ഈ ചിത്രം ഒക്കെ എങ്ങനെ സെൻസർ ചെയ്തു തിയേറ്ററിൽ ഇറക്കി എന്ന് രൂക്ഷ വിമർശനവുമായി ഇടവേള ബാബു – വിനീത് ശ്രീനിവാസൻ ചിത്രത്തെ അപഹസിച്ചു താരം

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് “മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്”. ഒരു വക്കീൽ വേഷത്തിൽ വിനീത് എത്തുന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ചിത്രത്തിനെതിരെ അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു പ്രതികരിച്ചത്.

സിനിമ മുഴുവൻ നെഗറ്റീവ് ആണ് എന്ന് ഇടവേള ബാബു അഭിപ്രായപ്പെട്ടു. ഈ സിനിമയ്ക്ക് എങ്ങനെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന് അറിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു. സിനിമ ഓടും എന്ന് സംവിധായകന് വിശ്വാസമുണ്ടായിരുന്നു എന്നും പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് അൽഭുതം തോന്നിയെന്നും ആയിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെ ആണ് ഈ സിനിമ തുടങ്ങുന്നത് പോലും.

ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് ആവർത്തിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിലെ നായിക പറയുന്ന ഭാഷ ഉപയോഗിക്കാൻ കഴിയാത്തതാണ് എന്നും സിനിമ മുഴുവനും നെഗറ്റീവ് ആണെന്നും അദ്ദേഹം വിമർശിച്ചു. അങ്ങനെയൊരു സിനിമ ഇവിടെ ഓടിയെങ്കിൽ ആർക്കാണ് മൂല്യച്യുതി സംഭവിച്ചത് എന്ന് നമ്മൾ അറിയേണ്ടിയിരിക്കുന്നു. പ്രേക്ഷകർക്കാണോ അതോ സിനിമാക്കാർക്കാണോ എന്ന്. നിർമ്മാതാക്കൾക്ക് ലാഭം കിട്ടിയ ഒരു സിനിമയാണ് അത്.

എന്നാൽ അങ്ങനെ ഒരു സിനിമയെ കുറിച്ച് തനിക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല എന്ന് ഇടവേള ബാബു വ്യക്തമാക്കി. ഇതിനെക്കുറിച്ച് വിനീത് ശ്രീനിവാസനോട് ചോദിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറയുന്നു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞെങ്കിലും ആരും ഇത് ചെയ്യാൻ തയ്യാറായില്ല. എന്നാൽ വിനീതിന്റെ അസിസ്റ്റന്റ് ആണ് സിനിമ സംവിധാനം ചെയ്യുന്നത് എന്നുള്ളതുകൊണ്ട് വിനീതിന് ഇതിൽ നിന്നും പിന്മാറാൻ കഴിഞ്ഞില്ല.

ആ സംവിധായകന് ഈ സിനിമ ഓടും എന്ന് സമ്പൂർണ വിശ്വാസം ഉണ്ടായിരുന്നു. സിനിമയുടെ പോക്ക് എവിടേക്കാണ് എന്ന് കുറ്റം പറയുന്നതിനേക്കാൾ അത്ഭുതം തോന്നിയത് പ്രേക്ഷകർ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് ഓർത്താണെന്ന് ഇടവേള ബാബു കൂട്ടിച്ചേർത്തു. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്തു വിനീത് ശ്രീനിവാസൻ നായകനായ ഏറ്റവും പുതിയ ചിത്രമാണ് “മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്”. തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുകയാണ് ചിത്രം.

നവംബർ 11ന് ആയിരുന്നു ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തത്. ബ്ലാക്ക് കോമഡി ജോണറിൽ ഉൾപ്പെടുന്ന ചിത്രത്തിൽ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2024ൽ ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസൻ അഭിമുഖങ്ങളിലൂടെ അറിയിച്ചിരുന്നു. ജോയി മൂവീസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയ് നിമിച്ചിരിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, തൻവി റാം, ജഗദീഷ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply