മണിക്കൂറുകൾ ബാക്കി ! വിവാഹം കെങ്കേമം – ജയറാമും കുടുംബവും ഹാൽദി അടിച്ചു പൊളിക്കുന്ന ചിത്രങ്ങൾ പുറത്ത് – കളിയും ഭാവി വധുവും മഞ്ഞയിൽ തകർപ്പൻ ലുക്ക്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കാളിദാസ് ജയറാം. അച്ഛൻ ജയറാമിനോടും അമ്മ പാർവതിയോടുമുള്ള സ്നേഹം അതേപോലെ തന്നെ പ്രേക്ഷകർക്ക് കാളിദാസിനോടും ഉണ്ട് എന്നതാണ് സത്യം. കഴിഞ്ഞ ദിവസം കാളിദാസ് മഞ്ഞനിറത്തിലുള്ള വസ്ത്രമൊക്കെ അണിഞ്ഞു കൊണ്ട് എത്തിയിരുന്നത് ശ്രദ്ധ നേടിയിരുന്നു. ഹൽദി ചടങ്ങുകൾക്ക് സമാനമായ രൂപത്തിലായിരുന്നു കാളിദാസ് എത്തിയിരുന്നത്. അതുകൊണ്ടു തന്നെ നിമിഷം നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നത്. ഈ ചിത്രങ്ങൾ കണ്ട് ഇത് കാളിദാസന്റെ വിവാഹമാണോ എന്ന് പോലും ആളുകൾ സംശയിച്ചിരുന്നു..

എന്നാൽ ഇപ്പോൾ ഇതാ അനന്തരവന്റെ ആഘോഷങ്ങൾക്ക് താരകുടുംബം പങ്കെടുത്തു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ജയറാമും പാർവതിയും മകൻ കാളിദാസവും പാർവതിക്കൊപ്പം ചുവടുവെക്കുന്ന ദൃശ്യങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. ഒറ്റനോട്ടത്തിൽ ആരും ഇത് കാളിദാസിന്റെ ആഘോഷമാണെന്ന് മാത്രമേ കരുതുകയുള്ളൂ. എന്നാൽ പിന്നീടാണ് മനസ്സിലാകുന്നത് ഇത് കാളിദാസിന്റെ ആഘോഷങ്ങൾ അല്ല അനന്തരവനായ അനുരാഗ് പ്രദീപിന്റെ ആഘോഷ ചടങ്ങിൽ നടന്ന അതിമനോഹരമായ നിമിഷങ്ങളായിരുന്നുവെന്ന്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് ഇവർ ഇത് പങ്കുവെച്ചത്. ചെന്നൈയിൽ വച്ചാണ് ആഘോഷിച്ചു ചടങ്ങുകൾ നടന്നത്.

എല്ലാവരും മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങളിൽ ആയിരുന്നു എത്തിയിരുന്നത്.. മഞ്ഞയും ഓറഞ്ചും ഇടകലർന്ന ജമന്തി പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു മനോഹരമായ സ്ഥലത്ത് വെച്ചാണ് ഈ മനോഹര ചടങ്ങുകൾ നടന്നിരുന്നത്. ജയറാമിന്റെയും പാർവതിയെയും ഒക്കെ തന്നെ ഈ ഒരു ചടങ്ങിൽ കാണാൻ സാധിക്കും. അടുത്തകാലത്തായിരുന്നു കാളിദാസിന്റെയും സുഹൃത്തായ തരുണിടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത്. അതോടെ ഇവർ പ്രണയത്തിലാണ് എന്ന് തരത്തിൽ വാർത്തകൾ ഉയരുകയും ചെയ്തു. ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രങ്ങൾ തരുണി പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഇതിലെ പല ചിത്രങ്ങളും ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന് ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ളവയാണ്. അതുകൊണ്ടു തന്നെ ആരും അറിയിക്കാതെ കാളിദാസന്റെ വിവാഹം നടക്കുകയാണോ എന്നായിരുന്നു പ്രേക്ഷകർ ഈ ചിത്രങ്ങൾ കണ്ട് ആദ്യം സംശയിച്ചിരുന്നത്. ഇനി ഒരു ദിവസം കൂടി മാത്രമേ കാളിദാസന്റെ വിവാഹത്തിനുള്ള പോലും ചിലർ കമന്റുകൾ ആയി ചോദിച്ചിരുന്നു. എന്നാൽ പുറകെയാണ് ഇത് കാളിദാസന്റെ വിവാഹത്തിന്റെ ഹൽദി ആഘോഷങ്ങൾ അല്ല എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നത്. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും കാളിദാസന് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് തമിഴ് സിനിമയിലൂടെയാണ്. തമിഴ് സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായി വളരെ പെട്ടെന്ന് തന്നെ കാളിദാസ് മാറുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply