ഓരോ പരുപാടി എന്താണ് എന്ന് നോക്കിയിട്ടാണ് ഞാൻ വസ്ത്രം സെലക്ട് ചെയ്യുന്നത് ! ആരെയും പേടിച്ച് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാറില്ലെന്ന് ഹണി റോസ്

സോഷ്യൽ മീഡിയയിലൂടെ തന്റെ വസ്ത്രധാരണത്തിന് എതിരെ നിരവധി വിമർശനങ്ങൾ നേരിടുന്ന നടിയാണ് ഹണി റോസ്‌. ബോധപൂർവ്വം ശരീരം പ്രോജക്ട് ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹണി റോസിനെതിരെയുള്ള വിമർശനങ്ങൾ കൂടുതലായി വന്നത്. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് നടി തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.

വളരെ ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് സങ്കടം തോന്നുന്ന ഒരു വ്യക്തിയായിരുന്നു താനെന്നും എന്നാൽ ഒരേ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുമ്പോൾ അതിന്റെ ആഘാതം വലിയ രീതിയിൽ തന്നെ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നും ഹണി പറഞ്ഞു. ഇനിയിപ്പോൾ താനൊരു പർദ്ദയിട്ട് നാളെ പുറത്തിറങ്ങിയാൽ പോലും അതിനെതിരെയും കമന്റുകളും വിമർശനങ്ങളും വരുമെന്ന് നടി പറയുന്നു. എപ്പോഴും വളരെ കംഫർട്ടബിൾ എന്ന് തനിക്ക് തോന്നുന്ന വസ്ത്രങ്ങളാണ് താൻ ധരിക്കാറുള്ളത് എന്നും ഓരോ പ്രോഗ്രാമും നോക്കി കൊണ്ടാണ് താൻ ഡ്രസ്സുകൾ തിരഞ്ഞെടുക്കാറുള്ളത് എന്നും ഹണി തുറന്നു പറയുന്നു.

ഒരു ടെലിവിഷൻ പരിപാടിയാണെങ്കിൽ അതിനുള്ള വസ്ത്രം ധരിക്കാനും ഒരു ഉദ്ഘാടനത്തിനോ മറ്റു പൊതു പരിപാടികൾക്കോ പോകുകയാണെങ്കിൽ അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാനും താൻ ശ്രദ്ധിക്കാറുണ്ട് എന്ന് താരം പറഞ്ഞു. തന്നെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുന്നവർക്ക് തന്റെ വസ്ത്രധാരണത്തിൽ ഒന്നും ഒരു കുഴപ്പവും ഇതുവരെ തോന്നിയിട്ടില്ല എന്നും ഹണി കൂട്ടിച്ചേർത്തു. എന്നാൽ വളരെ കുറച്ചുപേർ പറയുന്നു ഇങ്ങനെയൊന്നും ചെയ്യരുതെന്ന്. നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമല്ലാത്തവർ ആണ് ഇങ്ങനെയൊക്കെ പറയുന്നത്. അങ്ങനെയുള്ള ചിലരൊക്കെ പറയുന്നത് കേട്ട്, അത്തരക്കാരെയൊക്കെ ഭയന്ന് ഇതെല്ലാം ഉപേക്ഷിക്കേണ്ട കാര്യം എന്താണ് എന്നാണ് താരം ചോദിക്കുന്നത്.

മറ്റുള്ളവരെ ഭയന്ന് ആർക്കാണ് ഇക്കാലത്ത് ഇങ്ങനെയൊക്കെ ജീവിക്കാൻ കഴിയുക എന്നും ഹണി ചോദിച്ചു. വസ്ത്രധാരണത്തിനെതിരെ തനിക്കു വന്ന വിമർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു താരം. ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെ ആയിരുന്നു ഹണി റോസിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി മുൻനിര നായകന്മാരുടെ നായികയായി ഹണി റോസ് രംഗത്തെത്തി. മോൺസ്റ്റർ എന്ന മലയാള സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. മോഹൻലാൽ ആയിരുന്നു മോൺസ്റ്റർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

നെഗറ്റീവ് പറയുന്നത് ഒരു ചെറിയ ശതമാനം ആളുകൾ ആണെന്നും വ്യക്തിപരമായി ആരും മോശം നേരിട്ട് വന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്നും ഹണി തുറന്നു പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് എല്ലാ മോശ കമന്റുകളും തന്നെ തേടി എത്തുന്നതെന്നും നമ്മൾ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് നമ്മുടെ സ്വാതന്ത്ര്യം ആണെന്നും ഹണി പറഞ്ഞു. ഇതിനിടെ ഹണിയുടെ ഒരു പരിപാടിക്ക് എത്തിയ കാഴ്ചക്കാരനിൽ നിന്നും മോശം കമന്റുകൾ നേരിടേണ്ടിവന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഷൂട്ടിനിടെ വലിയ ഒരു ഹറാസ്മെന്റ് ആയിരുന്നു അന്ന് താൻ നേരിട്ടത് എന്ന് ഈ സംഭവത്തെ പറ്റി ഹണി പറഞ്ഞു. എന്നാൽ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിച്ചത് ഒരു എഡിറ്റഡ് വീഡിയോ ആണെന്നും ഹണി വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply