ജാസ്മിന്റെ മുൻ കാമുകി ആയിരുന്നു ദിൽഷ ! അതികമാരും അറിയാത്ത കൃഷ് സ്റ്റോറി – ജാസ്മിൻ പറഞ്ഞത് കേട്ടോ

dilsha and jasmin

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ. വളരെ കുറച്ചു പേരുമായി മാത്രമായിരുന്നു ജാസ്മിൻ ഷോയിൽ ആത്മബന്ധം സൂക്ഷിച്ചിരുന്നത്. ബിഗ് ബോസ് സീസൺ ഫോർ വിന്നർ കൂടിയായ ദിൽഷ പ്രസന്നൻ ജാസ്മിന്റെ വളരെ നല്ല സുഹൃത്തായിരുന്നു. എന്നാൽ ഷോയിൽ ഉള്ളപ്പോൾ ഇരുവരും തമ്മിൽ പ്രണയമായിരുന്നോ എന്നും ദിൽഷ ജാസ്മിന്റെ മുൻ കാമുകിയായിരുന്നോ എന്നുമാണ് ആരാധകർ ഇപ്പോൾ ജാസ്മിനോട് ചോദിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ ക്യു ആൻഡ് എ എന്ന സെഷനിലൂടെ ജാസ്മിൻ ഇതിനുള്ള മറുപടിയും നൽകിയിരുന്നു.

ബിഗ് ബോസ് ഷോയിൽ വെച്ച് ജാസ്മിനും ദിൽഷയും തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നെങ്കിലും ഷോ കഴിഞ്ഞ് പുറത്ത് വന്നതോടെ ഇരുവരും തമ്മിൽ അത്ര അടുപ്പം പുലർത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുവരും പിണക്കത്തിലാണോ എന്നുള്ള ചോദ്യങ്ങളും ജാസ്മിന് നേരെ വന്നിരുന്നു. ശേഷം തന്നെ കാണാൻ വന്ന ദില്‍ഷയുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ജാസ്മിൻ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. എന്നാൽ പിന്നീട നീണ്ട നാളുകൾ ഇരുവരെയും ഒരുമിച്ച് കാണാതായതോടെ ആരാധകർ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. തമ്മിലുണ്ടായിരുന്ന സൗഹൃദം ഇരുവരും ഉപേക്ഷിച്ചോ എന്നായിരുന്നു പലരുടെയും ചോദ്യം.

എന്നാൽ ഒരുമിച്ചു കാണാതെ ഇരുന്നാൽ ഒരിക്കലും അത്തരത്തിൽ ചിന്തിക്കേണ്ട കാര്യമില്ല എന്നായിരുന്നു ജാസ്മിൻ നൽകിയ മറുപടി. ദിൽഷ ജാസ്മിന്റെ മുൻ കാമുകിയാണോ എന്നും ആരും അറിയാത്ത ഒരു ക്രഷ് സ്റ്റോറി ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നോ എന്നുമാണ് ആരാധകരുടെ പുതിയ ചോദ്യങ്ങൾ. തീർച്ചയായും അത്തരത്തിൽ ഒന്നും ഇല്ലായിരുന്നുവെന്നും താനൊരു ലെസ്ബിയൻ ആയതിനാൽ പെൺകുട്ടികളുമായി സൗഹൃദം പുലർത്തുന്നത് കൊണ്ട് അത് പ്രണയം ആകണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ എന്നും ജാസ്മിൻ മറുപടി പറഞ്ഞു.

ദിൽഷ തനിക്ക് സഹോദരിയെ പോലെയാണെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ദിൽഷയ്ക്ക് തന്നെക്കാൾ പ്രായമുണ്ടെങ്കിലും തന്റെ അനുജത്തിയെ പോലെയാണ് ദിൽഷയെ കണ്ടിരുന്നത് എന്നും ജാസ്മിൻ പറഞ്ഞിട്ടുണ്ട്. ആളുകൾ എന്തിനാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് തനിക് മനസ്സിലാകുന്നില്ല എന്നും ദിൽഷ തനിക്ക് ഒരു സഹോദരി മാത്രമാണെന്നും അതല്ലേ ഏറ്റവും നല്ല കാര്യം എന്നും ജാസ്മിൻ പറഞ്ഞു. ‘ഇച്ചിരി ബുദ്ധി ഉണ്ടായിരുന്നേൽ’ എന്ന വരികളെഴുതി ദിൽഷയുടെ പേരും ജാസ്മിൻ ഈ മറുപടി കുറിപ്പിനടിയിൽ ടാഗ് ചെയ്തിട്ടുണ്ട്.

തനിക്ക് ഒരു കാമുകിയുണ്ടെന്ന് നേരത്തെ തന്നെ ബിഗ് ബോസ് ഷോയിലൂടെ ജാസ്മിൻ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഷോ കഴിഞ്ഞതോടെ ഇരുവരും തമ്മിൽ പിരിയുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ ചില തുറന്നുപറച്ചിലുകളും ആവശ്യമായും അനാവശ്യമായും തന്റെ ഗേൾഫ്രണ്ടിനെ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഇരയാക്കിയതുമാണ് ബന്ധം അവസാനിപ്പിക്കാൻ കാരണമെന്ന് ജാസ്മിൻ വ്യക്തമാക്കിയിരുന്നു. നിലവിൽ തനിക്ക് ഗേൾ ഫ്രണ്ട്‌സ് ഒന്നും ഇല്ലെന്നും ജാസ്മിൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply