അമ്മ തടഞ്ഞത് കൊണ്ടാണ് – ബോഡി ഷെയ്മിങന്റെ അങ്ങേ അറ്റം ആണ് താൻ നേരിട്ടത് ! പരാതി കൊടുക്കാൻ പോയതിനെ കുറിച്ച് ഹണി റോസ്

ബോയ് ഫ്രണ്ട് എന്ന വിനയൻ സംവിധാനം ചെയ്ത സിനിമയിലൂടെ തന്നെ മലയാള മനസ്സ് കീഴടക്കുവാൻ നടിയായ ഹണി റോസിനു സാധിച്ചു. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് പൊതുവേദികളിൽ ഹണി എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

താരം പോസ്റ്റ് ചെയ്യുന്ന ഫോട്ടോസും വീഡിയോയും ഒക്കെ തന്നെ നിമിഷനേരങ്ങൾ കൊണ്ട് വൈറൽ ആകാറുണ്ട്. ഈയിടെയായി താരം കൂടുതലായും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത് പല ഉദ്ഘാടനത്തിലൂടെയും ആണ്. ഹണി റോസ് ഉദ്ഘാടനം ചെയ്യാൻ വരുന്നത് തന്നെ ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ധാരാളം ആളുകളാണ് ഉദ്ഘാടനത്തിനായി താരത്തിനെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഉദ്ഘാടന ചടങ്ങുകളിലെ ഫോട്ടോകളൊക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. താരത്തിൻ്റെ ഡ്രസ്സിംഗ് രീതിയെ കുറിച്ച് നിരവധി ട്രോളുകൾ ആണ് വരുന്നത്. ഹണി റോസ് ഇപ്പോൾ തൻ്റെ വസ്ത്രധാരണത്തിന് എതിരെയുള്ള ആളുകളുടെ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. നടി പറയുന്നത് ഒരോരുത്തർക്കും ഇഷ്ടമുള്ള വസ്ത്രങ്ങളാണ് അവർ ധരിക്കുന്നത്. അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ പറയുന്നത് ശരിയല്ല എന്നും.

പല സിനിമകളിലും ഓരോ കഥാപാത്രത്തിന് അനുസരിച്ചുള്ള ഡ്രസ്സുകൾ ആണ് ഇടുന്നത്. അതുപോലെ തന്നെ വ്യക്തി ജീവിതത്തിലും ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള രീതിയിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത് എന്നും ഹണി റോസ് പറയുന്നു. ഹണി പറയുന്നത് സെലിബ്രേറ്റികളൊക്കെ അവർക്ക് ഇഷ്ടമുള്ള തരത്തിലുള്ള വസ്ത്രം ധരിക്കട്ടെ എന്നാണ്. കൂടാതെ ഹണി പറയുന്നത് തന്നെ കുറിച്ചുള്ള ബോഡി ഷേമിങ്ങ് ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ ആയി എന്നാണ്.

നടിയേയും മോഹൻലാലിനെയും വെച്ച് ഒരു ഫോട്ടോ ഇട്ടുകൊണ്ട് പലതരത്തിലുള്ള മോശം വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിനെതിരെ നടി നിയമ നടപടികൾ സ്വീകരിക്കാൻ പോയപ്പോൾ അമ്മ സമ്മതിക്കാതിരുന്നത് കൊണ്ട് മാത്രമാണ് ഒന്നും ചെയ്യാതിരുന്നത് എന്നും താരം പറഞ്ഞു. മോഹൻലാലുമൊത്ത് ഉണ്ടാക്കിയ വ്യാജവാർത്തകൾ തന്നെ ഒരുപാട് വിഷമത്തിലാക്കി എന്നും നടി പറഞ്ഞു. മലയാളത്തിൽ മാത്രമല്ല നടി ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്നുണ്ട്. ഹണിയുടെ സിനിമയായ വീരസിംഹ റെഡ്ഡി സൂപ്പർ ഹിറ്റായി മാറി. ഈ ചിത്രത്തിൽ നായകനായി നന്ദമൂരി ബാലകൃഷ്ണൻ ആയിരുന്നു അഭിനയിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply