മലയാള സിനിമയിൽ ലിംഗ വിത്യാസം വെച്ച് വിവേചനം ഉണ്ടെന്ന് തുറന്നടിച്ചു ഹണി റോസ്

വിനയൻ മലയാളം സിനിമയിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവന്ന നടിയാണ് ഹണി റോസ്. പിന്നീട് അന്യഭാഷകളിൽ പോലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ ഹണി റോസിന് സാധിച്ചിട്ടുണ്ട്. നിരവധി സിനിമകളുടെ ഭാഗമായി ഹണി മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താര സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് ഹണി റോസ്. നമ്മുടെ ഇൻഡസ്ട്രി നായകന്മാർക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ് എന്നാണ് ഹണി പറയുന്നത്. അവർക്ക് മാത്രമാണ് ഇവിടെ സാറ്റലൈറ്റ് മൂല്യമുള്ളത്. അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് ഉയരെ എന്ന ചിത്രം. അതിൽ ആസിഫ് അലി ടോവിനോ തോമസ് എന്നിവർ അഭിനയിക്കുന്നുണ്ട്.

എന്നാൽ ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കഴിവുള്ള നടിയാണ് പാർവതി . എന്നിട്ടും ഇവിടെ താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗിക രീതിയിലുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിന് വേണ്ടിയാണെന്ന് എനിക്ക് തോന്നുന്നുണ്ട് എന്നും ഹണി റോസ് പറയുന്നുണ്ട്. എന്നാൽ ഈ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു സിനിമയിലാണ് താൻ ഇപ്പോൾ അഭിനയിക്കുന്നത് എന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു. സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയാണ് .

എൻറെ അടുത്തത് വീണയാണ് സിനിമയുടെ തിരക്കഥ പറഞ്ഞത് തിരക്കഥ ഒരുക്കിയതും വീണയാണ്. തന്നെ സിനിമയിലേക്ക് സമീപിച്ചതും വീണ തന്നെ. ഈ സിനിമയിൽ വീണ എന്ന വ്യക്തിയിൽ തനിക്ക് ഒരു മതിപ്പ് തോന്നിയിരുന്നു. ചിത്രത്തിലെ ഓരോ ഭാഗത്തെ കുറിച്ചുള്ള ധാരണ വച്ചുകൊണ്ട് വളരെ കൃത്യമായ രീതിയിലാണ് കഥ വിവരിച്ച് തന്നിരുന്നത്. എന്നാൽ ഈ സിനിമ വീണ തന്നെ സംവിധാനം ചെയ്യണമെന്ന് എന്നാണ് ഞാൻ കരുതിയതെന്നും ഹണി റോസ് പറയുന്നു.

എന്നാൽ ഇവിടെ ഒരു സ്ത്രീയാണ് എന്നതായിരുന്നു പലരും ഉയർത്തിയ പ്രധാന പ്രശ്നം. സ്ത്രീ എങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകുമെന്നുള്ള വിശ്വാസം അവർക്ക് ഇല്ല എന്നും ഹണി റോസ് വ്യക്തമാക്കുന്നുണ്ട്. ഹണിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ ഈ സ്ത്രീപുരുഷ വിവേചനത്തെക്കുറിച്ച് ഇതിനുമുൻപും പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ നടിമാർ കാര്യങ്ങൾ തുറന്നു പറയുമ്പോൾ അവർക്ക് നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് പൊതുവേ ലഭിക്കാറുള്ളത്.

മലയാള സിനിമയിൽ മാത്രമല്ല തെലുങ്ക് സിനിമ രംഗത്തും തന്റേതായ കഴിവ് തെളിയിക്കാൻ സാധിച്ച നടിയാണ് നിലവിൽ ഹണി റോസ്. നടൻ ബാലയ്യക്കൊപ്പം മികച്ച പ്രകടനം ആയിരുന്നു ആയിരുന്നു വീരസിംഹ റെഡി എന്ന ചിത്രത്തിൽ ഹണി റോസ് കാഴ്ച വെച്ചിരുന്നത്. ഈ ചിത്രത്തിന് ശേഷം നിരവധി തെലുങ്ക് സിനിമകളുടെ ഓഫർ താരത്തെ തേടി വന്നിരുന്നു. നിലവിൽ ഉദ്ഘാടനകളും ഫോട്ടോഷൂട്ടുകളും ഒക്കെയായി താരം തിരക്കിലാണ് . സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടിയാണ് ഹണി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply