സർജറി ചെയ്തു എന്നുള്ള ആരോപണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ഹണി റോസ്; ദൈവം തന്നതല്ലാതെ ഒന്നും തന്നെ തനിക്കില്ല – പ്രതികരിച്ച് ഹണിറോസ്

ബോയ് ഫ്രണ്ട് എന്ന വിനയൻ സംവിധാനം ചെയ്ത സിനിമയിലൂടെ തന്നെ മലയാള മനസ്സ് കീഴടക്കുവാൻ നടിയായ ഹണി റോസിനു സാധിച്ചു. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് പൊതുവേദികളിൽ ഹണി എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

താരം പോസ്റ്റ് ചെയ്യുന്ന ഫോട്ടോസും വീഡിയോയും ഒക്കെ തന്നെ നിമിഷനേരങ്ങൾ കൊണ്ട് വൈറൽ ആകാറുണ്ട്. ഈയിടെയായി താരം കൂടുതലായും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത് പല ഉദ്ഘാടനത്തിലൂടെയും ആണ്. ഹണി റോസ് ഉദ്ഘാടനം ചെയ്യാൻ വരുന്നത് തന്നെ ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ധാരാളം ആളുകളാണ് ഉദ്ഘാടനത്തിനായി താരത്തിനെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി സൈബർ ആക്രമണത്തിനും ബോഡി ഷേമിങ്ങിനും ഇരയാകുന്ന നടി കൂടിയാണ് ഹണി. ഹണിയുടെ സൗന്ദര്യത്തിൻ്റെ രഹസ്യം സർജറി ആണെന്നാണ് പലരും പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് റോസ് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. താൻ ഇതുവരെ ഒരു സർജറിയും ചെയ്തിട്ടില്ലെന്നാണ് ഹണി റോസ് പറയുന്നത്.

തനിക്ക് ദൈവം തന്നത് അല്ലാതെ മറ്റൊന്നുമില്ലെന്നുമാണ് ഹണി റോസ് തനിക്കുനേരെ വന്ന ആരോപണത്തിന് എതിരായി പ്രതികരിച്ചത്. തനിക്ക് ഉള്ള സൗന്ദര്യത്തെ നിലനിർത്തിക്കൊണ്ട് പോകാനുള്ള പൊടിക്കൈകൾ ചെയ്യാറുണ്ടെന്നും പറഞ്ഞു. സിനിമ ഫീൽഡിൽ നിൽക്കുന്ന ഒരാൾക്ക് ഇതൊക്കെ എന്തായാലും ചെയ്തു മതിയാകൂ. സിനിമാ മേഖലയിലും അതുപോലെ തന്നെ ഗ്ലാമർ മേഖലയിലും ഒക്കെ ജോലി ചെയ്യുക അത്ര എളുപ്പമുള്ള പണിയല്ലെന്നും ഹണി പറഞ്ഞു.

തൻ്റെ സൗന്ദര്യസംരക്ഷണത്തിനു വേണ്ടി വർക്ക് ഔട്ട് ചെയ്യാറുണ്ടെന്നും കൃത്യമായ ഡയറ്റും താൻ പിന്തുടരാറുണ്ട് എന്നും പറഞ്ഞു. നമ്മുടെ ഓരോരുത്തരുടെയും ശരീര സൗന്ദര്യം നിലനിർത്തി കൊണ്ടു പോകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം തന്നെയാണെന്നും പറഞ്ഞു. താൻ ആദ്യമായി അഭിനയിച്ച സിനിമയിൽ സ്ലീവ്ലെസ് വസ്ത്രം ധരിക്കേണ്ടി വന്നപ്പോൾ താൻ കരഞ്ഞിരുന്നെന്നും പറഞ്ഞു. ഇപ്പോൾ താൻ മനസ്സിലാക്കി നമ്മൾ ധരിക്കുന്ന വസ്ത്രത്തിൽ അല്ല കുഴപ്പമെന്നും മറ്റുള്ളവരുടെ നോട്ടത്തിൽ ആണ് പ്രശ്നമെന്ന്.

ഒരാൾ ഏത് തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നും എങ്ങിനെ നടക്കണം എന്നും ഒക്കെ തീരുമാനിക്കുന്നത് അവർ തന്നെ ആകണമെന്നും പറഞ്ഞു. എനിക്ക് നേരെ വരുന്ന ട്രോളുകളൊക്കെ വായിച്ചു വീട്ടിലുള്ളവർ ആദ്യമൊക്കെ വിഷമിക്കുമായിരുന്നെന്നും പിന്നെ ഇത് സ്ഥിരമായതോടുകൂടി കാര്യമാക്കാതെയായി എന്നും പറഞ്ഞു. തന്നെപ്പോലെ ഇത്രയേധികം സോഷ്യൽ മീഡിയ ആക്രമണം നേരിട്ട മറ്റാരും ഇല്ല എന്നാണ് താരം പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply