പെരിയാർ കടുവ സങ്കേതത്തിലേക്ക് വിട്ടയച്ച അരിക്കൊമ്പൻ വീണ്ടും കേരള വനമേഖലയിലേക്ക് ! അവനെ എവിടെ കൊണ്ടുവിട്ടാലും തിരിച്ചു വരും എന്ന് ആരാധകർ

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ശാന്തൻപാറ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്കും വീടുകൾക്കും അതുപോലെ തന്നെ അവരുടെ കൃഷിയിടത്തിനും ഒക്കെ തന്നെ ആക്രമണകാരിയായ ഒരു ആനയാണ് അരിക്കൊമ്പൻ. 18 വർഷം കൊണ്ട് 180 ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒക്കെ തന്നെ ഈ അക്രമകാരിയായ അരിക്കൊമ്പൻ തകർത്തിട്ടുണ്ട്. വനം വകുപ്പിൻ്റെ കണ്ടെത്തൽ പ്രകാരം 2005 മുതൽ 180 ഓളം കെട്ടിടങ്ങൾ തകർത്തു എന്നാണ് കണക്ക്.

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ശാന്തൻപാറ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളുടെ പരാതിയെ തുടർന്ന് അരിക്കൊമ്പനെ അവിടെനിന്നും മാറ്റുവാനുള്ള ഉത്തരവ് ഉണ്ടായി. അതനുസരിച്ച് അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾകാട്ടിൽ തുറന്നു വിട്ടിരുന്നു വനം വകുപ്പ്. എന്നാൽ അരിക്കൊമ്പൻ ഇപ്പോൾ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. അരിക്കൊമ്പൻ ഇപ്പോൾ മണ്ണാത്തിപ്പാറയിലാണ് ഉള്ളത്.

വനം വകുപ്പ് അരിക്കൊമ്പൻ്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ നിരീക്ഷിച്ചു കൊണ്ടാണ് വിവരങ്ങൾ നൽകുന്നത്. അരിക്കൊമ്പൻ ആദ്യം തമിഴ്നാട് വനമേഖലയിലേക്ക് കടന്ന് മണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞിരുന്നു. അതിനുശേഷം വീണ്ടും കേരളത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. എന്നാൽ ഭയപ്പെടേണ്ട ആവശ്യമില്ല എന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

അരിക്കൊമ്പൻ ഇപ്പോൾ മയക്കത്തിൽ നിന്ന് മുക്തനായിഎന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആണ് പറയുന്നത്. തുമ്പിക്കൈ മുറിഞ്ഞെങ്കിലും അതിനുള്ള മരുന്നൊക്കെ നൽകിയിരുന്നു. അരിക്കൊമ്പൻ ഇനി ജനങ്ങൾ താമസിക്കുന്ന മേഖലകളിലേക്ക് വരില്ല എന്നാണ് പറയുന്നത്. ദേഹത്ത് നിസ്സാര പരിക്കുകളുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും പറഞ്ഞു. ശനിയാഴ്ച അർദ്ധരാത്രിയോടെ ആയിരുന്നു അരിക്കൊമ്പനെ കുമളിയിൽ എത്തിച്ചത്.

അവിടെ നിന്നും പുലർച്ചയ്ക്ക് അഞ്ചരയോടെയാണ് വനത്തിലേക്ക് വിട്ടയച്ചത്. ഏകദേശം 13 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് അരിക്കൊമ്പൻ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിയത്. അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തുന്നതുവരെ വനപാല ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുമെന്നാണ് പറഞ്ഞത്. അരിക്കൊമ്പനെ കൊണ്ടുപോകുമ്പോൾ കുമളിയിലും അതുപോലെ തന്നെ കൊണ്ടുപോകുന്ന വഴിയിലുള്ള ജനങ്ങളൊക്കെ തന്നെ ആനയോട് കാണിച്ച സ്നേഹവും അതുപോലെ തന്നെ സ്വീകരണവും മാതൃകാപരമാണെന്നാണ് വനപാലകർ പറയുന്നത്.

ചീഫ് വെറ്റിനറി സർജനായ അരുൺ സക്കറിയ പറഞ്ഞത് അരിക്കൊമ്പൻ പുതിയ സ്ഥലവുമായി ഒന്ന് ഇണങ്ങി ചേരാൻ കുറച്ചു സമയമെടുക്കും എന്നാണ്. വനം വകുപ്പ് മന്ത്രി പറഞ്ഞത് ചിന്നക്കനാലിലേക്ക് എത്തിയ ആനക്കൂട്ടത്തെ മൂന്നാർ ഡി എഫ് ഒ യുടെ നേതൃത്വത്തിൽ നിരീക്ഷിക്കുമെന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply