ദിൽഷ എന്ന് വച്ചാൽ ഡോക്ടർ റോബിന് ജീവനാണ്. അവൻ പത്തരമാറ്റ് തനി തങ്കം ആണ്.

ഈ വട്ടം ബിഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ ഒരു മത്സരാർത്ഥി ആയിരുന്നു ലക്ഷ്മിപ്രിയ. സിനിമാരംഗത്ത് നിന്നുമെത്തിയതു കൊണ്ടുതന്നെ താരത്തിന് ആരാധകരും നിരവധിയായിരുന്നു. ലക്ഷ്മിപ്രിയ വിജയി ആയില്ല എന്നത് ആരാധകരെ സംബന്ധിച്ച് വേദന നിറയ്ക്കുന്ന ഒരു വിഷയം തന്നെയാണ്. ഇപ്പോൾ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തു വന്നതിനു ശേഷം അഭിമുഖങ്ങളുടെ തിരക്കിലാണ് ലക്ഷ്മിപ്രിയ. ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ പറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

എനിക്ക് ആത്മാർത്ഥമായി ദിൽഷയുമായി വലിയ ബന്ധമില്ലെങ്കിലും റോബിനെ കുറിച്ച് എനിക്ക് നന്നായി അറിയാം എന്നും ദിൽഷ എന്ന് വച്ചാൽ ഡോക്ടർ റോബിന് ജീവനാണ്. അവൻ പത്തരമാറ്റ് തനി തങ്കം ആണ് അത്രയധികം അവളെ സ്നേഹിക്കുന്നുണ്ട് റോബിൻ. പക്ഷെ ദിൽഷ ഇപ്പോഴും ഒരു സുഹൃത്ത് മാത്രമാണ് അവൻ എന്ന് എപ്പോഴും പറയുന്നുണ്ട്. അതുകൊണ്ട് ആ കുട്ടിയെ നിർബന്ധിച്ച് നമുക്ക് ഒരു തീരുമാനം എടുപ്പിക്കാൻ കഴിയില്ല. തന്റെ ഭർത്താവ് റോബിനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദിൽഷക്കിഷ്ടം ആണെങ്കിൽ ഇപ്പോൾ തന്നെ കെട്ടാൻ തയ്യാറാണെന്നാണ് റോബിൻ പറഞ്ഞത്.

പരസ്പരം അവർ വിവാഹത്തിന് തയ്യാറാവുകയാണെങ്കിൽ അവരുടെ വിവാഹം മുന്നിൽ നിന്ന് നടത്തിക്കൊടുക്കാൻ താൻ ഉണ്ടാകുമെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. എനിക്ക് ആഗ്രഹം ഉണ്ട്. വിവാഹം ഞാൻ നടത്തികൊടുക്കും. റോബിന് ഒരു ചേച്ചിയുണ്ട്. അവരോടൊപ്പം തന്നെ നിന്ന് താനും ഈ വിവാഹം നടത്തും.

ബിഗ്‌ബോസ് കഴിഞ്ഞിട്ടും ദിൽഷയും റോബിനും തമ്മിലുള്ള വിഷയമാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പല അഭിമുഖങ്ങളിലും രണ്ടുപേരും എത്തുമ്പോൾ എല്ലാവർക്കും ചോദിക്കാനുള്ളത് ഇരുവരും തമ്മിൽ വിവാഹിതരാവുന്നോ എന്ന് മാത്രമാണ്. ഈ സാഹചര്യത്തിൽ ദിൽഷ പറയുന്നത് ഡോക്ടർ തന്റെ അടുത്ത സുഹൃത്ത് മാത്രമാണ് എന്നാണ്.

വിവാഹത്തെക്കുറിച്ച് എന്തെങ്കിലും തീരുമാനം ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും പ്രേക്ഷകരെ അറിയിക്കുമെന്നും ദിൽഷ പറയുന്നുണ്ട്. ബിഗ് ബോസ് വീട്ടിൽ വെച്ച് തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ വ്യക്തികളിൽ ഡോക്ടർ അല്ലാതെയുള്ള മറ്റൊരു വ്യക്തി ആരാണെന്ന് ചോദിച്ചപ്പോൾ ലക്ഷ്മിപ്രിയുടെയും പേരാണ് പറഞ്ഞത്. ലക്ഷ്മിപ്രിയയേ ഫോൺ വിളിക്കണം എന്നായിരുന്നു ദിൽഷ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply