മത്സരത്തിലെ വിധികർത്താക്കൾക്കിടയിലുള്ളവർക്കും ജാതിവാലുണ്ട് – പിന്നെന്തിനു ഇങ്ങനൊരു ചോദ്യം – മുകേഷിന് മറുപടിയുമായി ഓജസ് ഈഴവൻ !

പലരുടെയും പേരുകൾക്കൊപ്പം ജാതിവാലുകൾ ഇടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഇതിനു മുൻപ് ഉണ്ടായിരുന്നു. മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയ്ക്കിടെ മുകേഷ് ഒരു മത്സരാർത്ഥിയോട് ചോദിച്ച ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. മുകേഷ്, നവ്യ നായർ, റിമി ടോമി എന്നിവരാണ് മഴവിൽ മനോരമ ചാനലിലെ കിടിലത്തിൽ വിധികർത്താക്കൾ. ഒരുപാട് പ്രേക്ഷകരുള്ള പരിപാടി ആണ് ഇത്.

മത്സരത്തിനിടെ ഒരു കണ്ടെസ്റ്റൻ്റിനോട് മുകേഷ് അയാളുടെ പേരിനെ കുറിച്ച് സംസാരിക്കുന്നതാണ് ചർച്ചയായത്. മത്സരാർത്ഥി തൻ്റെ പേര് ഓജസ് ഈഴവൻ ആണെന്നും എൻഎസ്എസ് കോളേജ് ഒറ്റപ്പാലത്ത് മൂന്നാം വർഷ വിദ്യാർത്ഥിയാണ് എന്നും പറഞ്ഞു. ഉടനെ തന്നെ മുകേഷ് മത്സരാർത്ഥിയോട് അങ്ങനെ ആരെങ്കിലും പേരിടുമോ എന്ന് ചോദിച്ചു. ഇതിന് മത്സരാർത്ഥി മുകേഷിന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

മത്സരാർത്ഥി പറഞ്ഞത് പാർവതി നമ്പൂതിരി, പാർവതി നായർ എന്നൊക്കെ പേര് ഇടാം എങ്കിൽ എനിക്ക് ഓജസ് ഈഴവൻ എന്നും പേര് ഇടാം എന്നാണ്. അപ്പോൾ തന്നെ മുകേഷ് മറുപടിയായി പറഞ്ഞത് അങ്ങനെയൊക്കെ ഇടാം എന്നാലും നമ്മൾ ഇതുവരെ ഇങ്ങനെയൊരു പേര് കേട്ടിട്ടില്ല അതുകൊണ്ടാണ് ചോദിച്ചത് എന്നും പറഞ്ഞു. വിധികർത്താവായ നവ്യാനായരും മത്സരാർത്ഥിയോട് ചോദിച്ചത് സ്വന്തമായിട്ട് ഇട്ട പേരാണ് ഇത് അല്ലേ എന്ന്.

ഷോയ്ക്ക് കളരി അഭ്യാസവുമായിട്ടായിരുന്നു ഓജസ് എത്തിയത്. ആ സമയത്ത് പേര് പറഞ്ഞ് പരിചയപ്പെടുത്തുന്ന വേളയിലാണ് ഈ പ്രശ്നങ്ങലോക്കെ ഉണ്ടായത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകൾ ആണ് വരുന്നത്. മത്സരാർത്ഥിയെ പിന്തുണച്ചും എതിർത്തുമൊക്കെ പലരും എത്തുന്നുണ്ട്. പലരും ചോദിക്കുന്നത് എന്തിനാണ് ജാതി വാൽ പ്രോത്സാഹിപ്പിക്കുന്നത് എന്ന്. എന്നാൽ ചിലർ പറയുന്നത് ഇത് നല്ല തീരുമാനം ആണെന്നാണ്.

കേരളത്തിൽ ഇപ്പോഴും ജാതീയമായ പല വ്യത്യാസങ്ങളും കാണിക്കുന്നുണ്ട് എന്നും അതുകൊണ്ടുതന്നെ മുന്തിയ ജാതിക്കാർ അവരുടെ പേരിനൊപ്പം വാലുചേർക്കുന്നത് ഒരു പ്രിവിലേജ് ആണെന്നും എന്നാൽ താഴ്ന്ന ജാതിക്കാർ വാലു ചേർത്തു കഴിഞ്ഞാൽ അത് അത്ര നല്ല കാര്യമല്ല എന്ന രീതിയിലാണ് പെരുമാറുന്നതെന്നും. മുൻപ് ഇതേ പരിപാടിയിലൂടെ നവ്യാനായർ സന്യാസിമാരെ കുറിച്ച് പരാമർശനം നടത്തിയതും അതിന് മുകേഷ് മറുപടി നൽകിയതും ഒക്കെ വലിയൊരു ചർച്ചയായി മാറിയിരുന്നു.

നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോ വൈറലായതോടുകൂടി ജാതി വാലിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. പല കാര്യങ്ങളിലും നമ്മുടെ സമൂഹത്തിൽ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും ജാതിയുടെയും മതത്തിൻ്റെയുമൊക്കെ പേരിൽ ഇപ്പോളും മനുഷ്യർ തമ്മിൽ തല്ലുന്നുണ്ട്‌. ഇതിനൊക്കെ ഇനിയെങ്കിലും ഒരു മാറ്റം അനിവാര്യമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply