ആരും കാണാത്ത കാര്യങ്ങൾ ബിഗ് ബോസ് വീടിനകത്ത് കണ്ടെത്തികൊണ്ട് ഹനാൻ – കൊള്ളാമല്ലോ എന്ന് ആരാധകരും

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് വിജയകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. 18 മത്സരാർത്ഥികളുമായി പോയിക്കൊണ്ടിരുന്ന ഷോയിലേക്ക് 19ആമതായി എത്തിയത് ഹനാൻ ആയിരുന്നു. വലിയ തരത്തിലുള്ള ഓളം തന്നെ വീടിനകത്ത് ഹനാന്റെ വരവ് സൃഷ്ടിക്കും എന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം കരുതിയിരുന്നത്. എന്നാൽ വന്ന ആഴ്ചയിൽ തന്നെ അപ്രതീക്ഷിതമായി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ കാരണം വീട്ടിൽ നിന്നും ഹനാൻ പുറത്താക്കപ്പെടുകയായിരുന്നു.

വൈൽഡ് കാർഡ് എൻട്രിയായി മൂന്നാമത്തെ ആഴ്ചയിലായിരുന്നു ഹനാൻ വീടിനകത്ത് കയറിയത്. എന്നാൽ വന്ന് രണ്ട് ദിവസത്തിനകം ആരോഗ്യ പ്രശ്നങ്ങൾ കാരണം ഷോയിൽ നിന്നും പുറത്തേക്ക് വരികയായിരുന്നു. എങ്കിലും അവിടെയുള്ള കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ മാക്സിമം ശ്രദ്ധ നേടിയെടുക്കാൻ ഹനാൻ ശ്രമിച്ചിരുന്നു. പുറത്ത് ആളുകൾ കണ്ടിരുന്ന ഹനാൻ ആയിരുന്നില്ല വീടിനകത്ത്. വീടിനകത്തുള്ള ആളുകളോട് കൂടുതൽ അടുക്കാൻ നിൽക്കാതെ ഒറ്റയ്ക്ക് സംസാരിക്കുന്ന രീതിയിലായിരുന്നു ഹനാൻ മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.

മാനസികമായി ഹനാന് എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നായിരുന്നു മത്സരാർത്ഥികൾ എല്ലാവരും കരുതിയിരുന്നത്. എന്നാൽ പുറത്തെത്തിയ ശേഷം അങ്ങനെയൊന്നും ആയിരുന്നില്ല കാര്യങ്ങൾ എന്നാണ് പറഞ്ഞിരിക്കുന്നത്. മൂവി മാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഹനാൻ അവിടെ നടന്നതിനെ കുറിച്ചൊക്കെ വിശദീകരിച്ചത്. താൻ അവിടെ സുഖവാസത്തിന് പോയതല്ല എന്നും ഗെയിം കളിക്കാൻ പോയതാണ് എന്നും ഹനാൻ വ്യക്തമാക്കി. അവിടെ താനൊരു ഗെയിംസ് സ്ട്രടെജി വർക്ക് ഔട്ട് ചെയ്തിട്ടുണ്ട് എന്നും താൻ മനസ്സിലാക്കിയിടത്തോളം മനുഷ്യന്റെ മാനസികാവസ്ഥയെ കണ്ട്രോൾ ചെയ്യാൻ പറ്റിയ ഗെയിം ആണ് അത് എന്നുമാണ് ഹനാൻ പറയുന്നത്.

താനൊരു ടോം ആൻഡ് ജെറി ഗെയിം ആണ് അവിടെ കളിച്ചത് എന്നും അവിടെ ടോം ആയി താനായിരുന്നു എന്നും ജെറിയായി ബിഗ് ബോസ് ആയിരുന്നു എന്നും ഹനാൻ പറയുന്നു. ബിഗ് ബോസ് വീട്ടിലേക്ക് ചെല്ലുമ്പോൾ താൻ വളരെയധികം എക്സൈറ്റഡ് ആയിരുന്നു എന്നും ആ വീടിനെ വളരെയധികം നിരീക്ഷിച്ചിരുന്നു എന്നും ആ വീട്ടിൽ സോഫയിൽ ഇട്ടിരുന്ന പില്ലോ മുതൽ ഇന്റീരിയർ ഡിസൈൻ വരെ ആ വീടിന്റെ ഗെയിമുമായി ബന്ധമുള്ളതായി തനിക്ക് തോന്നിയിട്ടുണ്ട് എന്നും ഹനാൻ പറയുന്നുണ്ട്.

അത്തരത്തിൽ രാത്രി ഉറങ്ങാതെ നടന്നത് എക്സൈസ്മെന്റ് കൊണ്ടായിരുന്നു ഒന്നും പിന്നീട് വീട് നിരീക്ഷിക്കാൻ തുടങ്ങിയെന്നും കാണാൻ കൂട്ടിച്ചേർത്തു. തനിക്ക് മാനസികമായി കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലാക്കിയിട്ടാണ് തന്നെ വീടിനകത്തേക്ക് കയറ്റിയത് എന്നും അതുകൊണ്ട് തനിക്ക് തലയ്ക്ക് സുഖമില്ല താൻ ഒറ്റയ്ക്ക് സംസാരിക്കുന്നു എന്നൊക്കെ പറയുന്ന ആളുകൾ ഇതൊക്കെ തന്റെ ടോം ആൻഡ് ജെറി ഗെയിം ആണ് എന്ന് മനസ്സിലാക്കണമെന്നും ഈ ആളുകൾ അവരുടെ യഥാർത്ഥ സ്വഭാവം പുറത്തുകൊണ്ടുവരാൻ തനിക്ക് സാധിച്ചു എന്നും ഹനാൻ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply