ഹരീഷ് കണാരന്റെ പുതിയ ആഡംബര വീട് കണ്ട് കണ്ണ് തള്ളി ആരാധകർ ! ചിലവ് അഞ്ചു കോടി രൂപയോ ?

കോമഡി റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഹാസ്യ താരമാണ് ഹരീഷ് കണാരൻ. മഴവിൽ മനോരമയിലെ കോമഡി റിയാലിറ്റി ഷോയിലൂടെ ജാലിയൻ കണാരൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് ഹാസ്യ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഹരീഷ്. തുടർന്ന് ഹരീഷ് കണാരൻ എന്ന പേരിൽ താരം അറിയപ്പെടാൻ തുടങ്ങി. പിന്നീട് നിരവധി മലയാള സിനിമകളിലും താരം ഹാസ്യതാരമായും അല്ലാതെയും അഭിനയിച്ചുകൊണ്ട് താരം പ്രേക്ഷക മനസ്സിൽ ഇടം നേടി എടുത്തു.

മിമിക്രി കലാരംഗത്തും ഹരീഷ് സജീവ സാന്നിധ്യമായി തുടരുകയാണ്. കാലിക്കറ്റ് ഫ്രൻഡ്സ് എന്ന മിമിക്രി ഗ്രൂപ്പിലൂടെയാണ് ഹരീഷ് സിനിമ ലോകത്തേക്ക് ചുവടെടുത്തു വെക്കുന്നത്. ഇന്ന് മലയാള സിനിമ മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഹാസ്യ താരങ്ങളിൽ മുൻനിരയിൽ നിൽക്കുകയാണ് ഹരീഷ് കണാരൻ. ഉത്സാഹ കമ്മിറ്റി എന്ന 2014 പുറത്തിറങ്ങിയ ചിത്രമാണ് ഹരീഷ് കണാരന്റെ ആദ്യത്തെ മലയാള സിനിമ. മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനോടൊപ്പവുമെല്ലാം ഹരീഷ് കണാരൻ ഇതിനോടകം അഭിനയിച്ചു.

സപ്തമശ്രീ തസ്കരഹ, സൂഫിയും സുജാതയും, നീന, ഒരു സെക്കൻഡ് ക്ലാസ് യാത്ര, മരുഭൂമിയിലെ ആന, അച്ഛാദിൻ, ഡാർവിന്റെ പരിണാമം, സാൾട്ട് മാംഗോ ട്രീ, ടു കൺട്രീസ്, കിംഗ് ലയർ, ഗോദ, ഇട്ടിമാണി, ഗാനഗന്ധർവ്വൻ, കുഞ്ഞിരാമായണം എന്നീ നിരവധി മലയാള ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഹരീഷ് കണാരന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇന്ന് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കോഴിക്കോടുള്ള പെരുമണ്ണ സ്വദേശിയാണ് താരം.

ഇപ്പോഴിതാ കോഴിക്കോട് തന്നെ തന്റെ പുതിയ സ്വപ്നഭവനം സ്വന്തമാക്കിയിരിക്കുകയാണ് നടൻ. വീട് എന്ന തലക്കെട്ടോടുകൂടിയാണ് തന്റെ വീടിന്റെ ദൃശ്യങ്ങളെല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തനതായ കേരളീയ സ്റ്റൈലിൽ പഴയ തറവാടുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഇന്റീരിയരോടുകൂടിയും ഡിസൈനോടുകൂടിയുമാണ് തന്റെ സ്വപ്നഭവനം ഹരീഷ് നിർമ്മിച്ചിരിക്കുന്നത്.താരത്തിന്റെ വീടിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്.

സൂപ്പർ വീടാണ് എന്നും എല്ലാ ആശംസകളും പ്രാർത്ഥനകളും നിങ്ങളോടൊപ്പം ഉണ്ടാകും എന്നുമാണ് ആരാധകർ കമന്റിലൂടെ പറയുന്നത്. സിനിമാ രംഗത്തും മിമിക്രി രംഗത്തും മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഹരീഷ്. വളരെ പെട്ടെന്നാണ് താരം പ്രേക്ഷകർക്കായി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വയറലാകാറ്. ഹരീഷിന്റേതായി പുറത്തിറങ്ങിയ 2022ലെ ഏറ്റവും ജനശ്രദ്ധമായ ചിത്രമായിരുന്നു മേ ഹോം മൂസ. 2014 മുതൽ തുടർച്ചയായി സിനിമ ലോകത്ത് ഇദ്ദേഹം നിറ സാന്നിധ്യമായി നിൽക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply