സിനിമയൊക്കെ കഴിഞ്ഞു എന്നിട്ടും അവര് തമ്മിലുള്ള സ്നേഹം അമൂല്യമാണ് എന്നാണ് ഈ ചിത്രത്തിലൂടെ മനസ്സിലാകുന്നത് ! സ്വാസികയ്ക്ക് സ്നേഹചുംബനം നൽകി അലൻസിയർ

Swasika's selfie with Alansiyar.

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ സ്വാസിക വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ചതുരം”. “നിദ്ര”, “ചന്ദ്രേട്ടൻ എവിടെയാ”, “വർണ്യത്തിൽ ആശങ്ക”, “ജിന്ന്” എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാസികക്ക് പുറമേ അലൻസിയറും റോഷൻ മാത്യുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയിലർ ഇറങ്ങിയത് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് “ചതുരം”.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിച്ചതിന് സ്വാസികയ്ക്ക് എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്റെ കരിയറിലെ തന്നെ നാഴികക്കല്ലായി മാറിയേക്കാവുന്ന ചിത്രത്തിനു വേണ്ടി ഈ വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു താരം. അഡൽറ്റ് സർട്ടിഫിക്കറ്റ് ആണെങ്കിലും ഒരു മികച്ച കുടുംബചിത്രം തന്നെയാണ് “ചതുരം” എന്ന് കുടുംബ പ്രേക്ഷകർ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് “ചതുരം” എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ആണ്.

ഒരു വിഭാഗം ആളുകൾ സിനിമയെ പൂർണമായി പിന്തുണയ്ക്കുമ്പോൾ മറുവിഭാഗം ആളുകൾ ശക്തമായി വിമർശിക്കുന്നുമുണ്ട്. അധികം ആരും ചെയ്യാൻ മടിക്കുന്ന സെൽന എന്ന കഥാപാത്രത്തെ ആണ് സ്വാസിക ധൈര്യപൂർവ്വം ഏറ്റെടുത്ത് അനുസ്മരണീയമാക്കിയത്. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. “ചതുര”ത്തിനു പുറമേ “മോൺസ്റ്റർ”, “കുമാരി”, “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ” എന്നിങ്ങനെ അടുത്തിറങ്ങിയ പുതിയ ചിത്രങ്ങളിൽ എല്ലാം സ്വാസിക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ ഇതാ സെൽനയുടെ ലുക്കിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സ്വാസിക തന്റെ ഇൻസ്റ്റാഗ്രാമിലൂടെ. “അടുത്ത നീക്കത്തിനു വേണ്ടി തയ്യാറെടുക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് സ്വാസിക ചിത്രങ്ങൾ പങ്കുവെച്ചത്. “ചതുരം” എന്ന ചിത്രത്തിൽ സ്വാസികയുടെ ഭർത്താവിന്റെ വേഷം അവതരിപ്പിച്ച അലൻസിയറും ഒത്തുള്ള ഒരു സെൽഫിയാണ് താരം പങ്കുവെച്ചത്. അതിൽ ഒരു ഫോട്ടോയിൽ അലസിയർ സ്വാസികയ്ക്ക് സ്നേഹചുംബനം നൽകുന്നുണ്ട്.

എന്നാൽ ഈ ചിത്രത്തിന് കീഴിൽ വലിയ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇതു വരെയും വിമർശനങ്ങൾക്കെതിരെ താരം പ്രതികരിച്ചിട്ടില്ല. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരു പോലെ സജീവമായിട്ടുള്ള താരമാണ് സ്വാസിക. “കട്ടപ്പനയിലെ ഋതിക് റോഷൻ” എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയമാകുന്നത്. എന്നാൽ മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ താരത്തിനെ തേടിയെത്താതെ വരികയായിരുന്നു.

അങ്ങനെയിരിക്കുകയാണ് “ചതുരം” എന്ന ചിത്രത്തിലെ കഥാപാത്രമായി സിദ്ധാർഥ് ഭരതൻ സ്വാസികയെ സമീപിക്കുന്നത്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് മുൻകൂട്ടി പറഞ്ഞിരുന്നു സിദ്ധാർത്ഥ്. തിരക്കഥ മുഴുവൻ വായിച്ചപ്പോൾ കഥയ്ക്ക് അനിവാര്യമായ രംഗങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് സ്വാസികയ്ക്ക് ബോധ്യമാവുകയായിരുന്നു. സിനിമ ലോകത്ത് എവിടെയും എത്താത്ത അവസ്ഥയിലായിരുന്നു താരം.

അത് കൊണ്ട് ഇനിയെങ്കിലും റിസ്ക് എടുത്തിട്ടില്ലെന്ന് കാര്യമില്ല എന്ന് തിരിച്ചറിഞ്ഞാണ് വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രത്തെ സ്വീകരിച്ചതെന്ന് സ്വാസിക മുമ്പ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2019ൽ “വാസന്തി” എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡും താരം കരസ്ഥമാക്കിയിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply