ഒന്നിച്ചു മുന്നോട്ട് പോകുവാൻ കഴിയുന്നില്ല എന്ന് തോന്നുകയാണെങ്കിൽ വിവാഹ ബന്ധം വേർപിരിയുന്നതാണ് നല്ലത് – ജീവിയ്ക്കും അപര്ണയ്ക്കും എന്ത് സംഭവിച്ചെന്ന് അന്വേഷിച്ച സോഷ്യൽ മീഡിയ

ടിവി ഷോകളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ തിളങ്ങി നിൽക്കുന്ന ദമ്പതിമാരാണ് ജീവ ജോസഫും അപർണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജീവ പോപ്പുലർ ആയത്. സൂര്യ ടിവിയിലെ മ്യൂസിക്കൽ പ്രോഗ്രാമിൽ ആങ്കർ ആയ ജീവയോടൊപ്പം കോ ആങ്കർ ആയിരുന്നു അപർണ. അവിടെ വെച്ചായിരുന്നു പ്രണയിച്ചത്.പിന്നീട് വിവാഹം ചെയ്തു. ഇവർ രണ്ടുപേരും ഒരു കാര്യത്തിനും യാതൊരു നിയന്ത്രണങ്ങളും വയ്ക്കാറില്ല.

രണ്ടുപേർക്കും ഇഷ്ടമുള്ള കാര്യങ്ങൾ രണ്ടുപേർക്കും ചെയ്യാം എന്ന തരത്തിലാണ്. സ്വന്തമായി തീരുമാനമെടുക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ മാത്രമേ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ച് തീരുമാനങ്ങൾ എടുക്കാറുള്ളൂ. അതാണ് ഞങ്ങളുടെ എട്ടുവർഷത്തെ ദാമ്പത്യജീവിതത്തിൻ്റെ രഹസ്യം എന്നും ഇവർ പറയുന്നു. ജീവയും അപർണയും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

പലരും ഞങ്ങളോട് കല്യാണത്തിനെക്കുറിച്ച് ചോദിക്കാറുണ്ട് . ജീവിയോടും അപർണയോടും ചിലരൊക്കെ ഞങ്ങൾ തമ്മിൽ സൗഹൃദത്തിൽ ആണെന്നും കല്യാണം കഴിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്നും ചോദിക്കുമ്പോൾ കല്യാണം കഴിക്കാനാണ് ഞങ്ങൾ പറയാറ് എന്ന് ജീവയും അപർണയും പറഞ്ഞു. വിവാഹശേഷം എൻ്റെ ലൈഫ് ഹാപ്പി ആണെന്നാണ് അപർണ പറയുന്നത്. ഡാഡിയും മമ്മിയും സ്ട്രിക്ട് ആയിരുന്നു.

അതുകൊണ്ടുതന്നെ കല്യാണത്തിനു ശേഷമായിരുന്നു നല്ല അടിപൊളി ജീവിതം. ഞങ്ങൾ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും അധികാരത്തോടെ ഭരിക്കാറില്ല അതാണ് ഞങ്ങളുടെ വിജയം എന്നും ഇവർ പറയുന്നു. സോഷ്യൽ മീഡിയകളിൽ ഞങ്ങൾ തമ്മിൽ പിരിഞ്ഞു എന്നുള്ള വാർത്തകൾ കാണാറുണ്ട്. കോവിഡിൻ്റെ സമയത്തായിരുന്നു ഇത്തരം വാർത്തകൾ കൂടുതലായും കണ്ടു തുടങ്ങിയത്. ഞങ്ങൾ തമ്മിൽ ഇതുവരെ വേർപിരിഞ്ഞിട്ടില്ല.

ഇനി അഥവാ വേർപിരിയുകയാണെങ്കിൽ സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ എല്ലാവരെയും അറിയിച്ചിട്ടു മാത്രമേ പിരിയുകള്ളൂ എന്നും ജീവയും അപർണയും പറഞ്ഞു. അപർണ പറയുന്നത് ഞങ്ങൾ പിരിഞ്ഞാലും ഞാൻ ചിലപ്പോൾ വേറെ കല്യാണം കഴിക്കും എന്നാണ്. ഇവരുടെ അഭിപ്രായത്തിൽ വിവാഹബന്ധം വേർപിരിയുന്നത് ഒരു തെറ്റായ കാര്യമല്ല. ഒരുമിച്ച് ജീവിക്കാൻ രണ്ടു വ്യക്തികൾക്ക് സാധിക്കുന്നില്ലെങ്കിൽ വേർപിരിയുകയാണ് നല്ലത്.

ഒരിക്കലും യോജിച്ചു പോകാൻ പറ്റാത്ത രണ്ടുപേർ ഒരു മുറിക്കുള്ളിൽ മറ്റുള്ളവരുടെ മുമ്പിൽ ഒരു പ്രശ്നവും ഇല്ലാത്ത പോലെ ജീവിക്കണം എന്നത് ഒരിക്കലും പറ്റാത്ത കാര്യമാണ്. കല്യാണം കഴിഞ്ഞ് രണ്ടു മാസങ്ങൾക്കകം വേർപിരിഞ്ഞുപോകുന്നു അല്ലെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ വേർപിരിഞ്ഞു താമസിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ 8 വർഷം ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ചു എന്നത് ആലോചിക്കുമ്പോൾ അഭിമാനമാണ് എന്നും അപർണ്ണയും ജീവയും പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply