ഇത്രയും ആരാധകകരുള്ള നടനാണെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് – നടൻ ബാലയ്യയെക്കുറിച്ച് ഹണി റോസ് വാചാലയായി

balayya and honey rose

തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ധാരാളം ആരാധകരുള്ള ഒരു നടനാണ് നന്ദമൂരി ബാലകൃഷ്ണ. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. ഈ ചിത്രത്തിൽ താരത്തിനോടൊപ്പം നായികയായി എത്തിയത് മലയാളത്തിലെ നായിക ഹണി റോസ് ആണ്. ഈ ഒറ്റ സിനിമയിലൂടെ തന്നെ തെലുങ്ക് പ്രേക്ഷകരുടെ മനസ്സിൽ കുടിയേറാൻ ഹണി റോസിന് സാധിച്ചു. നടി ശ്രുതി ഹാസനും ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

വീരസിംഹ റെഡ്ഡി എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവീ മേക്കേഴ്സ് ആണ്. ഈ ചിത്രത്തിൻ്റെ വിജയം ആഘോഷിക്കുന്ന വേളയിൽ പുറത്തുവന്നിരിക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ബാലിയ്യയുടെ അടുത്ത ചിത്രത്തിലും നായികയായി എത്തുന്നത് ഹണി റോസ് ആണെന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വാർത്ത കേട്ട ഹണി റോസിൻ്റെ ആരാധകരൊക്കെ തന്നെ വളരെയധികം സന്തോഷത്തിലാണ്.

എന്നാൽ ഈ വാർത്തയോട് ഉള്ള നടിയുടെ പ്രതികരണം ഇതുവരെ ഈ ഒരു കാര്യത്തെക്കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല എന്നാണ്. ഈ ചിത്രത്തിൻ്റെ അണിയ പ്രവർത്തകരും ഇതുവരെ തന്നെ വിളിച്ചില്ല എന്നും എന്നാൽ ഈ ചിത്രത്തിൽ ഞാൻ തന്നെ ഉണ്ടാകട്ടെ എന്നാണ് എൻ്റെ ആഗ്രഹം എന്നും ഹണി പറഞ്ഞു. ഹണി റോസ് ബാലയ്യയെ കുറിച്ച് പറഞ്ഞത് തെലുങ്ക് പ്രേക്ഷകരുടെ സൂപ്പർ ഹീറോയാണ് അദ്ദേഹം എന്നാണ്. അദ്ദേഹം ചെയ്യുന്ന കഥാപ്രവർത്തനങ്ങളൊക്കെ തന്നെ ആളുകൾ ആഗ്രഹിക്കുന്ന തരത്തിലുള്ളത് തന്നെയാണെന്നും പറഞ്ഞു.

അവിടെ പോയപ്പോഴാണ് അദ്ദേഹത്തിന് എത്രമാത്രം ആരാധകർ ഉണ്ടെന്നും എത്രമാത്രം അവർ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞതെന്നും പറഞ്ഞു. ഷൂട്ടിംഗ് ലൊക്കേഷനിൽ ആരാധകരുടെ ഇടിച്ചുകയറ്റം തന്നെയായിരുന്നെന്നും വളരെ കഷ്ടപ്പാടാണ് അവരെയൊക്കെ മാറ്റിയതെന്നും പറഞ്ഞു. അടുത്തതായി ഹണി റോസും ബാലകൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്ന് പറയുന്ന ചിത്രത്തിൻ്റെ സംവിധായകൻ അനിൽ രവിപുടിയാണ്.

ഹണി റോസിനെ കൊണ്ട് ബാലകൃഷ്ണ പറഞ്ഞത് തെലുങ്കിൽ നല്ലൊരു ഭാവിയുള്ള നടിയാണ് എന്ന്. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള മനസ്സ് കീഴടക്കിയ നടിയാണ് ഹണി റോസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply