ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരാൾക്ക് നമ്മളെ ഇഷ്ടം ആണെന്ന് മനസിലാകും – ഇഷ്ട്ടം തുറന്നു പറയാതെ തന്നെ ഇഷ്ട്ടം മനസ്സിലാക്കാൻ ഇതാ ഒരു വിദ്യ

രണ്ടു പേർ പരസ്പരം സ്നേഹിക്കുക എന്നു പറയുന്നത് വളരെ മനോഹരമായ ഒരു വികാരം തന്നെയാണ്. എന്നാൽ പലപ്പോഴും ഈ ഇഷ്ടം നമ്മൾ സ്നേഹിക്കുന്ന ആൾക്ക് നമ്മളോട് ഉണ്ടോ എന്ന് നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കുക ഇല്ല. വളരെ കുറച്ച് കാര്യങ്ങളിൽ കൂടി നമ്മളെ മനസ്സിലാക്കാൻ കഴിയുന്ന അവരുടെ ചില രീതികളുണ്ട്. അത്തരത്തിലുള്ള ചില രീതികളെക്കുറിച്ച് ആണ് സംസാരിക്കാൻ പോകുന്നത്. ഇതിനു ചില ലക്ഷണങ്ങൾ ഒക്കെ ഉണ്ട്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മളോട് സ്നേഹം ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒന്നാമതായി അവർ എപ്പോഴും നമ്മുടെ കണ്ണിൽ നോക്കിയിരിക്കും. അങ്ങനെ ആകും സംസാരിക്കുന്നത്.

കാരണം എന്താണ് എന്ന് വെച്ചാൽ നമ്മുടെ മുഖത്തെ മാനറിസങ്ങൾ അവർക്ക് മനസ്സിലാക്കി എടുക്കാൻ വേണ്ടിയാണ് അങ്ങനെ സംസാരിക്കുന്നത്. കണ്ണിൽ നോക്കി മാത്രം സംസാരിക്കുന്ന ഒരു വ്യക്തി പൂർണമായും നമ്മളെ സ്നേഹിക്കുന്ന ഒരു ആളാണെന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കും. അതുപോലെ തന്നെ അയാൾ എപ്പോഴും എല്ലാ കാര്യങ്ങളെക്കുറിച്ചും നമ്മളോട് സംസാരിക്കും. അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ എല്ലാം നമ്മളോട് ചർച്ചചെയ്യുന്നുണ്ടായിരിക്കും. അതിനു കാരണം നമ്മളിൽ വെച്ചിരിക്കുന്ന ഒരു വിശ്വാസമാണ്. ആ വിശ്വാസത്തിന് ഉലച്ചിൽ ഉണ്ടാവാതെ മുൻപോട്ടു കൊണ്ടു പോവുകയാണ് വേണ്ടത്. അയാൾക്ക് എന്തെങ്കിലും ഒരു വിഷമം വരുമ്പോഴും സന്തോഷം വരുമ്പോഴും എപ്പോഴും അത് ആദ്യം പങ്കുവയ്ക്കുന്നതും നമ്മളോട് ആയിരിക്കും.

അങ്ങനെയാണെങ്കിൽ അതിനർത്ഥം ആ വ്യക്തി നമ്മളിൽ ഒരുപാട് സന്തോഷം കണ്ടെത്തുന്നു എന്നതാണ്. ഇതൊക്കെ അയാൾക്ക് നമ്മളോട് സ്നേഹം ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ചില കാര്യങ്ങൾ തന്നെയാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും അയാൾ നമ്മളോട് പറയുന്നുണ്ടായിരിക്കും. ഉദാഹരണമായി തന്റെ ജീവിതത്തിൽ നടക്കുന്ന ഒരു പ്രധാനമായ കാര്യത്തിന് പോവുകയാണെങ്കിൽ അതിനെക്കുറിച്ച് വിശദമായി തന്നെ നമ്മളോട് സംസാരിക്കുന്നുണ്ടാവും. നമ്മുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധചെലുത്തുന്ന ഒരു ആൾ ആയിരിക്കും. നമ്മുടെ ചെറിയ മാറ്റങ്ങൾ പോലും അയാൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും.

നമ്മുടെ മുഖമൊന്നു മാറിയാലോ സ്വരം ഒന്ന് ഇടറിയാലോ പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുക്കാൻ സാധിക്കും.നമ്മളെ അവർ മനസ്സിലാക്കിയിട്ടുണ്ട് എന്നതാണ് അതിന് അർത്ഥം. അതുകൊണ്ടുതന്നെ അത്തരം ആളുകൾക്ക് നമ്മളോട് സ്നേഹം ഉണ്ടെന്ന് കണ്ടെത്തി എടുക്കാൻ സാധിക്കും

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply