ഇന്ത്യൻ വേൾഡ് കപ്പ് ടീമിലേക്ക് സഞ്ജുവിനു സാധ്യത ! ഗില്ലിന്റെ വിടവ് നികത്താൻ ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ കൊണ്ടുവരണം എന്ന് ആവിശ്യം

വേൾഡ് കപ്പ് മോഹവുമായി വന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നേരിട്ടു കൊണ്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തുനിന്നും കേൾക്കാൻ കഴിയുന്നത്. സമീപകാലത്തെ ഇന്ത്യൻ ക്രിക്കറ്റിലെ മാത്രമല്ല വേൾഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ഓപ്പണിങ് ബാറ്റ്സ്മാനുമായി കരുതപ്പെടുന്ന ശുഭ്‌മാൻ ഗില്‍ ഇന്ത്യയും ഓസ്ട്രേലിയയുമായുള്ള ആദ്യ മത്സരത്തിൽ ഉണ്ടാകില്ല എന്ന റിപ്പോർട്ട് ആണ് ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ കേട്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യൻ ടീമിലെ ഏറ്റവും വിശ്വസ്തനും ഏത് അപകട ഘട്ടത്തിലും ടീമിനെ വിജയിപ്പിക്കാൻ കഴിവുള്ളതുമായ ബാറ്റ്സ്മാൻ ആണ് ശുഭ്‌മാൻ ഗില്‍. നെറ്റ്സിൽ ഒരുപാട് നേരം ഗിൽ പരിശീലനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം കനത്ത പനിയെ തുടർന്ന് ശുഭ്‌മാൻ ഗിൽ വിശ്രമത്തിൽ ആയിരുന്നു. അതിനുശേഷം നടന്ന ടെസ്റ്റിൽ ശുഭ്‌മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ചെന്നൈയിൽ വന്നിറങ്ങിയ സമയം തൊട്ട് ശക്തമായ പനിയുണ്ടായിരുന്നു.

ഡോക്ടർമാർ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇനി വരും ദിവസങ്ങളിൽ നടത്തുന്ന ടെസ്റ്റുകളിൽ മാത്രമേശുഭ്‌മാൻ ഗില്ലിൻ്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനമെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സാധിക്കുകയുള്ളൂ. എന്തായാലും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ മത്സരം ഗില്ലിന് നഷ്ടമാകാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനി സ്ഥിരീകരിച്ച ഒരാൾക്ക് 7 മുതൽ 10 ദിവസം വരെ എടുക്കും അതിൽ നിന്ന് രോഗ മുക്തി നേടാൻ.

അങ്ങനെയാണെങ്കിൽ ഓസ്ട്രേലിയയും ആയുള്ള മത്സരം എന്തായാലും നഷ്ടമാകും. ഐസിസി വേൾഡ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബാറ്റ്സ്മാൻ ആണ് ശുഭ്‌മാൻ ഗിൽ. ഇന്ത്യയുടെ വേൾഡ് കപ്പിൽ രോഹിത് ശർമയുടെ കൂടെ ഓപ്പണിങ് ബാറ്റ്സ്‌ മാൻ ആയിട്ടാണ് ശുഭ്‌മാൻ ഗിൽ ഇറങ്ങുക. ഈ ലോക കപ്പിൽ ഇന്ത്യയുടെ നിർണായക ബാറ്റ്സ്മാൻ ആയിട്ടാണ് ഗില്ലിനെ ക്രിക്കറ്റ് ലോകം കരുതുന്നത്. എന്തായാലും ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീരുമാനമെടുക്കാൻ ആകുള്ളൂ.

ഡോക്ടർമാർ പറയുന്നത് ഏഴു മുതൽ 10 ദിവസം വരെ കൃത്യമായ പരിശോധനയും വിശ്രമവും താരത്തിന് ആവശ്യമാണെന്നാണ്. സാധാരണ പനിയാണെങ്കിൽ ആൻ്റിബയോട്ടികൾ കഴിച്ചുകൊണ്ട് ആൾക്ക് കളിക്കാൻ ആകുമായിരുന്നെന്ന് പറഞ്ഞു. എന്നാൽ ഡെങ്കിപ്പനി പോലെയുള്ള മാരകമായ അസുഖങ്ങൾക്ക് പരിശോധനയും ചികിത്സയും ആവശ്യമാണെന്നും വിശ്രമവും നല്ല രീതിയിൽ വേണമെന്ന് ബന്ധപ്പെട്ട ആരോഗ്യ വിദഗ്ധർ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് നടക്കുന്ന ഒരു ലോകകപ്പ് ആണെന്നതുകൊണ്ടുതന്നെ ഈ വേൾഡ് കപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. കൂടാതെ ഫാസ്റ്റ് ബോളിങ്ങിനെതിരെ വളരെ ഭംഗിയായി ബാറ്റ് ചെയ്യുന്ന ഒരു ബാറ്റർ കൂടിയാണ് ഗിൽ.ഈയൊരു അവസരത്തിൽ ഓസ്ട്രേലിയയും ആയുള്ള ഒരു മത്സരത്തിൽ ഗില്ലിനെ പോലെയുള്ള പരിചയസമ്പന്നനായ ബാറ്ററുടെ അഭാവം ഇന്ത്യൻ ടീം എങ്ങനെ നിർത്തുമെന്ന് നമുക്ക് വരും ദിവസങ്ങളിൽ കാണാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply