ജയറാം ശരിക്കും ഒരു പാവമാണ് – പക്ഷെ കണ്ണനെ നമുക്ക് വിശ്വസിക്കാൻ ആകില്ല – പാർവതിയുടെ ഒരു തകർപ്പൻ ഇന്റർവ്യൂ കാണാം !

മലയാള സിനിമ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട രണ്ടു പേരാണ് ജയറാമിന്റെയും പാർവ്വതിയുടെയും മലയാളസിനിമയിലെ മാതൃക ദമ്പതിമാർ എന്നാണ് ജയറാമും പാർവ്വതിയും അറിയപ്പെടുന്നത്. കുറെ വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഒരു അഭിമുഖത്തിൽ പാർവതി ജയറാം എത്തിയിരിക്കുകയാണ്. ബെഹൈണ്ട് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ രസകരമായ ചില കാര്യങ്ങളെ കുറിച്ചും മക്കളെക്കുറിച്ചും ഒക്കെ പാർവതിജയറാം വാചാല ആവുന്നുണ്ട്. മകളായ മാളവിക കാളിദാസനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

അവർ തമ്മിൽ വഴക്ക് ഒന്നുമില്ല. പക്ഷേ ചില കാര്യങ്ങൾ ഒക്കെ എന്താണ് ചെയ്യുന്നത് എന്ന് നമുക്ക് പോലും മനസ്സിലാവില്ല. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം ഞാൻ ഐസ്ക്രീം തിന്നുന്ന ഒരു ഫോട്ടോ ഇട്ടില്ലേ..? ഞാനറിയാതെ ഇടുന്നതാണ്. ജയറാം ആളൊരു പാവമാണ്. പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നത് ഇവരാണ്. എന്ന് വെച്ച് അവർ വീട്ടിൽ അടിയും വഴക്കും ഒന്നുമില്ല. അവർ തമ്മിൽ നല്ല രീതിയിൽ മുന്നോട്ടു പോകുന്നതെന്നും മക്കളെ കുറിച്ച് പറയുന്നുണ്ട്. ഒരു ടൈം മിഷൻ കിട്ടുകയാണെങ്കിൽ പിറകോട്ട് പോകാൻ തോന്നുകയും ചെയ്യുകയാണെങ്കിൽ എന്ത് കാര്യങ്ങൾക്കായിരിക്കും മാറ്റം വരുത്തുന്നത് എന്നും ചോദിക്കുന്നുണ്ടായിരുന്നു. താരത്തോട് അവതാരിക പാർവതി പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു, എനിക്ക് കുറച്ചു കൂടി നന്നായി സിനിമകളൊക്കെ ചെയ്യണം എന്നു തോന്നാറുണ്ട്.

അന്ന് എന്റെ കോൺസെൻട്രേഷൻ മുഴുവൻ ജയറാമിന്റെ കാര്യത്തിലായിരുന്നു. കുറച്ചു കാലം പിന്നോട്ട് പോവുകയാണെങ്കിൽ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഒക്കെ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു എന്നാണ്. പാർവ്വതിയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏത് അഭിമുഖത്തിന് ചെന്നാലും പാർവതി ചേച്ചിയുടെയും ജയറാം ഏട്ടന്റെയും പ്രണയകഥയെക്കുറിച്ച് പറയുമല്ലോ എന്ന് അവതാരിക ചോദിക്കുമ്പോൾ. ഞാൻ അത് പറഞ്ഞു മടുത്തു പോയി എന്നാണ് രസകരമായ രീതിയിൽ പാർവതി പറയുന്നത്.

അന്നത്തെ കാലത്തെ ടെപ്പിറെക്കോർഡറിൽ ഒക്കെ റെക്കോർഡ് ചെയ്തു നിങ്ങൾ സംസാരിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് സത്യമാണോ എന്ന് ചോദിക്കുമ്പോൾ ചുണ്ടിൽ സ്വതവേയുള്ള ഒരു ചിരിയോടെയാണ് പാർവതി അതിന് മറുപടി പറയുന്നത്. ഭാര്യയും മകളും തനിക്ക് അഭിമാനമായി തോന്നുന്നു എന്നാണ് അടുത്ത കാലത്ത് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ജയറാം പങ്കുവെച്ചത്. ഇരുവർക്കുമിടയിൽ എപ്പോഴും പ്രണയതിന്റെ മനോഹാരിതയോടെ നിലനിൽക്കുന്നു എന്നതിന് ഉദാഹരണം തന്നെയായിരുന്നു ഈ വാക്കുകൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply