കല്ല്യാണം എന്ന് കേട്ടാൽ തന്നെ കലിയിളകും: തികഞ്ഞ ദൈവഭക്തയും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുമുള്ളവളാണ് ഹണി റോസ് എന്ന് അമ്മയുടെ വെളിപ്പെടുത്തൽ

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള മനസ്സ് കീഴടക്കിയ നടിയാണ് ഹണി റോസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് ഹണി പൊതുവേദികളിൽ എപ്പോഴും എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ഫോട്ടോസും ഒക്കെ തന്നെ നിമിഷനേരങ്ങൾ കൊണ്ട് വൈറൽ ആകാറുണ്ട്. അച്ഛനും അമ്മയും അധികം സോഷ്യൽ മീഡിയകളിൽ സജീവമല്ല. താരത്തോടൊപ്പം വല്ലപ്പോഴും മാത്രമാണ് അവർ അഭിമുഖങ്ങളിൽ ഒക്കെ എത്താറുള്ളത്. എന്നാൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിൻ്റെ മാതാപിതാക്കൾ ഹണി റോസിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ്. ഹണി റോസിൻ്റെ അമ്മ മകളെയും അച്ഛനെയും കുറിച്ച് പറയുന്നത് ഇവർ രണ്ടുപേരും ഒരേ ചിന്തകളും ആശയങ്ങളും ഉള്ളവരാണെന്നാണ്.

അതുകൊണ്ട് ഇവർ എപ്പോഴും ഒരുമിച്ചാണ്. എൻ്റെ ആശയങ്ങൾക്കൊന്നും തന്നെ അവിടെ യാതൊരു വിലയും ലഭിക്കാറില്ലെന്നും അമ്മ പറയുന്നു. എൻ്റെ ഐഡിയകൾ ഒന്നും തന്നെ ഇവർക്ക് യോജിക്കാൻ പറ്റാത്തതാണ് അവരുടെ ഐഡിയാസ് എനിക്കും യോജിക്കാൻ പറ്റാത്തതാണ്. അതുകൊണ്ടുതന്നെ അച്ഛനുമകളും പറയുന്നത് എനിക്കും ഞാൻ പറയുന്നത് അവർക്കും മനസ്സിലാകാറില്ല എന്നും ഹണിയുടെ അമ്മ പറയുന്നു. ഹണിയുടെ മാതാപിതാക്കൾ 10 വർഷം പ്രണയിച്ച ശേഷം വിവാഹിതരായവരാണ്.

വിവാഹം കഴിഞ്ഞ് മൂന്നു വർഷത്തിനു ശേഷമായിരുന്നു ഹണി ജനിച്ചത് എന്നാൽ മകളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കുവാൻ വേണ്ടി അവർ താമസം മൂലമറ്റത്തേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തിയതുകൊണ്ട് മാത്രമാണ് സിനിമയിൽ അഭിനയിക്കാനും കഴിഞ്ഞത്. ഹണിയുടെ അച്ഛന് മകൾ സിനിമയിൽ അഭിനയിക്കുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. എന്നാൽ പിന്നീട് ഹണിയുടെ നിർബന്ധപ്രകാരം സമ്മതിക്കുകയായിരുന്നു. ഹണിയോട് കല്ല്യാണക്കാര്യം പറയുന്നത് ഒട്ടും ഇഷ്ടപ്പെട്ട കാര്യമല്ല.

കല്ല്യാണക്കാര്യത്തെക്കുറിച്ച് സംസാരിച്ചാൽ പിന്നെ എന്നോട് മിണ്ടാറില്ല പിണങ്ങി ഇരിക്കും. എന്നാൽ അച്ഛനാകട്ടെ ഇത്തരം കാര്യത്തിൽ ഒന്നും ഇടപെടാറില്ല. അദ്ദേഹം പറയുക സമയമാകുമ്പോൾ അതൊക്കെ നടക്കും എന്നാണ്. ഹണി ഒരു പ്രത്യേക സ്വഭാവക്കാരിയാണ്. എട്ടിൽ പഠിക്കുന്ന സമയത്ത് അമ്മ വഴക്കു പറഞ്ഞതിൻ്റെ പേരിൽ ഹോസ്റ്റലിൽ പോയി താമസിച്ചവളാണ് ഹണി.

അച്ഛനും അതിന് കൂട്ടുനിൽക്കുകയും ചെയ്തു. ഹണി തികഞ്ഞ ദൈവഭക്തി ഉള്ള കുട്ടിയാണെന്നാണ് അമ്മ പറയുന്നത്. കൂടാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാനുള്ള മനസ്സുകൂടി ഹണിക്കുണ്ടെന്നും പറഞ്ഞു. സിനിമയിൽ മാത്രമല്ല വീട്ടിലും ഹണി അഭിനയിക്കും. അമ്മ പറയുന്നത് ദേഷ്യം വന്നാൽ ഭദ്രകാളിയാണ് ഹണി എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply