എന്നും ലാലേട്ടന്റെ പ്രകടനം വേറെ ലെവൽ ആണ് ..തനിക്ക് ലഭിച്ച ഭാഗ്യത്തിന് നന്ദി പറഞ്ഞ് ഹണി റോസ് ! എല്ലാത്തിനും കാരണം

അടുത്തിടെ മോഹൻലാൽ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറിയ താരം ആണ് ഹണി റോസ്. “കനൽ”, “ഇട്ടി മാണി മെയ്‌ഡ്‌ ഇൻ ചൈന”, “ബിഗ് ബ്രദർ” തുടങ്ങിയ ലാലേട്ടന്റെ അടുത്തിറങ്ങിയ ചിത്രങ്ങളിൽ ഹണി റോസ് ശ്രദ്ധേയമായ വേഷങ്ങൾ എത്തിയിരുന്നു. “കനൽ” എന്ന ചിത്രത്തിൽ ആയിരുന്നു മോഹൻലാലും ഹണി റോസും ആദ്യമായി ഒരു സിനിമയിൽ ഒന്നിക്കുന്നത്. ചിത്രത്തിൽ ഹണി റോസ് ആയിരുന്നു മോഹൻലാലിന്റെ നായിക. എസ് സുരേഷ് ബാബുവിന്റെ തിരക്കഥയിൽ എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിരുന്നു. പിന്നീട് നാലു വർഷങ്ങൾക്ക് ശേഷം “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” എന്ന ചിത്രത്തിലാണ് മോഹൻലാലും ഹണി റോസും ഒന്നിച്ചത്. ഈ ചിത്രത്തിലും മോഹൻലാലിൻറെ നായിക ആയിരുന്നു ഹണി റോസ്. പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത “ബിഗ് ബ്രദർ” എന്ന ചിത്രത്തിൽ ആണ് ഇവർ ഒന്നിച്ചത്. ഇപ്പോൾ ഇതാ “പുലിമുരുകൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം വൈശാഖും മോഹൻലാലും ഒന്നിച്ചെത്തുന്ന “മോൺസ്റ്റർ”എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഹണി റോസ് എത്തുന്നു.

വളരെ വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിക്കുന്ന ചിത്രം മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. മൂന്നു വർഷത്തിനു ശേഷം ആണ് ഹണി റോസിന്റെ ഒരു ചിത്രം തിയേറ്ററിൽ എത്തുന്നത്. “മോൺസ്റ്റർ”ലെ ഭാമിനി എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ. മോഹൻലാലിനോടൊപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും സ്ക്രീൻ സ്പേസ് ലഭിച്ച മറ്റൊരു കഥാപാത്രം ഉണ്ടായിട്ടില്ല എന്ന് താരം പറയുന്നു.

ഹണി റോസിന്റെ അഭിനയജീവിതത്തിൽ തന്നെ നാഴികക്കല്ലായി മാറിയേക്കാവുന്ന കഥാപാത്രമാണ് മോൺസ്റ്ററിലെ ഭാമിനി. ഇത്രയേറെ അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രം ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണ് എന്നും വളരെ വലിയൊരു ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും ഹണി റോസ് പങ്കുവെച്ചു. തന്നിൽ വിശ്വാസം അർപ്പിച്ച് ഇത്രയും വലിയൊരു ഭാഗ്യം തനിക്ക് സമ്മാനിച്ചതിന് മോഹൻലാലിനോടും സംവിധായകൻ വൈശാഖിനോടും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുകയാണ് താരം.

ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം അവിസ്മരണീയമെന്നും മറ്റൊരു ലെവൽ ആണ് അദ്ദേഹത്തിന്റെ പ്രകടനംഎന്നും ഹണി റോസ് പങ്കുവെച്ചു. മലയാള സിനിമാപ്രേക്ഷകർക്ക് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും “മോൺസ്റ്റർ” എന്നും താരം ഉറപ്പു നൽകി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത “ബോയ്ഫ്രണ്ട്” എന്ന ചിത്രത്തിലൂടെ 2005ൽ മണിക്കുട്ടന്റെ നായികയായെത്തിയ ഹണിറോസ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം “ട്രിവാൻഡ്രം ലോഡ്ജ്” എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply