നിങ്ങളുടെ പങ്കാളിയുമായി ബന്ധപെട്ടതിനു ശേഷം കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്യുന്ന ശീലമുള്ളവർ ആണെങ്കിൽ ഇത് അറിയാതെ പോകരുത്

രണ്ടു വ്യക്തികളുടെ ജീവിതത്തിൽ ലൈം,ഗി,കബന്ധം എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്. മാനസിക ആരോഗ്യത്തെ വരെ ഇത് സ്വാധീനിക്കും എന്നതാണ് സത്യം. ലൈം,ഗി, ക ബന്ധത്തിന് ശേഷമുള്ള സമയവും ഇതിന്റെ ഒരു ഭാഗം തന്നെയാണ്. പങ്കാളികൾ പരസ്പരം ലൈംഗിക ബന്ധത്തിന് ശേഷം കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്യുന്ന ശീലമുള്ളവർ ആണെങ്കിൽ അവർക്കുള്ള ചില നേട്ടങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നല്ലൊരു കുടുംബജീവിതത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് ആരോഗ്യകരമായ ലൈംഗിക ബന്ധം എന്ന് പറയുന്നത്.

നമ്മുടെ ശരീരത്തിൽ ലവ് ഹോർമോൺ എന്നു പറയുന്ന ഒരു ഹോർമോൺ ഉണ്ട്. ഓക്സിടോസിൻ ആണ് ഇത്. ലൈംഗികബന്ധത്തിനുശേഷം പങ്കാളികൾ പരസ്പരം പുണരുന്നതും ഓക്സിടോസിൻ കൂടുതൽ ഉത്പാദിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥ വളരെ മികച്ചതാക്കുകയാണ് ചെയ്യുക. അതോടൊപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങളും ശരീരത്തിന് പ്രധാനം ചെയ്യുന്നുണ്ട്. പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള സഹായമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും വളരെയധികം കുറയും. ആരോഗ്യകരമായ ലൈംഗിക ജീവിതം ഉള്ളവർക്ക് ശാരീരികമായി അസുഖങ്ങൾ കുറവാണ് എന്ന് നിരീക്ഷിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പഠനങ്ങൾ ഒക്കെ തന്നെ ഇക്കാര്യം ആവർത്തിച്ച് പറയുന്നു. പങ്കാളിയെ പതിവായി കെട്ടിപ്പിടിക്കുമ്പോൾ രക്തസമ്മർദ്ദം കുറയുന്നതിനെ കുറിച്ചാണ് വിശദമായി ചില പഠനങ്ങൾ പറയുന്നത്. ഇന്ന് പലരും സ്ട്രെസ്സിന്റെ പിടിയിലാണ് എന്നതാണ് സത്യം. അവരുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന നിരവധി സ്ട്രെസ്സ് ആണ് ഇന്നുള്ളത്.

അത്തരത്തിൽ സ്ട്രസ്സ് നിലനിൽക്കുന്നവരിൽ മാനസിക സമ്മർദ്ദങ്ങൾ അകലാൻ പരസ്പരമുള്ള പുണരൽ വളരെയധികം സഹായിക്കും എന്നതാണ് സത്യം. ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളിയും ഒന്നിച്ച് കെട്ടിപ്പിടിച്ച് കിടക്കുന്ന ശീലമുള്ളവരിൽ സ്ട്രെസ്സ് കുറയുന്നുണ്ട് എന്നും വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.. അതോടൊപ്പം തന്നെ ഓക്സിടോസിനും സന്തോഷം നൽകുകയാണ് ചെയ്യുക. ടെൻഷൻ കൂടുതലുള്ളവർക്കും ഈ രീതി നല്ലതായിരിക്കും.

രോഗങ്ങളാണ് ഇന്ന് നമ്മുടെ ലോകത്തെ ഭരിച്ചു കൊണ്ടിരിക്കുന്നത്. രോഗപ്രതിരോധശേഷി ഇന്ന് എല്ലാവർക്കും വളരെ കുറവാണ്. എന്നാൽ പരസ്പരം പങ്കാളികൾ കെട്ടിപ്പുണരുന്നവരാണ് എങ്കിൽ ഇവരിൽ സറോടോണിൻ എന്ന ഹോർമോൺ കാര്യമായ രീതിയിൽ കാണും. ഇവയും ഓക്സിടോസിനും എല്ലാം നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഇതുവഴി രോഗങ്ങളെ അകറ്റി നിർത്തുവാനും സാധിക്കും. അതോടൊപ്പം തന്നെ പങ്കാളികൾ തമ്മിലുള്ള ഒരു അടുപ്പം നിലനിർത്തുവാനും പരസ്പരമുള്ള ഈ ഒരു പുണരലിന് സാധിക്കും എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply