സോഷ്യൽ മീഡിയയിലെ ആരാധകരുടെ പ്രിയ താരവും നൃത്ത അധ്യാപികയുമായ 32 കാരി ജീവനൊടുക്കി – താരം ഇങ്ങനെ ചെയ്യാനുണ്ടായ സാഹചര്യം

സോഷ്യൽ മീഡിയയിലൂടെ പലരും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടാറുണ്ട്. പലർക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി മാറിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. അത്തരത്തിൽ തൻ്റെതായ നൃത്ത ശൈലി കൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയ ഒരു നർത്തകിയാണ് കൃഷ്ണപ്രിയ. കൃഷ്ണ ഒരു നൃത്ത അധ്യാപിക കൂടിയാണ്.

കൃഷ്ണ കഴിഞ്ഞദിവസം വിഷം കഴിച്ച് മരിച്ചു എന്ന വാർത്ത വളരെ വിഷമത്തോടെയാണ് ആരാധകർ കേട്ടത്. കൃഷ്ണയ്ക്ക് 32 വയസ് പ്രായം മാത്രമാണുള്ളത്. തൃശ്ശൂരിലെ ചാപ്പാറ സ്വദേശിനിയാണ് കൃഷ്ണപ്രിയ. വിഷം കഴിച്ച് ആവശയായ നിലയിൽ കിടപ്പുമുറിയിൽ ആയിരുന്നു കൃഷ്ണയെ കണ്ടത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച രാവിലെ കൃഷ്ണ മരണപ്പെട്ടു.

കൃഷ്ണയുടെ നൃത്തത്തിന് ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉണ്ട്. എന്തിനാണ് കൃഷ്ണ വിഷം കഴിച്ച് ആ ത്മ ഹത്യ ചെയ്യുവാൻ ശ്രമിച്ചതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. കുടുംബ പ്രശ്നങ്ങൾ കാരണമായിരിക്കാം കൃഷ്ണ ആത്മഹത്യ ചെയ്തത് എന്നാണ് ഇപ്പോഴത്തെ നിഗമനം. കൃഷ്ണയുടെ മരണ വാർത്തയറിഞ്ഞ ആരാധകൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത് കൃഷ്ണയെ നേരിട്ട് അറിയില്ലെങ്കിലും ഇൻസ്റ്റാഗ്രാമിലെ വീഡിയോകളിലൂടെ വളരെ സുപരിചിതയായിരുന്നു നിങ്ങൾ, കൂടാതെ നിങ്ങളുടെ പനങ്കുലപോലെയുള്ള മുടി വിടർത്തിയിട്ട് ബുള്ളറ്റ് ഓടിച്ചു കൊണ്ടുപോകുന്ന ഒരു വീഡിയോ ആയിരുന്നു ആദ്യമായി ഞാൻ കണ്ടത്.

ആ വീഡിയോ ആദ്യമായി തന്നെ കണ്ട സമയത്ത് താങ്കളുടെ മുടി ആയിരുന്നു എന്നെ ഒത്തിരി ആകർഷിച്ചത്. കൃഷ്ണയുടെ പ്രൊഫൈൽ നോക്കുന്ന സമയത്ത് നിങ്ങളുടെ ആകാര വടിവും, അതുപോലെ വല്ലാത്തൊരു ആകർഷണമായിരുന്നു നിങ്ങളുടെ ഡാൻസിനോടും തോന്നിയിരുന്നത്. എന്നാൽ ഇന്ന് നിങ്ങളുടെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ കണ്ട സമയത്ത് ഒരുപാട് ബന്ധമുള്ള അടുത്ത പരിചയമുള്ള ഒരാളുടെ വേർപാട് പോലെയായി തോന്നി.

അതും എന്തിനായിരുന്നു ഇങ്ങനെയൊരു ആത്മഹത്യാശ്രമം എന്നും ആണ് ആരാധകൻ കമൻ്റ് ചെയ്തത്. കൂടാതെ ആരാധകൻ പറയുന്നുണ്ട് നമ്മൾ പുറമേ കാണുമ്പോൾ വളരെയധികം സന്തോഷത്തോടുകൂടിയും ചിരിച്ചും ജീവിക്കുന്ന പലരും ഉള്ളിൽ ഒത്തിരി വിഷമങ്ങളും പ്രശ്നങ്ങളും കൊണ്ട് നടക്കുന്നവരായിരിക്കും. കൃഷ്ണ അടുത്ത സുഹൃത്ത് ആയിരുന്നില്ലെങ്കിൽ കൂടി നിങ്ങളുടെ മരണവാർത്ത നെഞ്ചിൽ ഒരു വിങ്ങലായി മാറി. കൃഷ്ണ നിങ്ങൾക്ക് പ്രണാമം എന്നും എഴുതി. ആരാധകൻ്റെ ഈ ഒരു കമൻ്റിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം കൃഷ്ണ എത്രത്തോളം ആരാധകരുടെ മനസ്സിലേക്ക് എത്തിച്ചേർന്നു എന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply