15 വർഷമായി സ്ഥിരം വിളിക്കുന്ന ആരാധകൻ തനിക്കായി അമ്പലം പണിതു; അവിടുത്തെ പ്രതിഷ്ഠ താനാണെന്നും; ഹണി റോസിൻ്റെ പിറന്നാളിന് നാട്ടിലുള്ളവർക്ക് പായസവും നൽകും.

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള മനസ്സ് കീഴടക്കിയ നടിയാണ് ഹണി റോസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഹണി റോസ് ഫ്ലവേഴ്സ് ഒരുകോടിയിൽ പങ്കെടുത്ത സമയത്ത് സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഹണി പറഞ്ഞത് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ ധ്വനി എന്ന കഥാപാത്രം ആയിരുന്നു താരം അവതരിപ്പിച്ചതിനുശേഷം പലരും ധ്വനി എന്നാണ് വിളിക്കാറെന്ന്.

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് വിനയൻ സാറിൻ്റെ സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ തന്നെ കണ്ടപ്പോൾ തീരെ കുട്ടിയാണെന്നും കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞ് വിട്ടു. ഹണി റോസിനോടുള്ള ആരാധന മൂത്തുകൊണ്ട് 15 വർഷത്തിലധികമായി തന്നെ എപ്പോഴും വിളിക്കുകയും സ്നേഹം അറിയിക്കുകയും അതുപോലെ തന്നെ തനിക്കായി അമ്പലം പണിയിച്ച ആരാധകനെക്കുറിച്ചും ഹണി പറഞ്ഞു. അവിടുത്തെ പ്രതിഷ്ഠ ഹണി റോസാണെന്നാണ് അദ്ദേഹം പറയുന്നത് എന്നും ഹണിയുടെ പിറന്നാളിന് കറക്റ്റ് വിളിക്കുകയും ആ ദിവസം നാട്ടിലുള്ള ആളുകൾക്ക് പായസം കൊടുക്കുമെന്നൊക്കെ പറയുമെന്നും ഹണി പറഞ്ഞു.

ആദ്യകാലത്ത് ഒന്നും അധികം അവസരങ്ങൾ ഒന്നും സിനിമയിൽ ലഭിച്ചിരുന്നില്ല എന്നും പറഞ്ഞു. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് എത്തിയതെന്നും ഹണി പറഞ്ഞു. തൻ്റെ കുടുംബത്തിൽ ആരും സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നും ഏറ്റവും ഇഷ്ടം സ്വന്തം നാടായ തൊടുപുഴയാണെന്നും പറഞ്ഞു. സിനിമയിൽ വന്നതിനുശേഷം പലരും മാനസികമായി തന്നെ തളർത്തിയിട്ടുണ്ടെന്നും. എന്നാൽ ഫിസിക്കലായി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു.

ഹണി റോസ് മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി ആദ്യ കാലം ഒന്നും സിനിമയിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല പിന്നീട് തൻ്റെ കോൺഫിഡൻസ് കളയുന്ന തരത്തിലുള്ള ഒരു പ്രശ്നമുണ്ടായി എന്നും. ഒരു സംവിധായകൻ മോശം മെസ്സേജുകൾ ഒക്കെ തനിക്ക് അയച്ചെന്ന്ന്നും അതിന് താൻ ഒന്നും പ്രതികരിച്ചില്ലെന്നും പറഞ്ഞു. അതുപോലെതന്നെ ഷൂട്ടിനിടയിൽ എന്തെങ്കിലും തെറ്റുകൾ വന്നാൽ വല്ലാതെ ചീത്ത വിളിക്കുമായിരുന്നു. സിനിമയുടെ നിർമ്മാതാവിനോട് ഹണി റോസ് ഈ കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യുവാൻ സാധിച്ചിരുന്നില്ല.

ആ സിനിമ നന്നായി പോയില്ലെന്നും അതിൽ നിന്നും റിക്കവർ ആയി വരാൻ കുറെ സമയം എടുത്തെന്നും പറഞ്ഞു. ആ സമയത്ത് സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ താൻ ജോയിൻ ചെയ്തിരുന്നില്ലെന്നും പറഞ്ഞു. ഇപ്പോഴാണെങ്കിൽ തന്നോട് ആരും അങ്ങനെ പെരുമാറില്ലെന്നും ഹണി പറഞ്ഞു. വിവാഹത്തെ കുറിച്ച് ഹണി പറയുന്നത് വിവാഹം കഴിഞ്ഞാലും തനിക്ക് അഭിനയം തുടരണമെന്നാണ്. അതുകൊണ്ടുതന്നെ അതൊക്കെ നോക്കിയിട്ട് കല്യാണം ചെയ്യുള്ളു എന്ന്. പരിചയമില്ലാത്ത ആളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്നും വിവാഹശേഷം എന്തിനാണ് പലരും അഭിനയം നിർത്തി പോകുന്നതെന്നും മനസ്സിലാകുന്നില്ലെന്നും താരം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply