എന്റെ അച്ഛൻ ഒരു ബ്രാഹ്മണൻ ആണ് -അത് കൊണ്ട് തന്നെ വർഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്തു ജീവിക്കുന്ന ആളാണ് ഞാൻ എന്ന് ഹനാൻ ഹമീദ്!

hanan hameed

മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് ഹനാൻ ഹമീദിന്റെത്. നടിയായും മോഡലായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും മലയാളികൾക്ക് മുന്നിൽ സുപരിചിതയായി മാറിയ വ്യക്തിയാണ് ഹനാൻ. ജീവിത ചെലവ് കണ്ടെത്താനായും സ്കൂൾ പഠനത്തിനും മറ്റുമായും മീൻ കച്ചവടം നടത്തുന്ന ഹനാനിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൻ വാർത്തകൾ ആയിരുന്നു. തുടർന്ന് നിരവധി സഹായങ്ങൾ ആണ് ഹനാനെ തേടി എത്തിയിരുന്നത്.

എന്നാൽ അതോടൊപ്പം തന്നെ നിരവധി വിമർശനങ്ങൾക്കും ഹനാൻ ഇരയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി തുടരുന്ന ഹനാൻ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. താൻ ജനിച്ചത് ഒരു ശിവരാത്രി ദിവസം ആയിരുന്നു എന്നും അതൊരു പുണ്യമായി താൻ കരുതുന്നു എന്നും ഹനാൻ വീഡിയോയിലൂടെ പറയുന്നു. പതിവുപോലെ താൻ രാവിലെ ഒരുങ്ങി അമ്പലത്തിൽ പോയി തൊഴുതു എന്നും അറിയുന്ന രീതിയിൽ നാല് വരികളും ഒന്ന് പാടി നോക്കി എന്നും ഹനാൻ വീഡിയോയിലൂടെ പറഞ്ഞു.

തെറ്റുകൾ ക്ഷമിക്കണം എന്നും എല്ലാവരും ഇത് കേൾക്കണമെന്നും അടുത്ത വർഷം ഈ സമയം ആകുമ്പോഴേക്കും തെറ്റുകളെല്ലാം തിരുത്തി സ്വരം കുറച്ചു കൂടി നന്നാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും പറഞ്ഞു കൊണ്ടായിരുന്നു ഹനാൻ പാടിയത്. താനൊരു മുസ്ലിം അല്ല എന്നും വർഷങ്ങളായി ഹിന്ദു ആചാരങ്ങൾ ഫോളോ ചെയ്ത് ജീവിക്കുന്ന വ്യക്തിയാണെന്നും ഹനാൻ പറഞ്ഞു. തന്റെ അച്ഛൻ ഒരു മുസ്ലിം ആയിരുന്നില്ല എന്നും ബ്രാഹ്മണൻ ആയിരുന്നു എന്നും തന്റെ അമ്മ ബ്രാഹ്മണ സ്ത്രീ അല്ല, മുസ്ലിം ആയിരുന്നു എന്നും ഹനാൻ കൂട്ടിച്ചേർത്തു.

തനിക്ക് ഹനാൻ എന്ന് പേരിട്ടത് അമ്മ ആയിരുന്നു എന്നും ഹനാൻ പറയുന്നു. ഹനാന്റെ ഈ പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുട്ടിയാണ് ഹനാൻ ഹമീദ്. സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കാൻ ഇറങ്ങിയ ഹനാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. തുടർന്ന് നിരവധി സഹായ ഹസ്ത്രങ്ങളാണ് ഹനാനു നേരെ വന്നുകൊണ്ടിരുന്നത്. ഹനാന്റെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്തുകൊണ്ട് കേരള സർക്കാരും രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് നിരവധി വിമർശനങ്ങളും ഹനാൻ ഏറ്റുവാങ്ങിയിട്ടുണ്ട്.

2018ൽ ഒരു ആക്സിഡന്റിനു ശേഷം ഹനാന് വലിയ പരിക്കുകൾ ഉണ്ടായിരുന്നു. തുടർന്ന് ജീവിതത്തിൽ തിരിച്ചെത്തിയ ഹനാൻ പഠനവും പുതിയ ബിസിനസുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഹനാന്റെ വർക്ക് ഔട്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. തുടർന്ന് വൻ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഹനാൻ ഇരയായി. എപ്പോഴത്തെയും പോലെ വസ്ത്രം തന്നെയായിരുന്നു അതിനുള്ള കാരണവും. തുടർന്ന് തന്നെ വിമർശിക്കുന്നവർക്കെതിരെ രംഗത്തെത്തുകയായിരുന്നു ഹനാൻ. ഇപ്പോൾ ജലന്തർ സർവകലാശാലയിലെ ബിഎസ്സി വിദ്യാർത്ഥിനിയായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഹനാൻ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply