15 ഭാര്യമാരും 107 കുട്ടികളും ഉള്ള 61 കാരന്റെ ജീവിതകഥ – തനിക്ക് ഇനിയും ശക്തി ഉള്ളത് കൊണ്ട് ഭാര്യമാരുടെയും കുട്ടികളുടെയും എണ്ണം ഇനിയും കൂടുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

വ്യത്യസ്തമായ വാർത്തകൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടുന്നവർ നിരവധിയാണ്. അത്തരത്തിൽ ഇപ്പോൾ ഒരു 61 കാരനായ വ്യക്തിയാണ് സോഷ്യൽ മീഡിയയുടെ ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്.15 ഭാര്യമാരും 107 കുട്ടികളും ഉള്ള ഒരു ആഫ്രിക്കക്കാരൻ ആയ പുരുഷനാണ് ഇദ്ദേഹം. സാമൂഹിക മാധ്യമങ്ങളിൽ ഈ ഒരു കാരണത്താലാണ് ഇദ്ദേഹം പ്രശസ്തി നേടിക്കൊണ്ടിരിക്കുന്നത്. 61 വയസ്സുള്ള ഡേവിഡ് സക്കായി കലുഹാന എന്ന മനുഷ്യന് നിലവിലുള്ളത് 15 ഭാര്യമാരാണ് അതോടൊപ്പം തന്നെ 107 കുട്ടികളുടെ ഒപ്പം സന്തുഷ്ട ജീവിതം നയിക്കുക ആണ് ഇദ്ദേഹം ചെയ്യുന്നത്. അദ്ദേഹം എന്ത് കാരണത്താലാണ് ഇത്തരം ഒരു ജീവിതം തെരഞ്ഞെടുത്തത് എന്ന് ചോദിക്കുമ്പോഴും അദ്ദേഹത്തിന് പറയാനുള്ളത് ഒരു വ്യത്യസ്തമായ മറുപടിയാണ്.

സോളമൻ രാജാവാണ് എന്നാണ് ഇതിന് അദ്ദേഹം മറുപടി പറയുന്നത്. അദ്ദേഹത്തിന് പ്രചോദനമായത് സോളമൻ രാജകുമാരൻ ആണ്. കാരണം അദ്ദേഹത്തിന് 700 ഭാര്യമാരും മുന്നൂറിലധികം ഭാര്യമാർ അല്ലാത്ത മറ്റു സ്ത്രീകളുമായുള്ള ബന്ധം ഉണ്ടായിരുന്നതായാണ് ചരിത്രം പറയുന്നത്. താൻ സോളമൻ രാജാവിനേക്കാൾ കുറഞ്ഞ വ്യക്തിയല്ല, അതുകൊണ്ട് തന്നെ നിരവധി സ്ത്രീകളുമായി ആണ് താൻ ബന്ധം വേണം എന്ന് മനസ്സിൽ ഉദ്ദേശിക്കുന്നത് എന്നുമാണ് പറയുന്നത്. ഇനിയും വിവാഹം കഴിക്കുമെന്നും തന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല എന്നുമൊക്കെ ഇദ്ദേഹം പറയുന്നു. ഒപ്പം മറ്റു ചില പ്രസ്താവനകൾ കൂടി ഇദ്ദേഹം നടത്തുന്നുണ്ട്.

അതിൽ ഒന്ന് എന്നത് തന്റെ ബുദ്ധിയെയോ കഴിവിനെയോ മറ്റൊരു സ്ത്രീക്കും കീഴ്പ്പെടുത്താൻ സാധിക്കില്ല എന്നത് തന്നെയാണ്. അവർ ചിന്തിക്കുന്നതിനും അപ്പുറമാണ് തനിക്ക് ഉള്ള തന്റെ കഴിവും ബുദ്ധിയും ഒക്കെ. അതുകൊണ്ടാണ് ഇത്തരത്തിൽ നിരവധി സ്ത്രീകളെ വിവാഹം കഴിക്കുവാനുള്ള സാഹചര്യം തനിക്ക് ലഭിച്ചത്. അവരെയെല്ലാം ഒരു പ്രശ്നങ്ങളും കൂടാതെ ഒരുമിച്ചു കൊണ്ടുപോകാനും കഴിഞ്ഞത്. തന്റെ സ്ത്രീകൾ എല്ലാവരും വളരെ സന്തോഷത്തോടെ തന്നെയാണ് ജീവിക്കുന്നത്. അവർക്കിടയിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിലവിൽ ഇല്ല. എത്ര പ്രാവശ്യം അദ്ദേഹം വിവാഹം കഴിക്കുകയാണെങ്കിലും വളരെ സന്തോഷമായി അയാൾക്കൊപ്പം തന്നെ ജീവിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യമാരുടെയും മറുപടി. കൂടുതൽ സ്ത്രീകളെ അദ്ദേഹം ജീവിതപങ്കാളിയായി കൊണ്ടുവരുന്നതിൽ ഒരിക്കൽ പോലും തങ്ങൾക്ക് അസൂയ തോന്നുകയോ പരിഭവം കാണിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്നും ഭാര്യമാർ പറയുന്നു.

വളരെയധികം ഉത്തരവാദിത്വമുള്ള ഒരു വ്യക്തി തന്നെയാണ് കുലഹാന എന്നും അയാൾ നന്നായി ആണ് തങ്ങളെ നോക്കുന്നത് എന്ന് ഭാര്യമാർ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ഈ ഒരു വാർത്ത നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറിയത്. ഇതിനു മുൻപും ഇത്തരം വ്യക്തികളെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മാധ്യമങ്ങൾ ആഘോഷമാക്കിയിട്ടുണ്ട്. അത്തരത്തിൽ തന്നെയാണ് ഈ വാർത്തയും ഇപ്പോൾ വൈറലാകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply