അമ്മ തിലകനോട് എന്താണോ ചെയ്തത് അതെ ഡിസ്‌റെസ്‌പെക്ട് ആണ് ഇന്ന് ഡബ്ല്യൂസിസി ഇന്നസെന്റിനോട് കാണിച്ചത് ! ഡബ്ല്യൂസിസിക്ക് ചെയ്തത് കണ്ടോ

മലയാള സിനിമയിലെ മായാത്ത ചിരി ഇന്നസെൻ്റ് നമ്മെ വിട്ടു പിരിഞ്ഞു. അദ്ദേഹത്തിൻ്റെ യാത്രയ്ക്ക് പിന്നാലെ തിരക്കഥാകൃത്തായ ദീദി ദാമോദരൻ ഫേസ്ബുക് പേജിൽ പങ്കിട്ട വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സമയത്ത് ഇന്നസെൻ്റ് അതിനെതിരെ ഒന്നും പ്രതികരിച്ചില്ലെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മാപ്പില്ല എന്നുമാണ് ദീദിയുടെ വാക്കുകൾ.

നടൻ ഇന്നസെൻ്റിൻ്റ് വിയോഗത്തിൽ മലയാള ചലച്ചിത്ര രംഗത്തെ താരങ്ങളും ആരാധകവൃന്ദവും ഒന്നടങ്കം അനുശോചനം അറിയിച്ചിരുന്നു. എന്നാൽ അതിൽ നിന്നും ചില താരങ്ങൾ വിട്ടു മാറി നിന്നിട്ടുമുണ്ട് എന്നാണ് ജംഷീ ജംസ് പറയുന്നത്. ജംഷിയുടെ ഇതിനെതിരെയുള്ള പോസ്റ്റും വൈറലായി. ജംഷി പറയുന്നത് കാപട്യത്തിൻ്റെ കാര്യത്തിൽ സിനിമാ സംഘടനയായ അമ്മയെ കടത്തി വെല്ലുന്നതാണ് ഡബ്ല്യൂസിസി എന്നും. അതുപോലെതന്നെ ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളായിരുന്ന ഇന്നസെൻ്റിൻ്റെ മരണത്തിൽ എല്ലാവരും വിഷമിച്ചപ്പോൾ തീർത്തും പ്രതികാര മനോഭാവം കാട്ടുന്നതുപോലെയായിരുന്നു ഡബ്ല്യൂസിസി യിൽ മുൻ നിരയിലുണ്ടായിരുന്നവരുടെ പെരുമാറ്റം.

എന്നാൽ ഇതൊരു പ്രശ്നമാകാതിരിക്കാൻ വേണ്ടി ഡബ്ല്യൂസിസി യിലെ ചില മെമ്പർമാർ സ്റ്റോറി ഇട്ടുകൊണ്ട് തടിയൂരുകയും ചെയ്തു. നടി അഞ്ജലി മേനോൻ ഉൾപ്പെടെ ബാക്കിയുള്ള മെമ്പേഴ്സ് ആരും ഒരു അനുശോചനം പോലും നൽകിയില്ല. ഡബ്ല്യൂസിസി മെമ്പേഴ്സിന് ഇന്നസെൻ്റിനോട് വിരോധം ഉണ്ടാകുവാൻ കാരണം നടിയെ അക്രമിച്ച ദിലീപുമായുള്ള പ്രശ്നം ഉണ്ടായ സമയത്ത് ഇന്നസെൻ്റ് ആയിരുന്നു അമ്മ സംഘടനയുടെ പ്രസിഡൻ്റ്. ഡബ്ല്യൂസിസി സംഘടനയിലെ പ്രധാനിയായ ദീദി ദാമോദരൻ എഴുതിയ കുറിപ്പിൽ ഇന്നസെൻ്റിന് മരിച്ചാലും മാപ്പില്ല എന്ന തരത്തിലാണ്.

ഇന്നസെൻ്റിൻ്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ ഡബ്ല്യൂസിസി അംഗങ്ങൾ വരാതിരുന്നത് മരണപ്പെട്ട മനുഷ്യന് മാപ്പു കൊടുക്കാത്ത മലയാളികളുടെ വികൃതമായ സ്വഭാവത്തെയാണ് കാണിക്കുന്നത്. നിരവധി ആളുകളാണ് ദീദി ദാമോദരൻ പങ്കുവെച്ച പോസ്റ്റിനു താഴെ വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. ദീദി ദാമോദറിന് പ്രൊഡ്യൂസർ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറായ സന്ദീപ് സേനൻ ചുട്ട മറുപടി കൊടുത്തിട്ടുണ്ട്.

ദീദിയുടെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചൂടൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയിട്ടുള്ളത്. മരണപ്പെട്ട മനുഷ്യനോട് അനീതിയാണ് ഡബ്ല്യൂസിസി കാണിച്ചിരിക്കുന്നത്. എന്നാൽ ഈ കാര്യങ്ങളൊക്കെ പറയുന്നത് പീഡനക്കേസുകളൊക്കെ വരുമ്പോൾ പ്രിയപ്പെട്ടവരെ സംരക്ഷിക്കുവാൻ വേണ്ടി അവർക്ക് വേണ്ടി എന്തും ചെയ്യുവാൻ റെഡിയായി നിൽക്കുന്ന ആളായ ദീദിയാണ്. പണ്ട് തിലകൻ മരണപ്പെട്ടപ്പോൾ സിനിമാ സംഘടനയായ അമ്മ ചെയ്ത അതേപോലുള്ള അനീതിയാണ് ഡബ്ല്യൂസിസി ഇന്നസെൻ്റ് മരണപെട്ടപ്പോളും തിരിച്ചു കാണിച്ചതെന്നും ജംഷീ ജംസ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply