ട്രെയിനിലെ അവസാന ബോഗിയിൽ കാണുന്ന X എന്ന മഞ്ഞ നിറത്തിലുള്ള സിംപൽ സൂചിപ്പിക്കുന്നത് എന്താണ്? ചോദ്യത്തിനു അവസാനം ഉത്തരവുമായി റയിൽവേ

ട്രെയിനിൽ യാത്ര ചെയ്യാത്തവർ വളരെ കുറവായിരിക്കും. ട്രെയിനിൻ്റെ ഏറ്റവും അവസാനത്തെ ബോഗിയിൽ മഞ്ഞനിറത്തിൽ X എന്ന അക്ഷരം എല്ലാവരും കണ്ടിട്ടുണ്ടാകും. എന്തിനാണ് X എന്ന അക്ഷരം എഴുതിയത് എന്ന് നമ്മൾ പലരും ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എന്തിനാണ് X എന്ന അക്ഷരം എഴുതിയത് എന്ന് ഇന്ത്യൻ റെയിൽവേ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് റെയിൽവേ മന്ത്രാലയം ട്രെയിനിൻ്റെ പിറകിൽ എഴുതിയിരിക്കുന്ന X എന്താണെന്ന് പറഞ്ഞിരിക്കുന്നത്.

റെയിൽവേ മന്ത്രാലയം പറഞ്ഞിരിക്കുന്നത് അവസാന ബോഗിക്ക് പിറകിൽ എഴുതിയിരിക്കുന്ന X എന്ന അക്ഷരം സൂചിപ്പിക്കുന്നത് ട്രെയിൻ ഒരു കോച്ചും ഉപേക്ഷിക്കാതെയാണ് പോകുന്നത് എന്നതാണ്. അവസാന ബോഗിയിൽ X എന്ന് കാണിച്ചിരിക്കുന്നത് കൊണ്ട് തന്നെ ട്രെയിൻ എല്ലാ ബോഗികളും കൊണ്ട് തന്നെയാണ് പോയിട്ടുള്ളതെന്നും എൻജിനിൽ നിന്നും ഒരു ബോഗി പോലും വിട്ടു പോയിട്ടില്ലെന്നും റെയിൽവേയിൽ വർക്ക് ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മനസ്സിലാകും എന്നുമാണ് റെയിൽവേ മന്ത്രാലയം പറയുന്നത്.

റെയിൽവേയുടെ ഈ വിശദീകരണത്തിനു രണ്ടു ലക്ഷത്തിലേറെ വ്യൂസും 4200 ലേറെ ലൈക്കും ലഭിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയത്തിൻ്റെ ഈ വീശകീരണത്തിന് പല കമൻ്റുകളും ആണ് ലഭിക്കുന്നത്. ഈയൊരു അറിവ് പകർന്നു തന്നതിന് വളരെയേറെ നന്ദി എന്നും കൂടാതെ പലരും മറ്റ് എന്തൊക്കെയോ ആണ് ധരിച്ചത് അത് മനസ്സിലാക്കി തന്നതിന് നന്ദി എന്നും തുടങ്ങിയ നിരവധി കമൻ്റുകളാണ് വരുന്നത്. ട്രെയിൻ യാത്രയിൽ ഉള്ള പല കാഴ്ചകളും അത്ഭുതങ്ങൾ ഉണ്ടാക്കുന്നതാണ്.

മറ്റേതൊരു ഗതാഗതത്തിൽ നിന്നും വ്യത്യസ്തമാണ് ട്രെയിൻ. ട്രെയിനിൽ X ചിഹ്നം കണ്ടിട്ടില്ലെങ്കിൽ അതിന് അർത്ഥം കുറച്ചു കോച്ചുകൾ വിട്ടിട്ടാണ് ട്രെയിൻ ഓടുന്നത് എന്നാണ്. ഉത്തരം സാഹചര്യത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം അപകട സാധ്യത ഉണ്ടാവാനും അതുകൊണ്ടുതന്നെ വേർപെടുത്തപ്പെട്ട കോച്ചുകൾ ഏതാണെന്ന് കണ്ടെത്തുകയും യാത്രക്കാർക്ക് സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുവാനുള്ള നടപടികൾ എടുക്കാൻ ഉദ്യോഗസ്ഥർക്ക് എളുപ്പമാണ്.

ട്രെയിനിൻ്റെ അവസാന ബോഗിയിൽ തന്നെ എൽ വി എന്ന എഴുത്തും കാണാം. ഇത് ലാസ്റ്റ് വെഹിക്കിൾ ബോർഡ് ആണ്. രാത്രി മിന്നുന്ന ഒരു ലൈറ്റും നമുക്ക് കാണുവാൻ സാധിക്കും. ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് ട്രെയിനിൻ്റെ എല്ലാ ബോഗികളും പൂർണ്ണമായിട്ടും എത്തി എന്നാണ്. രാത്രി ലൈറ്റും പകൽസമയത്ത് X ബോർഡും ഉണ്ടെന്നു ഉറപ്പാക്കേണ്ടത് ഗാഡിൻ്റെ ഉത്തരവാദിത്വമാണ്. L V അല്ലെങ്കിൽ X എന്നത് കണ്ടിട്ടില്ലെങ്കിൽ ജീവനക്കാർ ഉടൻതന്നെ അടുത്തുള്ള കണ്ട്രോൾ റൂമിൽ അറിയിക്കേണ്ടതാണ്. ട്രെയിനിൻ്റെ ബോഗികൾ ട്രെയിനിൽ നിന്നും വിട്ടുപോയിട്ടുണ്ട് എന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply