നമുക്ക് പ്രിയപ്പെട്ടവർ നമ്മളെ വിട്ടു പിരിഞ്ഞാലും അവരുടെ സ്നേഹം നമുക്കൊപ്പമുണ്ട്.

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട മുഖമാണ് അനുസിത്താരയുടെ. അതിന് കാരണങ്ങൾ നിരവധിയാണ് ഉള്ളത്. നടി കാവ്യ മാധവന് പകരക്കാരി ആയ നടി എന്നാണ് കൂടുതലായി ആളുകൾ വിശേഷിപ്പിക്കുന്നത്. കാവ്യയ്ക്ക് ശേഷം ശാലീന സൗന്ദര്യം നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഒരു നായികയാണ് അനു സിതാര. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരേറെയാണ്. സിനിമയിലേക്ക് കടന്നു പോയ ജീവിതയാത്രയെ കുറിച്ചാണ് ഇപ്പോൾ അനുസിത്താര വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ വിവരിക്കുന്നത്. ഒരിക്കൽ ഭർത്താവിനോപ്പം മുത്തങ്ങയിലേക്ക് പോയ ഒരു യാത്രയാണ് അനു ഓർക്കുന്നത്.

അന്ന് ഭർത്താവായിരുന്നു കാറോടിച്ചത്. ഗ്ലാസ് താഴ്ത്തി കാട്ടിലേക്ക് നോക്കിയിരുന്നു. കുറച്ചുദൂരം പോയപ്പോഴേക്കും ചാറ്റൽ മഴയും പെയ്തു. മഴയുടെ കുളിരണിഞ്ഞു പുറത്തേക്ക് കൈകൾ നീട്ടിയപ്പോൾ അവിടെ ദൂരെ ഒരു നിഴൽ.വെളുത്ത മുണ്ടും ഷർട്ടുമാണ് വേഷം. നരച്ച തലമുടി, വെളുത്തതാടി, കാറിന് പുറത്തേക്ക് തള്ളിയിട്ടു. ശബ്ദം തൊണ്ടയിൽ കുടുങ്ങി. കുട്ടിക്കാലം മുതൽ അച്ഛാ എന്ന് വിളിച്ചിരുന്നു മുത്തശ്ശൻ. മഴ നനഞ്ഞു നടു റോഡിൽ നിൽക്കുന്നു. എത്രനേരം അങ്ങനെ നോക്കിയിരുന്നു എന്ന് അനുവിനെ ഓർമ്മയില്ല. ഹോണടി കേട്ടാണ് ഞെട്ടിയുണർന്നത്. അപ്പോഴേക്കും മഴ തോർന്നിരുന്നു.

നീണ്ടു കിടക്കുന്ന റോഡ് അല്ലാതെ മുന്നിൽ മറ്റൊന്നുമില്ല. തിരികെ വീട്ടിലെത്തിയപ്പോൾ അമ്മ ഉമ്മറത്ത് കാത്തുനിൽക്കുന്നു. മുത്തശ്ശൻ ശ്രാദ്ധമാണ്. എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോകുന്നത്. ഇത് പറഞ്ഞപ്പോൾ അനുവിന്റെ ശരീരം വിറച്ചു. തിരിച്ച് ഒന്നും പറയാനാവാതെ അനു കിടപ്പുമുറിയിലേക്ക് കുറെ നേരം ഒറ്റയ്ക്കിരുന്ന് തേങ്ങിക്കരഞ്ഞു. ആ സംഭവത്തിനു ശേഷം ഓരോ വട്ടം വയനാട്ടിലെ വീട്ടിൽ വരുമ്പോഴും മുത്തങ്ങയിൽ പോകാതെ മടങ്ങാറില്ല. നമുക്ക് പ്രിയപ്പെട്ടവർ നമ്മളെ വിട്ടു പിരിഞ്ഞാലും അവരുടെ സ്നേഹം നമുക്കൊപ്പമുണ്ട്. പ്രിയപ്പെട്ട ഒരു സ്ഥലത്ത് നമ്മൾ അവരുടെ സാന്നിധ്യം അറിയും.

സ്നേഹവാത്സല്യങ്ങൾ ബാക്കിയാക്കി വിരിഞ്ഞ ഓർമ്മകളെ കുറിച്ച് അനൂ പറഞ്ഞു തുടങ്ങിയത്. പൂക്കളെ എന്നും സ്നേഹിക്കുന്ന അനു സിത്താര മുത്തങ്ങ വനം കടന്ന് കർണാടകയിലെ ഗുണ്ടൽപേട്ടിലേയ്ക്ക് യാത്ര ചെയ്യാറുണ്ട്. വഴിയുടെ ഇരുവശങ്ങളിലും പൂക്കൾ വിടർന്നു നിൽക്കുന്നു. ഇരുവശത്തും പൂക്കളാണ്. പരുത്തിയും പൂക്കളും ആണ് ഇവിടുത്തെ പ്രധാന കൃഷി. കൃഷിയിടങ്ങൾക്ക് നടുവിലൂടെ പോകുമ്പോൾ ഇടത്തോട്ടും വലത്തോട്ടും ഇടവഴികൾ കാണാം. ആ പാതയിലൂടെ പോയാലും ചെറിയ ഗ്രാമങ്ങളിൽ എത്താം. അവിടുത്തെ വീടുകൾക്ക് ചുവപ്പ്, പച്ച,മഞ്ഞ നിറങ്ങൾ ആണ്. ഓരോ ഗ്രാമങ്ങൾക്കും വേറെ അമ്പലങ്ങളും ഉണ്ട്. കണ്ടാലും കണ്ടാലും കൊതിതീരാത്ത നിഷ്കളങ്കമായ ഒരു നാടാണ്. അവിടെ ജീവിക്കുന്നതോ നിഷ്കളങ്കരായ കുറച്ചു മനുഷ്യരും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply