രഞ്ജിത്ത് നു ബിഗ് ടിക്കറ്റിൽ അടിച്ചത് 51 കോടി രൂപ ! തനിക്കാണ് സമ്മാനം എന്ന് ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇത് ഭാഗ്യകാലം. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികളുടെ കണക്കുകൾ കണ്ടാൽ ഇങ്ങനെയാണ് ചിന്തിച്ചു പോവുക. നിരവധി പേർക്ക് ടിക്കറ്റിലൂടെ സമ്മാനം ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലും ഇന്ത്യക്കാരെ ഭാഗ്യ ദേവത കണ്ടറിഞ്ഞ് തുണച്ചിരിക്കുകയാണ്. നറുക്കെടുപ്പിലെ ഗ്രാൻഡ് പ്രൈസ് ലഭിച്ചത് ഒരു നേപ്പാൾ സ്വദേശിക്കാണ് എങ്കിലും ബാക്കിയുള്ള നാല് സമ്മാനങ്ങളും ഇന്ത്യക്കാർക്കാണ് ലഭിച്ചത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. 232936 എന്ന നമ്പറുള്ള ടിക്കറ്റിലൂടെയാണ് ദോഹയിലുള്ള നേപ്പാൾ സ്വദേശിയായ രഞ്ജിത്ത് കുമാർ പാലിന് ഒന്നാം സമ്മാനം 2.3 കോടി ദിർഹം ലഭിച്ചത്. ഇത് ഏകദേശം 51 കോടി ഇന്ത്യൻ രൂപ വരും. ബിഗ് ടിക്കറ്റ് ബൈ ടു ഗെറ്റ് വൺ ഫ്രീ എന്ന ഓഫറിലൂടെ രണ്ട് ടിക്കറ്റുകൾ ആയിരുന്നു രഞ്ജിത്ത് എടുത്തത്. ഇതിന്റെ കൂടെ സൗജന്യമായി ലഭിച്ച മൂന്നാമത്തെ ടിക്കറ്റിനാണ് രഞ്ജിത്ത് സമ്മാനം നേടിയത്.

ഏഴു കൊല്ലമായി ദോഹയിൽ കഴിയുന്ന രഞ്ജിത് നിരന്തരം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ഏകദേശം 15 മാസത്തോളമായി 20 ഓളം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് താൻ ടിക്കറ്റുകൾ എടുത്തിട്ടുണ്ടെന്ന് രഞ്ജിത്ത് തുറന്നു പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന വിജയമാണ് ഇത് എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. എന്നാൽ ഒന്നാം സമ്മാനം ഒഴികെ ബാക്കിയുള്ള നാല് സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാർക്ക് ആയിരുന്നു. രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം ലഭിച്ചത് വിജേഷ് വിശ്വനാഥൻ എന്ന വ്യക്തിക്കാണ്. 0 1 7 9 5 9 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.

ഏകദേശം രണ്ടു കോടിയോളം ഇന്ത്യൻ രൂപയാണ് അത്. ഷിബു മാത്യുവിനാണ് 2 4 0 2 2 9 എന്ന ടിക്കറ്റിലൂടെ മൂന്നാം സമ്മാനം അടിച്ചത്. ഒരു ലക്ഷം ദിർഹം, അതായത് ഏകദേശം ഇരുപത്തിരണ്ട് ലക്ഷം ഇന്ത്യൻ രൂപയാണ് മൂന്നാം സമ്മാനം. 50000 ദിർഹംത്തിന്റെ നാലാം സമ്മാനം അടിച്ചിരിക്കുന്നത് അജിത് രാമചന്ദ്ര കൈമളിനാണ്. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ സമ്മാനമായ റേഞ്ച് റോവർ ലഭിച്ചിരിക്കുന്നത് സുമൻ മുത്തയ്യ നാടാർ രാഘവൻ എന്ന വ്യക്തിക്കാണ്.

അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കാൻ പോകുന്നത് മാർച്ച് മൂന്നിനാണ്. 15 മില്യൻ ദിർഹം ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം ദർഹവും മൂന്നാം സമ്മാനം ഒരു ലക്ഷം ദിർഹവും നാലാം സമ്മാനമായി 50000 ദിർഹവും ആണ് അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ വിജയികൾക്ക് ലഭിക്കുക. മസെറാട്ടി ഗിബ്‌ളിയാണ് ഡ്രീം കാർ ഇനത്തിൽ ലഭിക്കുന്ന സമ്മാനം. ഇതിനുപുറമേ ഓരോ ആഴ്ചയിലും നടക്കുന്ന പ്രതിവാര നറുക്കെടുപ്പുകളിൽ വിജയികൾക്ക് ഓരോ ലക്ഷം ദിർഹം വീതം സ്വന്തമാക്കാനാകും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply