വികാരഭരിതയായി ഹണി റോസ് ! ലെസ്ബിയൻ പ്രണയ ഗാനം ഇന്ത്യൻ ട്രെൻഡിങ് ലിസ്റ്റിൽ

honey monster

മോഹൻലാൽ നായകനായ എത്തിയ മോൺസ്റ്റർ എന്ന ചിത്രത്തിന് വലിയ തോതിലുള്ള വിമർശനങ്ങൾ ആയിരുന്നു തീയേറ്ററിൽ നിന്നും പ്രേക്ഷകർ നൽകിയത്. എന്നാൽ ചിത്രം ഓ ടി ടിയിൽ എത്തിയപ്പോൾ മുതൽ ചിത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾ മാറി വന്നു. ചിത്രം നല്ലൊരു ചിത്രമാണ് എന്ന് എല്ലാവരും ഒരേപോലെ പറഞ്ഞു. നടന്നത് മനപ്പൂർവമുള്ള ഡിഗ്രേഡിങ് ആയിരുന്നു എന്ന് എല്ലാർക്കും മനസിലായി. ഓ ടി ടി യിൽ ചിത്രം കണ്ടവർക്ക് ഇത് മനസ്സിലാവുകയും ചെയ്തു. ചിത്രത്തിൽ കൂടുതൽ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത മോഹൻലാലും വൈശാഖു കൈകോർത്ത് ചിത്രമാണ് മോൺസ്റ്റാർ.

ഹണി റോസ്, ലക്ഷ്മി മഞ്ജു, സുധീർ നായർ, സിദ്ദിഖ് ഗണേഷ് കുമാർ ജോണി ആന്റണി,ജഗതിപതി ബാബു എന്നിവർക്കൊപ്പം ലക്കി സിംഗ് എന്ന ഒരു കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സിനിമ പ്രേമികൾക്കിടയിലേക്കുള്ള ഇടിച്ചു കയറുകയായിരുന്നു ലക്കി സിംഗ് എന്നതാണ് സത്യം. പ്രഖ്യാപനസമയം മുതൽ തന്നെ പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ഈ ചിത്രത്തിനു വേണ്ടി കാത്തിരുന്നത്. ഒരു കൊച്ചു പെൺകുട്ടിയാണ് ചിത്രത്തിൽ എന്ന് പ്രത്യേകതയും ചിത്രത്തിൽ ഉണ്ടായിരുന്നു.

ഹണി റോസിന്‍റെ ഭാമിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയും കഥ പോകുന്നുണ്ട് ഭാമിയാണ് മോൺസ്റ്റർ എന്ന് പറഞ്ഞാലും തെറ്റില്ല. ആദ്യം മുതൽ അവസാനം വരെ ഇത്രത്തോളം പ്രാധാന്യത്തോടെ ഒരു കഥാപാത്രമായി സിനിമയിൽ ഒരു പക്ഷേ ഹണി റോസ് ആദ്യമായി ആയിരിക്കും എത്തുന്നത്. ഒരു ലെസ്ബിയൻ കഥാപാത്രമാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ മനോഹരമായി തന്നെ താരം ഏറ്റെടുത്ത റോൾ ചെയ്തുവെന്നതാണ് സത്യം. ആക്ഷൻ സീനുകളിൽ ലക്ഷ്മി മഞ്ജുവും മികച്ച പ്രകടനമാണ് നടത്തിയത്.

ലക്ഷ്മി മഞ്ജുവും ഹണി റോസും സ്വവർഗ അനുരാഗികളായാണ് ചിത്രത്തിൽ എത്തുന്നത്. അവരുടെ പ്രണയങ്ങൾ ഉൾപ്പെടുന്ന ഒരു ഗാനം ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഗാനം വൈറൽ ആയി മാറുകയും ചെയ്തു. ഇവരുടെ പ്രണയരംഗങ്ങൾ ഉൾപ്പെടുത്തിയ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജോൺ പീറ്റർ ആണ് ഗാനം രചിച്ചിരിക്കുന്നത്. സയനോര ആണ് ആലാപനം. യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഈ ഗാനം നിമിഷം നേരം കൊണ്ട് ആരാധകരെല്ലാം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. പലരും മടിക്കുന്ന ഇത്തരമൊരു കഥാപാത്രത്തെ ഹണിയും ലക്ഷ്മിയും ഏറ്റെടുത്തത് വളരെ മികച്ച ഒരു ദൗത്യമായാണ് പ്രേക്ഷകർ കാണുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply