അമീർഖാന്റെ മകൾ വിവാഹം കഴിക്കാൻ പോകുന്നത് ആരെയെന്നു കണ്ടോ ? ഇതിനു അമീർ സമ്മതിച്ചോ എന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമുള്ള ഒരു അന്യഭാഷാ നടനാണ് അമീർഖാൻ. നടന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ബോളിവുഡ് സിനിമകളിലൂടെയാണ് അമീർഖാൻ ശ്രദ്ധ നേടുന്നത് എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി അമീർഖാൻ വളരെ പെട്ടെന്ന് തന്നെ മാറിയിരുന്നു. ഇതുവരെ ഒറ്റ മലയാള സിനിമയിൽ പോലും അമീർഖാൻ എത്തിയിട്ടുമില്ല. അമീർഖാൻറെ മകളായ ഇരാ ഖാനും പ്രേക്ഷകർക്ക് സുപരിചിതയാണ്. സിനിമ മേഖലയിൽ നിന്നും ഒക്കെ ഒരു അകലം പാലിച്ചു നിൽക്കുകയാണ് മകൾ.

എങ്കിലും ഒരു സെലിബ്രിറ്റി കിഡ് തന്നെയാണ് താരം എന്ന് പറയണം. താരത്തിന്റെ വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. മകളുടെ വിശേഷങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് മലയാളികളും സ്വീകരിക്കാറുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് താരം. തന്റെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കാൻ ഒട്ടും മറക്കാറില്ല താരം. മലയാളികളും താരത്തെ പിന്തുടരുന്നുണ്ട് ഇൻസ്റ്റഗ്രാമിലും മറ്റും. താരം ഒരു വ്യക്തിയുമായി പ്രണയത്തിലാണ് എന്ന് മുൻപേ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. നൂപൂർ ശേഖർ എന്നാണ് ഇവരുടെ കാമുകനെ പേര്. ഇത്രയും നാൾ ഇവർ തമ്മിൽ ഡേറ്റിങ്ങിൽ ആയിരുന്നു എന്നും വാർത്തകൾ വന്നിട്ടുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഇവർ തങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഒരു സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ്. ഇവർ വിവാഹിതരാകാൻ പോകുന്നു എന്നതാണ് ആ സന്തോഷ വാർത്ത. ഒരു വീഡിയോയിലൂടെയാണ് ഈ സന്തോഷവാർത്ത ഇവർ തങ്ങളുടെ ആരാധകരെ അറിയിച്ചത്. അങ്ങനെ അവൾ യെസ് പറഞ്ഞു എന്നാണ് കുറിച്ചിരിക്കുന്നത്. മോതിരം അണിഞ്ഞു നിൽക്കുന്ന മകളെയും കാണാൻ സാധിക്കുന്നു. ഇറ്റലിയിൽ നടന്ന ഒരു ബിസിനസ് മത്സരത്തിനിടെയാണ് ഇരുവരും തമ്മിൽ കൂടുതൽ അടുക്കുന്നത്. അവിടെ വച്ച് ഇരുവരും പരസ്പരം പ്രപ്പോസ് ചെയ്യുകയായിരുന്നു. നിരവധി ആളുകളാണ് ഇപ്പോൾ ആശംസകൾ അർപ്പിച്ചുകൊണ്ട് ഇവർക്കായി രംഗത്തെത്തുന്നത്.

എപ്പോഴാണ് വിവാഹ തീയതി എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. വിവാഹം ഉടനെ ഉണ്ടാകുമോന്ന കാര്യം ഒന്നും ഇതുവരെ ഇവർ പുറത്തു പറഞ്ഞിട്ടില്ല. വലിയ പ്രതീക്ഷയോടെ തന്നെ പ്രേക്ഷകർ കാത്തിരിക്കുകയാണ് ഇവരുടെ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്ക് വേണ്ടി ആരാധകരെല്ലാം. പലപ്പോഴും വിമർശന കാറ്റിൽ പെട്ട് പോയിട്ടുള്ളവരാണ് അമീർഖാനും മകളുമൊക്കെ തന്നെ. അവരുടെ വാർത്തകളും പലപ്പോഴും സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ ഇടം നേടിയിട്ടുണ്ട്. അമീർഖാനും സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. പ്രേക്ഷകർക്ക് മുൻപിലേക്ക് തന്റെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply