ആരാധകരെ പുളകം കൊള്ളിച്ചു എന്നൊക്കെ പറഞ്ഞാൽ ഇതാണ് ! ഹണി റോസ് പാലക്കാട് എത്ത്യപ്പോൾ

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ഹണി റോസ്. മലയാളികളുടെ പ്രിയപ്പെട്ട നടിയായി ഹണി റോസ് മാറുകയും ചെയ്തു. ആദ്യചിത്രം വലിയതോതിൽ ബോക്സോഫീസിൽ വിജയം നേടിയിരുന്നില്ല എങ്കിലും പിന്നീട് മികച്ച കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്.ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ തോതിലുള്ള മാറ്റങ്ങൾ ആയിരുന്നു കൊണ്ടുവന്നത്. പിന്നീട് തെലുങ്കിലും തമിഴിലും ഒക്കെ തന്നെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുവാനും നടിക്ക് സാധിച്ചിരുന്നു.

കനൽ, ഇട്ടിമാണി, ബിഗ്ബ്രദർ എന്നീ ചിത്രങ്ങളിലൊക്കെ മോഹൻലാലിനോടൊപ്പം മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം താരം വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ നായികയായി അഭിനയിക്കുവാന് നടിക്ക് സാധിച്ചിരുന്നു. സർ സിപി എന്ന ചിത്രത്തിലൂടെയാണ് ജയറാമിന്റെ നായികയായി മാറിയിരുന്നത്. ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലുമാണ് താരം. താരത്തിന്റെ ചിത്രങ്ങളൊക്കെ പലപ്പോഴും ശ്രദ്ധ നേടിയെടുക്കുകയും ചെയ്യാറുണ്ട്. റിങ് മാസ്റ്റർ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി താരം പ്രകടനം കാഴ്ചവെച്ചു.

ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള നടിയുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ നിമിഷനേരം കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. ഇപ്പോൾ ഇതാ നടിയുടെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. പാലക്കാട് ഒരു റസ്റ്റോറന്റ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഹണി റോസ്. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഹണിയ്ക്കൊപ്പം തന്നെ ഉദ്ഘാടനത്തിനെത്തിയ മറ്റൊരാൾ ഷെഫ് പിള്ളയാണ്. കഴിഞ്ഞ ദിവസമായിരുന്നു പരിപാടി നടന്നത്.

നിരവധി ആളുകളാണ് താരത്തെ കാണാൻ വേണ്ടി എത്തിയിരുന്നത്. ടോപ്പും പാന്റും ഒക്കെ അണിഞ്ഞ് വേദിയിലേക്ക് ഹണിറോസ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. നിരവധി ആരാധകരാണ് താരത്തെ കാണാൻ വേണ്ടി അവിടെ തടിച്ചു കൂടിയിരുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഈ ചിത്രങ്ങളും വീഡിയോകളും വൈറൽ ആവുകയും ചെയ്തു. ലുലുമാളിൽ എത്തിയപ്പോഴും താരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. ഹണി റോസിന് നിരവധി ആരാധകരാണ് സിനിമയിലും ഇപ്പോൾ ഉള്ളത്. മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റാർ എന്ന ചിത്രമാണ് ഇനിയും ഹണിറോസിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply