ഇന്നും മഴ പെയ്താൽ ചെന്നൈക്ക് കിട്ടാൻ പോകുന്നത് മുട്ടൻ പണി ! റിസേർവ് ഡേ ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ

മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് സംഘാടകർ മഴയോട് തോൽവി സമ്മതിച്ച് മാറി നിന്നത്. ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റാൻസും തമ്മിലുള്ള ഫൈനൽ പോരാട്ടം ആയിരുന്നു ഞായറാഴ്ച വൈകീട്ട് നടക്കേണ്ടിയിരുന്നത്. എന്നാൽ തുടർച്ചയായ മഴ കാരണം ഫൈനൽ തിങ്കളാഴ്ച രാത്രി 7.30 ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇടയ്ക്ക് വെച്ച് അല്പനേരം തോർന്നെങ്കിലും വീണ്ടും ശക്തമായി പെയ്യാൻ തുടങ്ങിയതോടെ ആയായിരുന്നു കളി മാറ്റിവയ്ക്കേണ്ടി വന്നത്.

വൈകിട്ട് ആറരയോടെ തുടങ്ങിയ ചാറ്റൽ മഴ രാത്രി 9 മണിയോടെ അല്പം തോർന്നെങ്കിലും വീണ്ടും അതി ശക്തമായി പെയ്തത് കൊണ്ടാണ് കളി മാറ്റിവെക്കേണ്ടി വന്നത്. അതു കൊണ്ടു തന്നെ ഞായറാഴ്ചത്തെ അതേ ടിക്കറ്റിൽ തന്നെ ആരാധകർക്ക് തിങ്കളാഴ്ച കളി കാണാവുന്നതാണ്. എന്നാൽ തിങ്കളാഴ്ചയും അഹമ്മദാബാദ് കാലാവസ്ഥ കേന്ദ്രങ്ങൾ മഴ പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഐ പി എൽ ഫൈനലിന്റെ കാര്യത്തിലെ അനിശ്ചിതത്വം നീണ്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം കാലാവസ്ഥയിൽ ചെറിയ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇന്നും രാത്രിയിൽ മഴ എത്തുമെന്ന് തന്നെയാണ് ഫോർകാസ്റ്

ഐ പി എൽ മത്സരങ്ങളിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ ആയി നാല് തവണയാണ് ഗുജറാത്തും ചെന്നൈയും നേർക്കുനേർ വന്നിരിക്കുന്നത്. ഇതിൽ മൂന്നു തവണയും ജയിച്ചത് ഗുജറാത്ത് ടൈറ്റാൻസ് ആയിരുന്നു. ഇത്തവണ ഒന്നാം ക്വാളിഫയറിൽ ഏറ്റു മുട്ടിയപ്പോൾ ആയിരുന്നു ചെന്നൈയുടെ ഏക ജയം. 20 പോയിന്റ്കളോടെ ഗ്രൂപ്പ് ഘട്ടത്തില് 14 മത്സരങ്ങളിൽ പത്തും ജയിച്ച് ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഗുജറാത്ത് പ്ലേ ഓഫിൽ എത്തിയത്.

17 പോയിന്റുകളോടു കൂടി 14 മത്സരങ്ങളിൽ എട്ട് ജയവും ആയിട്ടായിരുന്നു രണ്ടാം സ്ഥാനത്ത് ചെന്നൈ ഫിനിഷ് ചെയ്തത്. ലക്നൗവിനെതിരെയുള്ള മത്സരത്തിൽ മഴ കാരണം പോയിന്റുകൾ പങ്കു വെക്കുകയായിരുന്നു. ഗുജറാത്തിനെ തോൽപ്പിച്ചു കൊണ്ട് ചെന്നൈ ഒന്നാം ക്വാളിഫയർ ഫൈനലിൽ എത്തിയപ്പോൾ മുംബൈയെ തോൽപ്പിച്ചു കൊണ്ടായിരുന്നു ഗുജറാത്തിന്റെ ഫൈനലിലേക്കുള്ള പ്രവേശനം. ഞായറാഴ്ച രാത്രി ഒമ്പതരയോടെ എങ്കിലും മത്സരം ആരംഭിച്ചിരുന്നെങ്കിൽ മാത്രമേ ഓവറുകൾ വെട്ടി കളിക്കാൻ സാധിക്കുമായിരുന്നുള്ളൂ.

ഫൈനൽ പോരാട്ടത്തിന് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐപിഎൽ സംഘാടകർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ബാറ്റിംഗിന് സഹായിക്കുന്ന തരത്തിലുള്ള വിക്കറ്റ് ആണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉള്ളത്. ഈ ഐപിഎല്ലിൽ ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ 187 റൺസ് ആണ്. പീസ് ബോളർമാർക്ക് ന്യൂ ബോളിന് ആദ്യമൊക്കെ പിന്തുണ ലഭിക്കുമെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് ബാറ്റിംഗിലായിരിക്കും അനുകൂല സാഹചര്യം ഉണ്ടാവുക.

റിസർവ് ദിനവും പക്ഷെ മഴ എടുക്കുകയാണെങ്കിൽ പണി കിട്ടാൻ പോകുന്നത് ചെന്നൈ സൂപ്പർ കിങ്‌സ്നു ആണ് ! കാരണം ഗ്രൂപ്പ് സ്റ്റേജിൽ 3 പോയിന്റുകളുടെ മുൻതൂക്കത്തിൽ ആണ് ഗുജറാത്ത് ടൈറ്റൻസ് നിലവിൽ ഉള്ളത്. ഇത് അവരെ ഫൈനൽ കളിക്കാതെ തന്നെ നേരെ കപ്പ് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കും എന്നാണ് ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് ആദ്യ ഫൈനൽ ഏകപക്ഷീയമായി ജയിച്ചെങ്കിലും മഴ അവർക്കൊരു പേടി സ്വപ്നം തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply