ഐശ്വര്യയും അഭിഷേകും ദാമ്പത്യം അവസാനിപ്പിക്കുന്നതായി റിപോർട്ടുകൾ ! നിലവിൽ ആരാധ്യയും ഐശ്വര്യയും വേറെ വീട്ടിൽ ആണ് മാറി താമസിക്കുന്നത്

ബോളിവുഡ് താരതമ്പികളായ അഭിഷേക് ബച്ചനും ഐശ്വര്യ ബച്ചനും നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ വിവാഹം 2007 ആയിരുന്നു. താരദമ്പതികൾക്ക് 2011 ൽ ഒരു മകൾ ജനിക്കുകയും കുട്ടിക്ക് ആരാധ്യ എന്ന പേരായിരുന്നു നൽകിയത്. ഈ താരദമ്പതികൾ ഒന്നിച്ച് സമയം ചെലവഴിക്കാൻ കണ്ടെത്തുന്നവരാണ്. പറ്റുന്ന സമയത്ത് ഒക്കെ തന്നെ മകളും ഒത്ത് യാത്ര പോകാറുമുണ്ട് ഇവർ. ഇപ്പോൾ പല ഊഹാപോഹങ്ങളും ഉയർന്നുവരുന്നുണ്ട്.

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചൻ്റെയും ദാമ്പത്യ ജീവിതത്തിൽ ചില വിള്ളലുകൾ ഉണ്ടെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ സമീപകാലത്തുള്ള ചർച്ചകൾ. നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ ഉദ്ഘാടന പരിപാടിയിൽ അഭിഷേക് ബച്ചൻ ഇല്ലാതെ ഐശ്വര്യയെയും മകളെയും മാത്രം കണ്ടതിനുശേഷം ആണ് ഇത്തരത്തിലുള്ള റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹ ബന്ധത്തിലുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ആരാധകർ ഉന്നയിക്കുന്നത്.

ഐശ്വര്യ മകൾ ആരാധ്യക്കൊപ്പം ആയിരുന്നു നിത മുകേഷ് അംബാനി കൾച്ചർ സെൻ്റർ ഉദ്ഘാടനത്തിൻ്റെ രണ്ടാം ദിവസം പോയത്. ഇവരുടെ കൂടെ അഭിഷേക് ബച്ചൻ ഉണ്ടാകാതിരുന്നതായിരുന്നു ഇത്തരത്തിലുള്ള റൂമറുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടാവാൻ കാരണമായത്. സാധാരണ അഭിഷേക് ഭാര്യയും മകളും ഒത്തായിരുന്നു എല്ലാ പരിപാടികളിലും പങ്കെടുക്കാറ്. എന്നാൽ ഈ പരിപാടിയിലെ അഭിഷേകിൻ്റെ അഭാവം എല്ലാവരും ശ്രദ്ധിച്ചിരുന്നു.

ഇതോടെയാണ് അഭിഷേകും ഐശ്വര്യയും പിരിയുന്നു എന്നുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ഐശ്വര്യയുടെ അമ്മായിയമ്മയായ ജയ ബച്ചനും അതുപോലെതന്നെ അഭിഷേകിൻ്റെ സഹോദരി ശ്വേതാ ബച്ചനുമായി ഐശ്വര്യ നല്ല രസത്തിൽ ആയിരുന്നില്ല. ഇതു കാരണമാണ് അഭിഷേക് ഇല്ലാതെ ഐശ്വര്യ മകളെയും കൂട്ടി മറ്റൊരു സ്ഥലത്ത് വേർപിരിഞ്ഞ് താമസിക്കുന്നത് എന്നും റൂമറുകൾ ഉണ്ട്. എന്നാൽ ഇത്തരം ഗോസിപ്പുകൾക്കെതിരെ അഭിഷേക് ഒരു കമൻ്റ് നൽകിയത് ആരാധകരെയൊക്കെ ഞെട്ടിച്ചിട്ടുണ്ട്.

ഐശ്വര്യയുടെയും ആരാധ്യയുടെയും ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഒരു ആരാധകൻ എനിക്ക് പ്രിയപ്പെട്ടവരെന്ന് എഴുതിയപ്പോൾ അതിനു താഴെ അഭിഷേക് എഴുതിയത് ഇവർ എനിക്കും ഏറെ പ്രിയപ്പെട്ടവരാണ് എന്നാണ്. ഇത് കണ്ട ചില ആരാധകർ ഇവർ തമ്മിലുള്ള വിവാഹമോചന വാർത്ത വെറുതെ ആണെന്നും ഇവർ ഇപ്പോഴും നല്ല സ്നേഹത്തിൽ ആണെന്നും കമൻ്റ് ചെയ്തു. ഒരു അഭിമുഖത്തിൽ ഐശ്വര്യയോട് അഭിഷേകിനോടും അവതാരിക നിങ്ങൾ തമ്മിലുള്ള വിവാഹബന്ധത്തിൽ വഴക്കുണ്ടാകാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ചെറിയ വഴക്കുകൾ എല്ലാം കുടുംബ ബന്ധങ്ങളുടെ ദൃഢത കൂട്ടും എന്നും ഇത്തരം വഴക്കുകൾ ഉറങ്ങുന്നതിനു മുന്നേ തന്നെ തീർക്കണം എന്നുള്ള നിയമം ഞങ്ങൾക്കിടയിൽ ഉണ്ടെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply