ഹൻസികയുടെ വിവാഹം കോടികൾ പൊടിച്ചു ! താരം തെരുവിലെ അനാഥ കുട്ടികളോട് ചെയ്തത് കണ്ടോ ? കണ്ണ് നിറഞ്ഞു ആരാധകർ

സിനിമാതാരങ്ങളുടെ വിവാഹം എന്നും പ്രേക്ഷകർക്ക് വളരെയധികം സ്പെഷ്യൽ ആണ് എന്ന് പറയണം. എപ്പോഴും അതിൽ മുഖ്യ അതിഥികളായി ക്ഷണിക്കപ്പെടാറുള്ളത് സമൂഹത്തിൽ മുൻപിൽ നിൽക്കുന്നവർ ആയിരിക്കും. ബിസിനസുകാരും സെലിബ്രേറ്റികളും വിവിഐപികളും ഒക്കെ അതിൽ ഉൾപെടാറുണ്ട്. എന്നാൽ ടോളിവുഡ് നായികയായ ഹൻസിക മോട്വോനി ഇതിൽ നിന്ന് വളരെയധികം വ്യത്യസ്തയായി മാറുകയാണ് ചെയ്തത്. ഹൻസികയുടെ വിവാഹദിനത്തിൽ അതിഥികളായി ക്ഷണിച്ചത് അപ്രതീക്ഷിതമായ ചില ആളുകളെയാണ് എന്നതാണ് ശ്രദ്ധ നേടാനുള്ള കാരണം. ജയ്പൂരിലെ രാജ്കോട്ടിലാണ് താരത്തിന്റെ വിവാഹം നടന്നത്. ഈ വിവാഹത്തിന് തെരുവ് കുട്ടികളെയും അനാഥരായ പാവപ്പെട്ട പെൺകുട്ടികളെയും ഒക്കെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുകയായിരുന്നു നടി ഹൻസിക.

പാവപ്പെട്ട കുട്ടികൾക്ക് ഹൻസികയുടെ കല്യാണത്തിന്റെ ക്ഷണം ലഭിച്ച വിവരം സന്നദ്ധസംഘടനകൾ വഴിയായിരുന്നു പ്രേക്ഷകരേ അറിയിച്ചിരുന്നത്. വിവാഹക്ഷണകത്തുമായി നിൽക്കുന്ന കുട്ടികളുടെ വീഡിയോയും സന്നദ്ധസംഘടന പങ്കുവയ്ക്കുകയാണ് ചെയ്തത്. ഹൻസികയുടെ വിവാഹത്തിന് പങ്കെടുക്കാൻ ഉടുപ്പുകളും മറ്റും ഈ കുട്ടികൾക്ക് ലഭിക്കുകയും ചെയ്തു. ഈ സന്തോഷം ഒക്കെ തന്നെ കുട്ടികൾ പങ്കുവെച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയാണ് ഈ ഒരു വീഡിയോ പ്രേക്ഷകരും ഏറ്റെടുക്കുന്നത്.

ബോളിവുഡിൽ ഉൾപ്പെടെ നിരവധി ആരാധകരുള്ള ഒരു നടിയാണ് ഹൻസിക. പാവങ്ങളെയും കുട്ടികളെയും ഒക്കെ സഹായിക്കാനുള്ള താരത്തിന്റെയും മനസ്സിന് വലിയ അംഗീകാരം തന്നെയാണ് പ്രേക്ഷകരും നൽകുന്നത്. ഹൻസികയുടെ ഈ തീരുമാനം നല്ലതാണെന്ന് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നു. വിവാഹത്തിന് താരം ഒരുങ്ങുന്ന ദൃശ്യങ്ങൾ ഒക്കെ തന്നെ വീഡിയോയിൽ കാണാൻ സാധിക്കും. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പണമുള്ളവരെല്ലാവരും നല്ല മനസ്സുള്ളവർ ആയിരിക്കണമെന്നില്ല എന്നാണ് ചിലർ പറയുന്നത്.

എന്നാൽ നല്ല മനസ്സുള്ളവർക്ക് പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകും. ഇത് വളരെ നല്ല തീരുമാനമാണെന്നും ഹൻസികയുടെ ജീവിതത്തിൽ ഏറ്റവും മികച്ച തീരുമാനം തന്നെയാണ് ഇത് എന്നും തീർച്ചയായും താരത്തിന്റെ കുടുംബജീവിതത്തിന് ഇതിന്റെ ഐശ്വര്യങ്ങൾ ലഭിക്കും എന്നുമൊക്കെയാണ് പ്രേക്ഷകർ അറിയിച്ചു കൊണ്ടിരിക്കുന്നത്. യാതൊരു താരജാഡയും ഇല്ലാതെ പ്രമുഖരേക്കാൾ കൂടുതൽ പ്രാധാന്യം തന്റെ സഹജീവികൾക്ക് നൽകിയ ഹൻസികയുടെ ഈ ഒരു രീതി എല്ലാവരും പിന്തുടരേണ്ടതാണ് എന്നുമാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. വളരെ മാതൃകാപരമായ ഒരു തീരുമാനം തന്നെയാണ് ഹൻസിക ഈ ഒരു കാര്യത്തിൽ നടത്തിയിരിക്കുന്നത് എന്നത് വ്യക്തമാണെന്നും ആളുകൾ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply