പള്ളിക്കടുത്തു തന്നെ പെട്ടന്ന് ഒരു വീട് പണിയണം എന്ന് ഇന്നച്ചൻ പറഞ്ഞിരുന്നു ! ആലീസിന് എന്നെ ഇടയ്ക്ക് വന്നു കാണാൻ മനുഷ്യന്റെ കാര്യല്ലേ എന്നാണ് താരം പറഞ്ഞിരുന്നത്

മലയാള സിനിമയിലെ ചിരിക്കുടമായ ഇന്നച്ചൻ നമ്മെ വിട്ടു പിരിഞ്ഞു. ഇന്നസെൻ്റിൻ്റെ ഓരോ കഥാപാത്രങ്ങളും അത്രയ്ക്ക് മികച്ചതായിരുന്നു. ക്യാൻസർ എന്ന മഹാരോഗം ഇന്നസെൻ്റിന് പിടിപെട്ടിരുന്നു.ക്യാൻസർ വാർഡിൽ ചികിത്സയിലിരിക്കുമ്പോൾ അദ്ദേഹം ഒരു പുസ്തകം എഴുതി. അദ്ദേഹത്തിൻ്റെ പുസ്തകത്തിൻ്റെ പേര് ക്യാൻസർ വാർഡിലെ ചിരി എന്നാണ്. ശാരീരിക അസ്വസ്ഥത മൂലം മാർച്ച് മൂന്ന് ആയിരുന്നു ഇന്നസെൻ്റിനെ ലേക് ഷേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ പിന്നീട് അദ്ദേഹത്തിൻ്റെ നില വഷളാവുകയും അദ്ദേഹം നമ്മെ വിട്ടുപിരിയുകയും ചെയ്തു. ക്യാൻസർ എന്ന മഹാരോഗം അദ്ദേഹത്തിനു പിടിപെട്ടപ്പോഴും ഒന്ന് പതറിയെങ്കിലും അതിനെ തൻ്റെ സ്വതസിദ്ധമായ ശൈലിയും ഇച്ഛാശക്തിയും കൊണ്ട് ധൈര്യപൂർവ്വം രണ്ട് തവണ അതിജീവിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും തിരിച്ചുവന്ന മഹത് വ്യക്തി കൂടിയാണ്. ഇന്നത്തെ മലയാള സിനിമയിൽ അദ്ദേഹത്തിന് പകരം വെക്കാൻ ഒരു നടനും ഇല്ല എന്നുതന്നെ പറയാം.

നിരവധി താരങ്ങ ആരാധകരുമാണ് ഇന്നസെൻ്റിൻ്റെ മരണവാർത്ത അറിഞ്ഞ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണുവാൻ വേണ്ടി ഓടിയെത്തിയത്. ഇന്നസെൻ്റ് തൻ്റെ ഭാര്യ ആലീസിനായി ഒരു പുത്തൻവീടും പണിതുകൊടുത്തിട്ടുണ്ട്. ഇന്നസെൻ്റ് പറഞ്ഞത് പുതിയ വീട് പണിതതിന് കാരണം പള്ളിയുടെ അടുത്താണ് വീട് പണിതത് അതുകൊണ്ട് ആലീസിന് തന്നെ ഇടയ്ക്കിടയ്ക്ക് വന്നു കാണാമല്ലോ എന്ന്. വീട് പണി നടക്കുമ്പോൾ ഇന്നസെൻ്റ് എപ്പോഴും അവരോട് പറയുമായിരുന്നു വീടിൻ്റെ പണി പെട്ടെന്ന് തന്നെ തീർക്കണം കാരണം മനുഷ്യൻ്റെ കാര്യമല്ലേ എന്ന്.

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ഇന്നസെൻ്റിൻ്റെ രസകരമായ ഒരു വീഡിയോ ആണ്. ഇന്നസെൻ്റ് വളരെ രസകരമായിട്ടായിരുന്നു ആ കാര്യങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. ഒരു ദിവസം തൻ്റെ വീട്ടിൽ വന്ന അതിഥികളുടെ തിരക്കും അതുപോലെ തന്നെ അതിന് കാരണമായി മാറിയ തൻ്റെ പത്നി ആലീസിൻ്റെ സംസാരവും ആണ് വീഡിയോയിലൂടെ ഇന്നസെൻ്റ് ആരാധകരുമായി പങ്കുവെക്കുന്നത്.

ആലീസ് എപ്പോഴും തൻ്റെ രോഗങ്ങളെക്കുറിച്ച് വരുന്നവരോടും പോകുന്നവരോടും ഒക്കെ പങ്കുവെക്കാൻ താല്പര്യമുള്ള ആളാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. എന്നാൽ ആലീസിൻ്റെ ആ സ്വഭാവം വരുത്തിയ വിനയെ കുറിച്ചാണ് ഇന്നസെൻ്റ് പറയുന്നത്. ആലീസിന് തൻ്റെ വാക്കുകളിലെ അബദ്ധം മനസ്സിലായതിനുശേഷം എനിക്ക് ഒരു കുഴപ്പവുമില്ല എന്നായി എല്ലാവരോടും പപറയുന്നത്. ഇന്നസെൻ്റ് സംസാരിക്കുന്നതിനിടയിൽ പറയുന്നത് തനിക്കിപ്പോൾ അഞ്ച് വീടുകൾ ഉണ്ടെന്നും ഒരു സ്ഥലത്ത് കുറച്ചു നിൽക്കുമ്പോൾ അത് മടുപ്പാണെന്നും പറഞ്ഞു. എന്നാൽ ഇവിടെ ഇന്നസെൻ്റ് ഭാര്യയെ മാറ്റാൻ കഴിയാത്തതുകൊണ്ടാണ് വീട് മാറുന്നത് എന്നുള്ള രീതിയിൽ ഉള്ള തമാശ രൂപയാണ് കാര്യങ്ങൾ അവതരിപ്പിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply