ജനുവരി ആദ്യവാരം മുതൽ 269 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ ! ടിക്കറ്റ് ബുക്ക് ചെയ്തവർ ശ്രദ്ധിക്കുക

2023 ജനുവരി ആറിന് പോകാനിരുന്ന നിരവധി ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ റദ്ദാക്കിയത്. വിവിധ കാരണങ്ങൾ കാരണം ആണ് നോർതേൺ റെയിൽവേ, സൗതേൺ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ, വെസ്റ്റേൺ റെയിൽവേ എന്നിവയിലെ പല ട്രെയിനുകളും റദ്ദാക്കിയത്.ആവിശ്യത്തിന് ലോക്കോപൈലറ്റ്മാർ ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണം ആയിട്ടുണ്ടെന്നാണ് ആക്ഷേപം. അറ്റകുറ്റ പ്രവർത്തനങ്ങൾ, മോശം കാലാവസ്ഥ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങൾ കൊണ്ടാണ് ട്രെയിനുകൾ റദ്ദാക്കിയത്. രാജ്യത്തിലുടനീളമായി 267 ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ റദ്ദാക്കിയത്.

ട്രാക്കിലെയും പ്ലാറ്റ്ഫോമുകളിലും ഉള്ള മെയിന്റനൻസ് പ്രവർത്തനങ്ങൾ കാരണം 19 ട്രെയിനുകൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്. പതിനൊന്നോളം ട്രെയിനുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. ഇന്ന് ട്രെയിൻ യാത്ര ക്യാൻസൽ ആയ എല്ലാ യാത്രക്കാർക്കും ടിക്കറ്റിന്റെ മുഴുവൻ നിരക്ക് തിരികെ അയച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പല ആനുകൂല്യങ്ങളും ഇന്ത്യൻ റെയിൽവ പിൻവലിച്ചിരുന്നു.

അനാവശ്യമായിട്ടുള്ള യാത്രകൾ ഒഴിവാക്കാൻ വേണ്ടിയായിരുന്നു മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ തുടങ്ങി പല വിഭാഗത്തിലുള്ള യാത്രക്കാരുടെ ആനുകൂല്യങ്ങൾ ഇന്ത്യൻ റെയിൽവേ അന്ന് പിൻവലിച്ചത്. കോവിഡ് 19 സമൂഹ വ്യാപനം തടയാൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ ഒരു നടപടി ഇന്ത്യൻ റെയിൽവേ സ്വീകരിച്ചത്. 51 തരം ആനുകൂല്യങ്ങളാണ് ഇന്ത്യൻ റെയിൽവേ നിരവധി വിഭാഗത്തിലുള്ള ആളുകൾക്ക് നൽകുന്നത്.

മുതിർന്ന പൗരന്മാർക്ക് 50 ശതമാനം കിഴിവാണ് ടിക്കറ്റിന് ലഭ്യമാകുന്നത്. മുതിർന്ന പൗരന്മാർക്ക് പുറമേ അധ്യാപകർ, യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ ജവാൻമാരുടെ ഭാര്യമാർ, അവാർഡ് ജേതാക്കൾ, കലാകാരന്മാർ, കായിക താരങ്ങൾ, മെഡിക്കൽ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി ആളുകൾക്ക് ആണ് ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികൾക്കിപ്പുറവും ഇപ്പോഴും മുതിർന്ന പൗരന്മാർക്ക് അടക്കം നിരവധി വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ റെയിൽവേ തിരിച്ചുകൊണ്ടു വന്നിട്ടില്ല.

മുതിർന്ന പൗരന്മാർക്ക് ഉള്ള ആനുകൂല്യമെങ്കിലും തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യം ശക്തമായി ഉയർന്നു വരുകയാണ്. ലോക്ക് ഡൗണിന് ശേഷം ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചിട്ടും മുതിർന്ന പൗരന്മാർക്ക് ആനുകൂല്യങ്ങൾ തിരിച്ചുകൊണ്ടു വരാത്തത് വലിയ ചർച്ചാവിഷയമായിരിക്കുക. ട്രെയിനുകളിൽ യാത്രാനിക്ക് ഇപ്പോൾ പഴയതു പോലെ സാധാരണമായി കൊണ്ടു വരുമ്പോൾ സ്ലീപ്പർ ക്ലാസിനും തേർഡ് എസി യാത്രക്കാർക്കും പഴയതു പോലെ ആനുകൂല്യങ്ങൾ ലഭ്യമാക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply