വിവാഹ വാഗ്ദാനം നൽകി യുവതിയുടെ 35 ലക്ഷം കൈക്കലാക്കി ഒരുപാട് സ്ഥലത്ത് കൊണ്ടുപോയി ലൈംഗിക ബന്ധം സ്ഥാപിച്ചു വഞ്ചിച്ച കേസിൽ 2 പേർ അറസ്റ്റിൽ !

യുവതിയെ ആദ്യം പ്രണയം നടിച്ച് തന്റെ വരുതിയിൽ ആക്കുകയും, പിന്നീട് വിവാഹം കഴിക്കാം എന്ന ഉറപ്പ് നൽകി ഒരുപാട് സ്ഥലത്ത് കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത കേസിൽ ഡൽഹിയിൽ വെച്ച് രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ. കുമളി ചെങ്കര സ്വദേശിയായ സക്കീർ മോനും, പാലാ സ്വദേശി ആയ മാത്യു ജോസും ആണ് കേസിലെ പ്രതികൾ.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടവേ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കിയ ഇവർ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്ന് ഭീഷണി പെടുത്തി പെൺകുട്ടിയുടെ കയ്യിൽ നിന്നും പണവും സ്വർണവും തട്ടുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. പാലാ സ്വദേശിയായ മാത്യു ജോസാണ് കേസിൽ ഒന്നാം പ്രതി. ഇയാൾ സോഷ്യൽ മീഡിയ വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചെടുത്തത്. മാത്യു ജോസിനു കട്ടപ്പനയിൽ ആണ് കച്ചവടം. സൗഹൃദം പ്രണയമായി മാറി, പതിയെ ഇയാൾ യുവതിയെ പലയിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.

ഒരുതവണ കുമളിയിലെ ഒരു റിസോർട്ടിൽ കൊണ്ട് പോയും ഇയാൾ യുവതിയെ പീഡിപ്പിച്ചതായാണ് പോലീസിനെ കണ്ടെത്തൽ. ഈ റിസോർട്ടിലെ ഒരു ജീവനക്കാരൻ ആണ് രണ്ടാം പ്രതിയായ സക്കീർ മോൻ. മാത്യു ജോസും സക്കീർ മോനും സുഹൃത്തക്കൾ ആയിരുന്നു കൂടാതെ കുമളിയിൽ വെച്ച് യുവതിയുമായി സക്കീർ മോനും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഈ സമയത്താണ് യുവതിയുടെ ദൃശ്യങ്ങൾ ഇവർ കൈക്കലാക്കുന്നതും ഇത് വെച്ച് ഭീഷണി പെടുത്തി യുവതിയുടെ കയ്യിൽ നിന്ന് 35 ലക്ഷത്തോളം രൂപയും സ്വർണവും തട്ടി എടുക്കുന്നതും.

യുവതി പരാതി കൊടുത്തതിനു പിന്നാലെ ഇരുവരും ഒളിഞ്ഞു കഴിയുകയായിരുന്നു. ഇരുവരെയും കണ്ടു പിടിക്കാൻ ഉള്ള പോലീസ് ശ്രമം ശക്തമായതോടെ ഇരുവരും ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. സമാന സാഹചര്യത്തിൽ ഇരുവരും ഇതിനു മുൻപും സ്ത്രീകളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തും എന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply