പുരോഹിതന്മാർ മോശക്കാർ ആവുന്നതിൽ അവരുടെ സാഹചര്യത്തിൽ ഉള്ള സ്വാധീനം വളരെ വലുതാണ്

വളരെ വിശുദ്ധമാരാണ് എന്ന് നമ്മൾ കരുതുന്ന പലരിൽ നിന്നും ഉണ്ടാകുന്ന മോശം അനുഭവങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലും മറ്റും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ പുരോഹിതന്മാർ മോശമാകുന്നതിനെക്കുറിച്ചാണ് സിസ്റ്റർ ജെസ്മി ഇപ്പോൾ പങ്കുവയ്ക്കുന്നത്. ഇതിനെക്കുറിച്ച് സിസ്റ്റർ പറയുന്നത് ഇങ്ങനെയാണ്.. ” പുരോഹിതന്മാർ മോശക്കാർ ആവുന്നതിൽ അവരുടെ സാഹചര്യത്തിൽ ഉള്ള സ്വാധീനം വളരെ വലുതാണ്. പലപ്പോഴും അവരെ വഴിതെറ്റിച്ചു മുൻപിലേക്ക് കൊണ്ടുപോകുന്നത് അവരുടെ സമ്പത്ത് തന്നെയാണ്.പട്ടിണി കിടക്കുകയാണ് എന്നുണ്ടെങ്കിൽ മോശം ചിന്തകൾ ഒരിക്കലും അവരുടെ മനസ്സിലേക്ക് ഉണ്ടാകില്ല എന്നാണ് സിസ്റ്റർ ജെസ്മി പ്രതികരിക്കുന്നത്.

33 വർഷങ്ങൾക്കു ശേഷം മഠത്തിൽ നിന്നും പുറത്തിറങ്ങിയ ഒരു അച്ഛനെ താൻ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പേര് ജെയിംസ് ഗുരുദാസ് എന്നായിരുന്നു. അദ്ദേഹത്തിനോട്‌ അഭയ കേ സിനെ കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത് ജീസസ് ദൈവമല്ലെന്നും നല്ല ഒരു മനുഷ്യനായിരുന്നു എന്നുമാണ്. ഇങ്ങനെ പറഞ്ഞാൽ ബിഷപ്പുമാർ ശിക്ഷിക്കില്ലേ എന്ന് താൻ ചോദിച്ച സാഹചര്യത്തിൽ അവർക്കും സത്യം അറിയാമെന്നായിരുന്നു അച്ഛന്റെ ഭാഗത്തു നിന്നും ഉണ്ടായ മറുപടി.

തന്റെ മനസ്സിലെ വിഗ്രഹം ഉടഞ്ഞു വീഴുകയായിരുന്നു എന്നും സിസ്റ്റർ ജെസ്മി പറയുന്നുണ്ട്. പിന്നീട് താനും ഇതിനെക്കുറിച്ച് നന്നായി ആലോചിച്ചു. യേശു പറയുന്നത് ഞാൻ കേട്ടു താൻ ഒരു നല്ല, മനുഷ്യനായിരുന്നു എന്നതുതന്നെയാണ് കേട്ടത്. ജീസസിനെ അനുകരിക്കുകയും ആ ജീവിതരീതി പിന്തുടരുകയും ആണ് ഓരോ പുരോഹിതന്മാരും ചെയ്യേണ്ടത്. അബദ്ധം പറ്റി ദൈവം എന്ന് പറഞ്ഞ് പൂജിക്കുന്നത് ചതിയാണ്. സുധാമണിയെ അമൃതാനന്ദമയി ദൈവമാക്കി പൂജിക്കുന്നത് പോലെ.

താൻ ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. അതിനു എന്ത് പേര് വേണമെങ്കിലും വിളിക്കാവുന്നതാണ്. ഞാനതിനെ വിളിക്കുന്ന പേരാണ് ജീസസ്. ബാംഗ്ലൂരിൽ നിന്ന് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. വിശുദ്ധനായ അച്ഛനായിരുന്നു അയാൾ. ബാംഗ്ലൂരിൽ പോയപ്പോഴാണ് അയാൾ ഒരു മോശക്കാരനായി മാറിയത്. ഒരു സ്ത്രീയുടെ മുഖത്ത് പോലും ഇതുവരെ നോക്കിയിട്ടില്ല എന്ന് പറഞ്ഞു. ആ അച്ഛനിപ്പോൾ മുഖം മാത്രമല്ല എല്ലാ കാര്യങ്ങളും കാണണം എന്നാണ് പറയുന്നത് എന്നും ജെസ്മി പറയുന്നുണ്ട്. അച്ഛന്റെ പ്രധാന വിഷയം എന്നത് അച്ഛൻ ഇഷ്ടം പോലെ സമ്പത്ത് ഉണ്ട് എന്നതാണ്. ഒരു ജോലിയും അച്ഛന് ഇല്ലതാനും. വീട്ടിൽ ഇഷ്ടം പോലെ മുറികളുമുണ്ട്. ഏതു മുറിയിൽ കഴിയണമെന്ന് അച്ഛൻ തീരുമാനിക്കും. അത്തരം സാഹചര്യങ്ങൾ ഒക്കെയാണ് പലരെയും മോശം വഴിയിലേക്ക് കൊണ്ട് ചെല്ലുന്നത്. പാവങ്ങളുടെ സഭയെ ആകുന്നതിനു പകരം സ്വത്താണ് ഇപ്പോൾ പലരെയും നയിച്ചുകൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply