ഇന്റിമേറ്റ് സീനുകളിൽ ഒട്ടും കംഫർട്ടബിൾ അല്ലാതിരുന്നിട്ടും മൂന്നും നാലും ടേക്ക് ഒക്കെ എടുക്കേണ്ടി വന്നിട്ടുണ്ട് ! എല്ലാം മറന്ന് ആ സീനുകൾ ചെയ്തു എന്ന് സ്വാസിക

ആദ്യമായി മിനി സ്ക്രീനിൽ വന്നുകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കി പിന്നീട് ബിഗ് സ്ക്രീനിലേക്ക് വന്ന നായികയാണ് നടി സ്വാസിക. തൻ്റേതായ കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചതുകൊണ്ട് തന്നെ ഇപ്പോൾ സ്വാസിക മലയാള സിനിമകളിൽ ശക്തമായ ക്യാരക്ടർ റോളുകളാണ് ചെയ്യുന്നത്. ടിവി പരമ്പരയായ ചിന്താവിഷ്ടയായ സീത എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ സ്വാസികയ്ക്ക് സാധിച്ചിരുന്നു.

തനിക്ക് ലഭിക്കുന്ന ഏത് റോളാണെങ്കിലും അത് കഴിവിൻ്റെ മാക്സിമം ഉപയോഗിച്ചുകൊണ്ട് തന്നെ നല്ല രീതിയിൽ ചെയ്യുവാൻ സ്വാസിക ശ്രദ്ധിക്കാറുണ്ട്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയിലെ സെലേനയായി അഭിനയിച്ച സ്വാസികയ്ക്ക് ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.സിദ്ധാർഥ് ഭരതൻ ചതുരത്തിൽ നായികയുടെ വേഷം തന്നെയായിരുന്നു സ്വാസികയ്ക്ക് നൽകിയത്. ഈ ചിത്രത്തിലെ നായകൻ റോഷൻ മാത്യു ആയിരുന്നു.

ഈ ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ചിത്രത്തിലെ നായകനായ മാത്യുവുമായും അതുപോലെ തന്നെ മറ്റൊരു നടനായ അലൻസിയറും ആയി അശ്ലീല സീനുകൾ ഒക്കെ ചെയ്യേണ്ടി വന്നിരുന്നു സ്വാസികയ്ക്ക്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിൽ അഭിനയിച്ചതിനെതിരെ ആയിരുന്നു സ്വാസികയ്ക്ക് വിമർശനങ്ങൾ വന്നത്. ചതുരം എന്ന സിനിമയിലെ ചില ഇൻ്റിമേറ്റ് സീൻ ചെയ്യുമ്പോൾ ഉള്ള തയ്യാറെടുപ്പുകളെ കുറിച്ച് ശ്വാസിക സംസാരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്.

ഷൂട്ട് ചെയ്യുന്ന സമയത്ത് രണ്ടുപേരുടെയും സൗകര്യങ്ങൾ നോക്കിക്കൊണ്ടായിരുന്നു സീനുകൾ കൊറിയോഗ്രാഫി ചെയ്തത്. ഷൂട്ട് ചെയ്ത സമയത്ത് അധികം ആളുകൾ ഒന്നും വേണ്ടെന്ന് ഡയറക്ടർ പറഞ്ഞിരുന്നു കാരണം ഡിസ്റ്റർബൻസ് ആവണ്ട എന്ന് കരുതിയായിരുന്നു. ഡയറക്ടർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞതെന്ന് ശേഷം മാത്രമായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. എന്നിട്ടും ചിലപ്പോഴൊക്കെ ചില സീനുകൾ ഒക്കെ റീടേക് എടുക്കേണ്ടി വന്നിരുന്നു.

ഡയലോഗ് പറയുന്നതിനിടയിൽ ആയതുകൊണ്ടും അതുപോലെ തന്നെ ഡയലോഗ് തെറ്റുമ്പോഴും ക്യാമറ ഫോക്കസ് ലൈറ്റ് തുടങ്ങിയവയുടെ പ്രശ്നങ്ങൾ കാരണം മൂന്നും നാലും ടേക്ക് ഒക്കെ എടുക്കേണ്ടി വന്നിട്ടുണ്ട് എന്നും സ്വാസിക പറഞ്ഞു. ഇൻ്റിമേറ്റ് സീൻ ചെയ്യുന്നത് മറ്റു സീനുകൾ ചെയ്യുന്നതുപോലെ തന്നെയാണ് എന്നും ടെക്നിക്കൽ ആയിട്ടുള്ള പല കാര്യങ്ങളും ശ്രദ്ധിച്ചും ആണ് സീൻ ഷൂട്ട്‌ ചെയ്യേണ്ടത് വരുന്നത്. പലരും വിചാരിക്കുന്നത് പോലെ മൈൻഡ് സെറ്റിൽ ഒന്നുമല്ല ആർട്ടിസ്റ്റുകളും ടെക്നീഷ്യന്മാരും പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.

ഇൻ്റിമേറ്റ് സീൻ ചെയ്യുമ്പോൾ സ്വന്തം ജോലി മറന്ന് ആരും അതും നോക്കി നിൽക്കുകയില്ല. സ്വാസികയ്ക്ക് പൊതുവേ ലിപ് ലോക്കും ഗ്ലാമർ വേഷങ്ങളും ഒക്കെ കംഫർട്ടബിൾ അല്ല എന്നാണ് പറയുന്നത്. പക്ഷേ ഇതെല്ലാം മറന്നുകൊണ്ടാണ് സിനിമയിൽ ചെയ്തതെന്നും സ്വാസിക പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply