ചെറുപ്രായത്തിൽ തന്നെ എന്റെ അശ്ളീല ചിത്രങ്ങൾ സൈറ്റിൽ വന്നു തുടങ്ങി – ഇതോടെ എന്റെ സുഹൃത്തുക്കൾ എന്നെ അകറ്റി നിർത്തി ! വെളിപ്പെടുത്തലുമായി താരപുത്രി

janvi kapoor leaked photos

നടി ശ്രീദേവിയോടുള്ള ഇഷ്ടം അതേപോലെ തന്നെ ആരാധകർക്ക് ശ്രീദേവിയുടെ മകളോടും ഉണ്ട്. അത്തരത്തിൽ നിരവധി ആരാധകരുള്ളൊരു താരമാണ് ജാൻവി കപൂർ.. ശ്രീദേവിയുടെയും ബോണീ കപൂറിന്റെയും മൂത്ത മകൾ കൂടിയാണ് ജാൻവി.. മാതാപിതാക്കളുടെ പാത പിന്തുടർന്ന് തന്നെയാണ് ജാൻവി സിനിമയിലേക്ക് എത്തുന്നത്..2018 ഇൽ പുറത്ത് ഇറങ്ങിയ ധടക് എന്ന ചിത്രത്തിൽ കൂടി ജാൻവി സിനിമയിലെ തന്റെ അരങ്ങേറ്റം ഉറപ്പിച്ചു. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുവാനും താരത്തിന് സാധിച്ചു.

എന്നാൽ താരത്തിന് വലിയ രീതിയിൽ തന്നെ സിനിമകൾ ലഭിച്ചുവെങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ പലതും വലിയ പരാജയമായി മാറുകയായിരുന്നു ചെയ്തത്. ഇപ്പോഴിതാ പഴയകാല അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവെക്കുന്നതാണ് ശ്രെദ്ധ നേടുന്നത്. ഇത് ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്യുന്നു. ജാൻവിയുടെ വാക്കുകൾ ഇങ്ങനെയാണ്…

എന്റെ ജീവിതത്തിൽ ക്യാമറയ്ക്ക് വലിയ പങ്കാണ് ഉള്ളത്. ക്യാമറ കാരണം ഞാൻ ജീവിതത്തെ തന്നെ വെറുത്തിട്ടുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.. എനിക്ക് 10 വയസ്സുള്ളപ്പോഴാണ് എന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വരുന്നത്.. എന്റെ മാത്രമല്ല എന്റെ സഹോദരിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ആ ചിത്രം പ്രചരിച്ചതോടെ എന്റെ സുഹൃത്തുക്കൾ എന്നെ അവരിൽ നിന്നും അകറ്റി നിർത്തി. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു അത് സഹോദരിക്കൊപ്പം പുറത്തുപോയ എന്റെയും അവളുടെയും ചിത്രങ്ങൾ. ആരൊക്കെയോ ക്യാമറയിൽ പകർത്തുകയും അത് അശ്ലീലമായ രീതിയിൽ എഡിറ്റ് ചെയ്ത ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു. സ്കൂളിലെ ലാബിൽ ഇരുന്നാണ് എന്റെ സുഹൃത്തുക്കൾ ആ ചിത്രങ്ങൾ ആദ്യമായി കാണുന്നത്. എനിക്ക് അന്ന് 10 വയസ്സാണ്.

എന്റെ സഹോദരി എന്നെക്കാൾ ചെറുപ്പം അങ്ങനെയുള്ള രണ്ടു കുട്ടികളുടെ ചിത്രങ്ങളാണ് ഈ രീതിയിൽ പ്രചരിപ്പിച്ചത്. ആ ചിത്രങ്ങൾ ഇറങ്ങിക്കഴിഞ്ഞാൽ സഹപാഠികൾ എന്നെ അവരിൽ നിന്നും അകറ്റി നിർത്തി.ആരും എന്നോട് സംസാരിക്കുക പോലും ഇല്ലായിരുന്നുവെന്നും പറയുന്നുണ്ട്. ഒരു സിനിമ കുടുംബത്തിൽ നിന്നും വന്നതായത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരുപാട് ബുദ്ധിമുട്ടുകളെ നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി തന്നെയാണ് ജാൻവി. പലപ്പോഴും അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഗോസിപ്പുകൾക്ക് യാതൊരു വിലയും ജാൻവി നൽകാറില്ല. തന്നെക്കുറിച്ച് ആരും എന്തു പറഞ്ഞാലും തനിക്ക് വിഷയമല്ല എന്നും തന്റെ ജീവിതത്തിൽ സന്തോഷവതി ആയിരിക്കുമെന്നുമുള്ള രീതിയിലാണ് ജാൻവി മുൻപോട്ട് പോകുന്നത്. ഈ ഒരു രീതി പലപ്പോഴും ആരാധകരിൽ വലിയ സന്തോഷവും നിറയ്ക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply