ചുംബനരംഗം ഷൂട്ട് ചെയ്യാൻ കുറെ ടേക്ക് എടുക്കേണ്ടി വന്നു – നന്നായി പേടിച്ചു വിറച്ചിരുന്നു അവൻ! മാത്യുവിനെ കുറിച്ച് മാളവിക മോഹൻ

പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള മാളവിക മോഹൻ്റെ കാൽവെപ്പ്. ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ്റെ നായികയായിട്ടായിരുന്നു മാളവിക. ഈ ചിത്രം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ പിന്നീട് നിർണായകം എന്ന ആസിഫ് അലിയുടെ ചിത്രത്തിൽ നായികയായി. ആദ്യകാലങ്ങളിൽ മലയാള സിനിമയിൽ നടി അധികം ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു.മലയാളത്തിൽ അധികം അവസരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ നടി മറ്റു ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി.

അഭിനയരംഗത്ത് മാത്രമല്ല ഫാഷൻ രംഗത്തും നടി സജീവമാണ്. എന്നാൽ വളരെ കാലത്തെ കാത്തിരിപ്പിനു ശേഷം ആണ് ക്രിസ്റ്റി എന്ന സിനിമയിലൂടെയുള്ള താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ്. താരത്തിൻ്റെ നായകനായ എത്തുന്നത് മാത്യു തോമസ് ആണ്. ഈ ചിത്രം കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ചാണ് പറയുന്നത്. ഈ ചിത്രത്തിൻ്റെ സംവിധായകൻ നവാഗതനായ ആൽവിൻ ഹെൻറിയാണ്.

തിരക്കഥ എഴുതിയിരിക്കുന്നത് ബെന്യാമിനും, ജിആർ ഇന്ദുഗോപനും ചേർന്നാണ്. ഒരു റൊമാൻ്റിക് ഫീൽ ഉള്ള ചിത്രമാണ് ഇത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി കൊണ്ട് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജോയ് മാത്യു, രാജേഷ് മാധവൻ, വിനീത് വിശ്വം, വീണ നായർ, മുത്തുമണി തുടങ്ങിയവരൊക്കെ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മാളവിക മോഹൻ ഈ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിൽ ഒരു കിസ്സ് സീൻ അഭിനയിക്കാൻ ഉണ്ടായിരുന്നു. മാത്യു എന്ന ക്യാരക്ടർ സിനിമയിലെ ക്രിസ്റ്റിയെ കിസ്സ് ചെയ്യാൻ വരുന്ന ഒരു രംഗം ആണ് അത്. എന്നാൽ ഈ കിസ്സിങ് സീൻ പടത്തിൽ ഉണ്ടോ ഇല്ലയോ എന്ന് പടം കണ്ടാൽ മനസ്സിലാകും എന്നും പറഞ്ഞു. ഈ സീൻ എടുക്കാൻ വേണ്ടി കുറെ ടേക്ക് പോയിരുന്നു. ഈ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് സെറ്റിൽ എല്ലാവരും ചിരിയിൽ ആയിരുന്നു. മാത്യു വളരെ പാവവും അതേപോലെതന്നെ പേടിച്ചിരിക്കുകയും ആയിരുന്നു ഈ സീൻ ചെയ്യുന്ന സമയത്ത്.

കിസ്സ് ചെയ്യുന്നതിന് മുൻപേയുള്ള രംഗങ്ങളൊക്കെ ചെയ്യുമ്പോൾ തന്നെ മാത്യു വളരെ പേടിച്ചായിരുന്നു ഉണ്ടായത്. വളരെ പാവമാണ് ശരിക്കും മാത്യു എന്ന് മാളവിക പറഞ്ഞു. മാലിദ്വീപിലും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥാലവുമായിരുന്നു ചിത്രത്തിൻ്റെ പ്രധാനപ്പെട്ട ലൊക്കേഷൻസ്. ചിത്രത്തിൻ്റെ പോസ്റ്ററുകളെല്ലാം വളരെ ശ്രദ്ധ നേടിയിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply