കൊൽക്കത്തയിൽ നിന്നും തായ്‌ലാന്റിലേക്ക് പുതിയ ഹൈവേ തുറക്കുന്നു ! ആവേശത്തോടെ സഞ്ചാരികൾ

2800 കിലോമീറ്റർ നീണ്ടു കിടക്കുന്ന 3 രാജ്യങ്ങളെ ഒരു ചരടിൽ കോർക്കുന്ന വമ്പൻ ഹൈവേ പ്രൊജക്റ്റ് അവസാന ഘട്ടത്തിലെക്ക് എന്ന് റിപോർട്ടുകൾ. മ്യാന്മർ വഴി തായ്‌ലൻഡിലെ ബാങ്കോക്കിലേക്ക് ആണ് മൂന്നു രാജ്യങ്ങളെ ഏകോപിപ്പിക്കുന്ന ഹൈവേ പ്രൊജക്റ്റ് വരുന്നത്. ടൂറിസം മാത്രമല്ല മൂന്നു രാജ്യങ്ങളും തമ്മിൽ ഉള്ള വാണിജ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വമ്പൻ കുതിപ്പ് ഈ റോഡ് തുറക്കുന്നത് വഴി ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

സഞ്ചാരികളെ സംബന്ധിച്ചിടത്തോളം തായ്ലാൻഡ് ഒരു പ്രിയ ട്രാവൽ ഡെസ്റ്റിനേഷൻ ആണ്. ഈ ഹൈവേ വരുന്നതോട് കൂടെ സഞ്ചാരം സുഖമമാകും എന്നാണ് യാത്ര പ്രേമികളുടെ വിലയിരുത്തൽ. 2002 ഇൽ ആണ് മൂന്ന് രാജ്യങ്ങളും തമ്മിൽ ഇങ്ങനെ ഒരു റോഡ് ഉണ്ടാക്കുന്നതിനെ കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തുന്നതും ഇന്ത്യയെ തെക്കു കിഴക്കേൻ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനു ഒരു സംവിധാനം ഉണ്ടാക്കുവാൻ തീരുമാനിച്ചതും. മണിപ്പൂരിലെ അതിർത്തി ഗ്രാമം ആയ മോറെയിൽ വെച്ചാണ് ഈ റോഡ് ഇന്ത്യയിൽ എത്തുന്നത്.

മണിപ്പൂരിൽ നിന്നും ഗുഹാവത്തി സിലുഗുരി വഴി ഇന്ത്യയുടെ പ്രധാന പട്ടണമായ കൊൽക്കത്തയിലേക്ക് റോഡ് എത്തും. മൂന്നു രാജ്യങ്ങളുമായി ബന്ധപ്പെടുത്തുന്ന റോഡിൻറെ ഏറ്റവും കൂടുതൽ ഭാഗം കടന്നു പോകുന്നത് ഇന്ത്യയിൽ കൂടെ ആണെന്നത് ഒരു പ്രധാന കാര്യമാണ്. ഇന്ത്യയ്ക്ക് പുറത്ത് ഈ ഹൈവേ വർക്കുകൾ വളരെ വേഗത്തിൽ നടക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്ന റിപോർട്ടുകൾ. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപെട്ട ഹൈവേ ലൈൻ ആയി ഈ റോഡ് മാറും എന്നാണ് രാജ്യം നിരീക്ഷിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply