പതിവ് തെറ്റിക്കാതെ ഉണ്ണികണ്ണന്റെ ചിത്രവുമായി ജസ്ന ! jasna at guruvayoor for sreekrishna janmashttami

ഉണ്ണികണ്ണന്റെ ചിത്രം വരച്ച് ശ്രെദ്ധ നേടിയ താരമാണ് ജെസ്‌ന. ഉണ്ണികണ്ണന്റെ ചിത്രവുമായി ഈ അഷ്ടമിരോഹിണി ദിവസം ജസ്ന ഗുരുവായൂർ നടയിൽ എത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജസ്നയെ ഉയരങ്ങളിൽ എത്തിച്ചത് ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ ആണെന്നും പലവട്ടം പറഞ്ഞിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ചിത്രങ്ങളായിരുന്നു ജസ്ന വരയ്ക്കാറുണ്ടായിരുന്നത്. ആ ചിത്രങ്ങളാണ് എന്നും ജസ്നയ്ക്ക് പ്രചോദനം ആയിട്ടുള്ളത്. ഉണ്ണികണ്ണന്റെ ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള ആർട്ടിസ്റ്റ് എന്ന നിലയിലാണ് ജസ്ന ശ്രെദ്ധ നേടിയിരുന്നത്.

പതിവ് തെറ്റിക്കാതെ ഇന്നും ശ്രീകൃഷ്ണന്റെ ചിത്രവുമായി ജസ്ന ഗുരുവായൂരിലെത്തി. ഇന്ന് ഗുരുവായൂർ പ്രത്യേക പൂജയും വഴിപാടുകളും ഒക്കെ ഉണ്ടായിരുന്നു. തിരക്ക് കുറയുന്നതിന് വേണ്ടി ദർശന ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർ തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ 4 മുതൽ 5 മണി വരെ ഉള്ള സമയത്തേക്ക് മാത്രമായിരിക്കും ക്രമീകരിക്കുക. മുപ്പതിനായിരം പേർ ക്ഷേത്രത്തിൽ പിറന്നാൾ സദ്യയും നൽകാറുണ്ട്. ചരിത്രത്തിലാദ്യമായി ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ബാലകൃഷ്ണൻ എന്ന ആന ഇന്ന് ശിരസ്സിലേറ്റുന്ന മറ്റൊരു പ്രത്യേകത കൂടി ഈ വട്ടം ജന്മാഷ്ടമിക്ക് ഉണ്ട്.

കോവിഡിന് ശേഷമുള്ള ആദ്യത്തെ ശ്രീകൃഷ്ണ ജയന്തി കൂടിയാണിത്. അതുകൊണ്ടു തന്നെ ഗുരുവായൂരിൽ ഈ വട്ടം ഓരോ ആഘോഷങ്ങളും വിപുലീകരിക്കുകയാണ്. ബാലഗോകുലം നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ പതിനായിരത്തിലേറെ കേന്ദ്രങ്ങളിലാണ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര കൾ സംഘടിപ്പിക്കുന്നത്. അടുത്ത കാലത്തായിരുന്നു ജസ്ന പുതിയ വാഹനം വാങ്ങിയതും ശ്രദ്ധ നേടിയിരുന്നത്. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ മാത്രം വരയ്ക്കുന്ന വ്യക്തി എന്ന നിലയിൽ ആയിരുന്നു ജസ്ന അറിയപ്പെട്ടിരുന്നത്. നിരവധി ആരാധകരും ജസ്നയ്ക്ക് ഉണ്ടായിരുന്നു.

പല ആളുകളിൽ നിന്നും പലതരത്തിലുമുള്ള മുറുമുറുപ്പുകൾ ഉണ്ടായിട്ടും ശ്രീ കൃഷ്ണനോടുള്ള ഇഷ്ടവും ആരാധനയും കുറഞ്ഞിരുന്നില്ല എന്നാണ് ജസ്‌ന പറഞ്ഞത്. ശ്രീകൃഷ്ണന്റെ ചിത്രങ്ങളിലൂടെയാണ് താൻ ശ്രദ്ധിക്കപ്പെട്ടത് എന്നും, ആ ചിത്രങ്ങൾ ഒരിക്കലും തനിക്ക് മറക്കാൻ സാധിക്കില്ല എന്ന് ഒക്കെയായിരുന്നു ജസ്ന അന്ന് പറഞ്ഞിരുന്നത്. അങ്ങേയറ്റം പരിശുദ്ധിയോടെ നോമ്പെടുത്ത് ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുകയാണ് എല്ലാവരും.ഇപ്പോൾ ജസ്ന ഗുരുവായൂർ എത്തിയത് ഇതിനോടകം തന്നെ വലിയ വാർത്തയായി തന്നെ മാറുകയും ചെയ്തു. സോഷ്യൽ മാധ്യമങ്ങളിൽ ഉള്ള ആളുകൾക്ക് എല്ലാം സുപരിചിതയായ വ്യക്തി തന്നെയാണ് ജസ്ന. ജസ്നയുടെ നിരവധി വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply