ഇടവേള ബാബു വിളിച്ചിരുന്നു – മറുപടിയായി വിനീത് ശ്രീനിവാസന് മുകുന്ദനുണ്ണിയെ കുറിച്ചു പറഞ്ഞത് കേട്ടോ

idavela babu old vineeth sreenivasan

നടൻ വിനീത് ശ്രീനിവാസിൻ്റെ പുതിയ ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. ഈ ചിത്രത്തിനെതിരെ നടൻ ഇടവേള ബാബു ചില വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ വിമർശനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ നായകനായ ഈ സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും ഇത്തരം ഒരു നെഗറ്റീവ് ചിത്രത്തിന് എങ്ങനെ സെൻസർ ബോർഡിൻ്റെ അനുമതി ലഭിച്ചെന്നുമാണ് ഇടവേള ബാബു ഉന്നയിക്കുന്നത്.

തനിക്ക് അത്ഭുതമാണ് ഉണ്ടായത് ഇത് സെൻസർ ബോർഡിൻ്റെ അനുവാദം കിട്ടിയതിൽ എന്നും പറഞ്ഞു. ദേശീയ നിയമസഭയുടെ പുസ്തകോത്സവ ചടങ്ങിനിടെയുള്ള സിനിമയും എഴുത്തും എന്ന ചർച്ചയിൽ വെച്ചായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. എന്നാൽ വിനീത് ശ്രീനിവാസൻ പറയുന്നത് അദ്ദേഹം പറയാനുള്ള കാര്യങ്ങളൊക്കെ തന്നെ നേരിട്ട് വിളിച്ച് പറഞ്ഞിരുന്നു എന്നാണ്. സിനിമ കാണുന്നവർക്ക് അതിൻ്റെ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് പറയുന്നത്.

ഈ സിനിമയെ കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാവട്ടെ എന്നും അത് വീണ്ടും പലരിലേക്കും ഈ സിനിമയെ കുറിച്ചുള്ള അറിവ് എത്തിക്കും എന്നുമാണ് വിനീത് പറയുന്നത്. അതിൽ സന്തോഷമാണെന്നും പറഞ്ഞു. ഇതോടൊപ്പം തന്നെ മുകുന്ദൻ ഉണ്ണിയുടെ എല്ലാ സ്വഭാവരീതികളോടും താൻ യോജിക്കുന്നില്ല എന്നും എന്നാൽ ചില കാര്യങ്ങളിൽ യോജിക്കുന്നുണ്ടെന്നും വിനീത് പറഞ്ഞു. തങ്കം എന്ന പുതിയ സിനിമയുടെ പ്രമോഷിനു വേണ്ടി വിനീത് എറണാകുളം ലോ കോളേജിൽ പോയിരുന്നു.

അവിടെവെച്ചാണ് മുകുന്ദൻ ഉണ്ണിയുടെ അർപ്പണബോധം, കഠിനാധ്വാനം, സ്ഥിരോൽസാഹം, അച്ചടക്കം എന്നീ നാലു സ്വഭാവങ്ങളിൽ മാത്രമാണ് താൻ വിശ്വസിക്കുന്നത് എന്നും ബാക്കി കാര്യങ്ങളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും പറഞ്ഞത്. സിനിമയുടെ തുടക്കത്തിൽ ഞങ്ങൾക്ക് നന്ദി പറയാൻ ആരുമില്ല എന്ന ഡയലോഗോടെ ആണ് തുടങ്ങുന്നത്. ഈ സിനിമയിലെ നായിക ക്ലൈമാക്സിൽ ഉപയോഗിക്കുന്ന വാചകങ്ങൾ ഇവിടെ എനിക്ക് ആവർത്തിക്കാൻ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.

അത്രയും വൃത്തിഹീനമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത് ഇടവേള ബാബു വിനീത് ശ്രീനിവാസനെ വിളിച്ച് എന്തിന് ഇത്തരം ഒരു ചിത്രത്തിൽ അഭിനയിച്ചു എന്ന് ചോദിക്കുകയും ചെയ്തിരുന്നു. വിനീതിൻ്റെ അസിസ്റ്റൻ്റ് സംവിധാനം ചെയ്ത സിനിമ ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത് എന്നും ഇടവേള ബാബു പറഞ്ഞു. അഭിനവ് സുന്ദർ നായക് ആണ് ഈ ചിത്രത്തിൻ്റെ സംവിധായകൻ. ഇടവേള ബാബു പറയുന്നത് ഈ സിനിമയ്ക്ക് വേണ്ടി സംവിധായകൻ വിനീത് ശ്രീനിവാസൻ്റെ അടുത്ത് ചെല്ലുന്നതിനു മുമ്പേ തന്നെ 7 താരങ്ങൾ ഈ കഥ നിരസിച്ചതായിരുന്നന്നും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply