ആറു വർഷം മുൻപ് പക്വതകുറവിന്റെ പേരിൽ മാത്രം ചെയ്ത ഒരു കമൻറ്, ആരാധകരോട് ക്ഷമ ചോദിച്ചു ഐശ്വര്യ ലക്ഷ്മി.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരം ആയിരുന്നു ഐശ്വര്യലക്ഷ്മി. ഒരു നടി എന്നതിനേക്കാളുപരി താരം ഒരു ഡോക്ടർ കൂടിയാണ്. 2017 ആയിരുന്നു നിവിൻ പോളിയെ നായകനാക്കി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം പുറത്ത് വന്നിരുന്നത്. പിന്നീട് ഒരുപിടി മലയാള സിനിമകളിലും താരം വേഷമിട്ടിരുന്നു. തമിഴ് സിനിമയിൽ വേഷമിട്ട് അവിടെയുള്ള ആരാധകരുടെ പ്രിയങ്കരിയായും വളരെ പെട്ടെന്ന് തന്നെ മാറി.

2017 പുറത്തിറങ്ങിയ ആഷിക് അബു ചിത്രമായ മായാനദിയിലെ അപർണ എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവന്നത്. താരം അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായി ആണ് മുന്നേറിയത്. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ, കാണേകാണേ തുടങ്ങിയവയെല്ലാം താരത്തിന്റെ എടുത്തുപറയേണ്ട ചിത്രങ്ങളാണ്. അർച്ചന 32 എന്ന പുതിയ ചിത്രവും താരത്തിന്റേതായി റിലീസ് ആയി. ഇപ്പോൾ ശ്രദ്ധനേടുന്നത് ഐശ്വര്യയുടെ ഒരു വീഡിയോയാണ്. സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ വൈറലാകുന്നത്. തനിക്ക് ക്രഷ് തോന്നിയ താരം ആരാണ് എന്നാണ് വീഡിയോയിൽ താരം തുറന്നു പറയുന്നത്. പൃഥ്വിരാജിന്റെ പേരാണ് താരം പറയുന്നത്.

അതോടൊപ്പം തനിക്ക് ചമ്മൽ തോന്നിയ നിമിഷം പൃഥ്വിരാജുമായി ബന്ധപ്പെട്ടതാണ് എന്നാണ് താരം പറയുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെയുള്ള ഒരു പഴയ കമൻറ് പൊങ്ങി വന്നതായിരുന്നു സംഭവം. നമ്മൾ നടിയാകുമെന്നും ഒന്നും അന്ന് വിചാരിച്ചിരുന്നില്ല. പൃഥ്വിരാജിനെ രാജപ്പൻ എന്ന് എഴുതിയ ഒരു സംഭവമായിരുന്നു പൊങ്ങി വന്നത്. യഥാർത്ഥത്തിൽ ബുദ്ധി ഉറയ്ക്കാത്ത കാലത്ത് ഞാനും അതൊക്കെ ഏറ്റു പിടിച്ചിരുന്നു. അതിനുശേഷം എനിക്ക് ഭയങ്കര വിഷമം ഒക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയിൽ പക്വതകുറവ് കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്. എനിക്ക് ചെയ്യാൻ പറ്റുന്നത് മാപ്പ് അപേക്ഷിക്കുക എന്നതാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുക എന്നത്.

അത് ഞാൻ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് മാറ്റുകയും ചെയ്തു. ഏതെങ്കിലും വ്യക്തിയെ നെഗറ്റീവ് രീതിയിൽ ഞാനൊന്നും ചെയ്യില്ല എന്ന് എനിക്കുറപ്പുണ്ട്. ആ ഒരു ദിവസം ഞാൻ വിഷമത്തിലായിരുന്നു. സംഭവത്തിൽ നേരത്തെ ആരാധകരോട് മാപ്പുചോദിച്ചു ഐശ്വര്യ വന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു താരം പറഞ്ഞത്. കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചെലവഴിച്ച സമയങ്ങളിൽ ഇട്ട കമൻറ് ആണ്.
ഇന്ന് വായിക്കുമ്പോൾ ലജ്ജ തോന്നാറുണ്ട് എന്നൊക്കെയാണ് ഐശ്വര്യ പറഞ്ഞത്. അത് പൃഥ്വിരാജും അർജുൻ കപൂറും ഒന്നിച്ച് എത്തിയ ഔറംഗസീബ് എന്ന ചിത്രത്തിനെ ചൊല്ലിയാണ് കമൻറ് വന്നത്. ഇടികൊണ്ട് ഡാമേജ് ആയ അവസ്ഥയിലാണ് ഈ ചിത്രത്തിൽ രാജപ്പൻ.

എന്റെ നായകനെ നോക്കൂ എത്ര ഹോട്ട് ആണ് അദ്ദേഹം എന്നായിരുന്നു ആ കമൻറ്. സോഷ്യൽ മീഡിയയിൽ ഇതിൻറെ പേരിൽ ഐശ്വര്യയ്ക്ക് പൃഥ്വിരാജ് ആരാധകരുടെ ആക്രമണം വലിയതോതിൽ തന്നെ നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ താരം വീണ്ടും ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നു.പൂർണ രൂപം ഇങ്ങനെയാണ്…

” മുൻപ് ഒരു സമയത്ത് ഫാനിസം കൂടിപ്പോയപ്പോൾ കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമൻറ് ആണ്. ഇത് വായിക്കുമ്പോൾ എനിക്ക് തന്നെ ഇപ്പോൾ നാണക്കേട് തോന്നുന്നു. ആറു വർഷം മുൻപ് പക്വതകുറവിന്റെ പേരിൽ മാത്രം ചെയ്ത ഒരു കമൻറ്. അതിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജുവേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ച ഒരു തെറ്റ്. നിങ്ങൾക്ക് മാനസികമായ വിഷമം വന്നിട്ടുണ്ടെങ്കിൽ ഞാൻ മനസ്സുകൊണ്ട് ക്ഷമ ചോദിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply