പ്ലസ്ടു പരീക്ഷയിൽ തോൽക്കും എന്ന് പ്രതീക്ഷിച്ച ഹൻസിക കൃഷ്ണകുമാർ നേടിയ മാർക്ക് കണ്ടോ ? അമ്പോ എന്ന് ആരാധകർ

നടൻ കൃഷ്ണകുമാറിൻ്റെയും സിന്ധുവിൻ്റെയും നാലു മക്കളിൽ ഏറ്റവും ഇളയ മകളാണ് ഹൻസിക കൃഷ്ണകുമാർ. അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഹൻസിക. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ഹൻസികയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. ഹൻസിക പങ്കുവെക്കുന്ന വീഡിയോസും പോസ്റ്റുകളുമൊക്കെ ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഹൻസിക ലൂക്ക എന്ന സിനിമയിൽ അഹാനയുടെ കുട്ടിക്കാലം അഭിനയിച്ചിട്ടുണ്ട്.

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിവരം ആണ് ഹൻസിക ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഐസിഎസ്ഇ സിലബസ് ആയിരുന്നു ഹൻസിക പഠിച്ചത്. 78% മാർക്കാണ് പ്ലസ്ടുവിന് ഇപ്പോൾ ഹൻസികയ്ക്ക് ലഭിച്ചത്. ഇംഗ്ലീഷിൽ 92ശതമാനം മാർക്ക് നേടുകയും ചെയ്തു. ഹൻസിക പറയുന്നത് തനിക്ക് വളരെയധികം ടെൻഷൻ ഉണ്ടായിരുന്നു തോൽക്കും എന്ന് കരുതിയതായിരുന്നെന്നും. കൊമേഴ്സ് ആയിരുന്നു പ്ലസ്ടുവിന് ഹൻസിക തിരഞ്ഞെടുത്തത്.

ഹൻസികയും മൂന്ന് സഹോദരിമാരും പഠിച്ചത് തിരുവനന്തപുരത്തെ ഹോളി എയ്ഞ്ചൽസ് സ്കൂളിലായിരുന്നു. പഠിത്തത്തിൽ ഇച്ചിരി ഉഴപ്പി എന്നാണ് ഹൻസിക പറയുന്നത്. ഇത്രയും മാർക്ക് ലഭിക്കുമെന്ന് കരുതിയതും ഇല്ല എന്ന്. പരീക്ഷ എഴുതിക്കഴിഞ്ഞ് മാർക്ക് കിട്ടുന്നത് കുറവാണെങ്കിൽ ഒരുപാട് വിഷമം ഉണ്ടാകും എന്നും എന്നാൽ കൂടുതലാണ് ലഭിക്കുന്നതെങ്കിൽ വളരെ സന്തോഷം ഉണ്ടാകും എന്നും പറഞ്ഞു. ഇത്രയും മാർക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്നും പറഞ്ഞു.

കാരണം കൊമേഴ്സ് പരീക്ഷ കഴിഞ്ഞ ദിവസം കരഞ്ഞു എന്നും പറഞ്ഞു. കൊമേഴ്സ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയമാണെങ്കിലും വളരെ കഠിനമായിരുന്നു കൊമേഴ്സ് എക്സാം എന്നും പറഞ്ഞു. റിസൾട്ട് വരുമ്പോൾ നല്ല ടെൻഷനിൽ ആയിരുന്നു എന്നും പരീക്ഷയിൽ തോൽക്കും എന്നാണ് കരുതിയത് എന്നും പറഞ്ഞു. എനിക്ക് പറ്റുന്ന രീതിയിൽ എക്സാം എഴുതാൻ കഴിഞ്ഞില്ലായിരുന്നു എന്നും പറഞ്ഞു. തനിക്ക് ലഭിച്ചത് ആകെ 78 ശതമാനം മാർക്ക് ആണെന്നും പറഞ്ഞു.

പ്ലസ് ടു പരീക്ഷയിലെ മാർക്ക് ജീവിതത്തിലെ അവസാനത്തെ അല്ല എന്ന ബോധം ഹൻസികക്കുണ്ട്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിൽ തനിക്ക് വളരെയധികം വിഷമമുണ്ടെന്നും പറഞ്ഞു. കാരണം സ്പോർട്സ് ഡേ, ആനുവൽ ഡേ, യൂത്ത് ഫെസ്റ്റിവൽ ഒന്നും ഇനി ഉണ്ടാകില്ലല്ലോ എന്നതുകൊണ്ടാണ് സങ്കടം എന്നും പറഞ്ഞു. സിന്ധു മകളുടെ സ്കൂളിലെ അവസാന ദിവസത്തെ വിശേഷങ്ങളൊക്കെ തന്നെ വിവരിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. വീട്ടിലെ അവസാനത്തെ കുട്ടിയും സ്കൂൾ പഠനം പൂർത്തിയാക്കുന്നതിൻ്റെ വിഷമമായിരുന്നു സിന്ധു പങ്കിട്ട പോസ്റ്റിൽ ഉണ്ടായിരുന്നത്.

story highlight – Hansika Krishnakumar got 78% marks on plus two examinations.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply