ഞാൻ അവളെ പ്രണയിച്ചത് ആത്മാർത്ഥമായി ! എന്നാൽ അവർ അവളെ വേറെ കല്യാണം കഴിപ്പിച്ചു – ഒടുക്കം രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് ഉപേക്ഷിച്ച അവളെ ഞാൻ ഭാര്യയാക്കി കൂടെ കൂട്ടി

ജനാർദ്ദനൻ എന്ന അതുല്യ കലാകാരനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. ആദ്യ കാലങ്ങളിൽ സിനിമയിൽ പ്രതിനായക വേഷങ്ങളിലും വില്ലൻ കഥാപാത്രവുമായി അഭിനയിച്ച ജനാർദ്ദനൻ പിന്നീട് ഹാസ്യ വേഷങ്ങളിലാണ് കൂടുതലും അഭിനയിച്ചിരുന്നത്. തൻ്റെതായ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഒരിടം നേടാനും ജനാർദ്ദനന് സാധിച്ചിട്ടുണ്ട്. താരത്തിന് നിരവധി ആരാധകരുണ്ട്. നിരവധി സിനിമകളിൽ താരം തൻ്റെ കഴിവ് തെളിയിച്ചിട്ടുമുണ്ട്.

ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തുകൊണ്ട് പിന്നീട് ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്തത് പ്രേക്ഷകരിൽ വളരെയധികം ഞെട്ടൽ ഉളവാക്കിയിരുന്നു. മറ്റൊരു പ്രത്യേകത മൂന്ന് തലമുറയിലെ നായകന്മാർക്കൊപ്പം സിനിമയിൽ അഭിനയിക്കുവാൻ ജനാർദ്ദനന് സാധിച്ചു എന്നുള്ളതാണ്. ജനാർദ്ദനൻ തനിക്കുണ്ടായ ഒരു പ്രണയകഥ തുറന്നു പറയുകയാണ്. തൻ്റെ പ്രണയിനിയുമായി കുട്ടിക്കാലം മുതൽക്ക് തന്നെ സൗഹൃദത്തിൽ ആയിരുന്നു എന്നാണ് പറഞ്ഞത്.

ആദ്യം സൗഹൃദമായിരുന്നെങ്കിലും പിന്നീട് അത് വളർന്ന് പ്രണയമായി മാറുകയായിരുന്നു എന്നും പറഞ്ഞു. ഒരു ജോലിയൊക്കെ നേടിയതിനുശേഷം മാത്രം അവളെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ ആയിരുന്നു രണ്ടുപേരും. ജനാർദ്ദനന് എയർഫോഴ്സിൽ ജോലി ലഭിക്കുകയും ചെയ്തു. അങ്ങനെ ഏറെ നാളുകൾ ജോലി ചെയ്ത് കഴിഞ്ഞപ്പോൾ തൻ്റെ മനസ്സിൽ സിനിമയിൽ അഭിനയിക്കണമെന്ന് ഒരു ആഗ്രഹം വളർന്നു വന്നെന്ന് ജനാർദ്ദനൻ പറഞ്ഞു.

തൻ്റെ ആഗ്രഹം സഫലമാക്കുവാൻ വേണ്ടി ജോലിയിൽനിന്ന് മാറിനിൽക്കുകയും അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. എന്നാൽ ആ സമയത്ത് ജോലിയിൽ താൽപ്പര്യം കാണിക്കാത്ത തന്നിൽ നിന്നും തൻ്റെ പ്രണയിനിയെ അകറ്റി അവളുടെ അച്ഛൻ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുത്തു എന്നും ജനാർദ്ദനൻ പറഞ്ഞു. എന്നാൽ ആ വിവാഹ ജീവിതത്തിൽ തൻ്റെ പ്രണയിനിക്ക് ദുഃഖം മാത്രമായിരുന്നു ഉണ്ടായത് എന്നാണ് ജനാർദ്ദനൻ പറഞ്ഞത്.

തൻ്റെ പ്രണയിനിയുടെ അച്ഛൻ ഒരു ഓഫീസർ ആയിരുന്നെന്നും പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവ് അവളെ ഉപേക്ഷിക്കുകയും ചെയ്തു. ആ കാര്യങ്ങളൊക്കെ തന്നെ പ്രണയിനി തന്നോട് കത്തിൽ അറിയിക്കുകയും ചെയ്തിരുന്നു എന്നാണ് ജനാർദ്ദനൻ പറഞ്ഞത്. അവളെ വിവാഹം കഴിച്ച ആൾ അവളെ ഉപേക്ഷിക്കുവാൻ വേണ്ടി തനിക്ക് അമേരിക്കയിലേക്ക് പോകണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ബന്ധം വേർപെടുത്തിയത്.

അമേരിക്കയിൽ പോയ അയാൾ അവിടെ മറ്റൊരു വിവാഹമൊക്കെ കഴിച്ച് സുഖമായി ജീവിക്കുകയും ചെയ്തു. ആ കാലത്തൊക്കെ വിവാഹം എന്നത് വീട്ടുകാർ ആണ് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടുകാർ കൊണ്ടുവന്ന ആലോചനയ്ക്ക് എതിരൊന്നും പറയുവാൻ അവൾക്ക് സാധിച്ചിട്ടുമില്ല. അവളുടെ വിവാഹമോചനം കഴിഞ്ഞതിനുശേഷം ആയിരുന്നു താൻ അവളെ വിവാഹം കഴിച്ചത് എന്നും ജനാർദ്ദനൻ പറഞ്ഞു. തങ്ങൾ ഒരുമിച്ചുള്ള ഒരു ജീവിതം അധിക കാലം ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply