ഡോക്ടർ അനുപമയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത് – 18 നും 22 നും ഇടയിലുള്ള പല കോളേജ് പെൺകുട്ടികളാണ് കൂടുതലായി തന്റെ അടുത്ത് ഗർഭചിദ്രത്തിനായി എത്തുന്നത്

കൗമാരക്കാരായ കുട്ടികളെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെയധികം പ്രതിസന്ധികൾ നേരിടുന്ന ഒരു സമയമാണ്. എന്നാൽ അവർ ജീവിതത്തെ ഇന്ന് നോക്കിക്കാണുന്നത് മറ്റൊരു തരത്തിലാണ് എന്നതും ശ്രദ്ധ നേടുന്ന കാര്യം തന്നെയാണ്. ജീവിതത്തോട് കൂടുതൽ മികച്ച രീതിയിൽ ചേർന്നു നിൽക്കാറുള്ള തരത്തിലാണ് പലരെയും ഇന്ന് കാണാൻ സാധിക്കുന്നത്.

ഇപ്പോൾ അത്തരത്തിൽ ഡോക്ടർ അനുപമ കൗമാരക്കാരായ കുട്ടികളെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കോളേജിൽ പഠിക്കുന്ന 18 -22 വയസ്സുള്ള പല പെൺകുട്ടികളും തന്റെ അടുത്ത് ഗർഭചിദ്രത്തിനായി വരാറുണ്ടായിരുന്നു. അവർ നേരിട്ട് തന്നെയാണ് പലപ്പോഴും ഇതിനായി എത്തുന്നത് എന്നുമാണ് ഡോക്ടർ പറയുന്നത്. നമ്മൾ ഇത് ചെയ്തു കൊടുത്തില്ലെങ്കിൽ അവർ നേരെ മെഡിക്കൽ സ്റ്റോറിൽ ചെന്ന് ഗുളിക വാങ്ങുകയാണ് ചെയ്യാറുള്ളത്.

അവരുടെ പരിമിതമായ അറിവ് വെച്ച് ഗുളിക വാങ്ങും. ശേഷം അതിന് പലതരത്തിലുള്ള പ്രശ്നങ്ങൾ ആയിരിക്കും ഇവർക്ക് അനുഭവിക്കേണ്ടതായി വരുന്നത് എന്നും പറയുന്നുണ്ട്. ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം ആദ്യം ശ്രദ്ധിക്കേണ്ടത് ഗർഭം ട്യൂബിന് പുറത്താണോ അകത്താണോ എന്നതാണ്. അത് ശ്രദ്ധിക്കാതെ പലരും ഇത്തരത്തിൽ മരുന്ന് വാങ്ങും.

എന്നാൽ പിന്നീട് സംഭവിക്കുന്നത് വലിയ പ്രശ്നങ്ങളായിരിക്കും. എന്താണ് എന്ന് മനസ്സിലാവാതെ ചിലർ ഗുളിക കഴിക്കും. ബ്ലീഡിങ് ആകുമ്പോൾ അവർ സന്തോഷിക്കും. എന്നാൽ പിന്നീട് ആയിരിക്കും അതിന്റെ കോംപ്ലിക്കേഷൻ എന്തൊക്കെയാണ് എന്ന് അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. കുട്ടികൾ പലപ്പോഴും അരികിൽ വരുമ്പോൾ അത് ചെയ്തു കൊടുത്തിട്ടുണ്ടെന്ന് ഡോക്ടർ പറയുന്നുണ്ട്. പലരും ഇന്ന് ഇത്തരം കാര്യങ്ങളെ അത്ര ഭയത്തോടെ അല്ല സമീപിക്കുന്നത്.

ഇപ്പോൾ വേണ്ട എന്ന് തീരുമാനമാണ് എന്ന് തന്നെയാണ് ചിലർ പറയാറുള്ളത്. നമുക്ക് പറ്റില്ല എന്ന് പറയുമ്പോഴാണ് അവരവരുടെ പരിമിതമായ അറിവ് വെച്ച് മറ്റു കാര്യങ്ങൾക്ക് വേണ്ടി പോകുന്നത്. അതാണ് ഏറ്റവും കൂടുതൽ അപകടം എന്നും 18നും 22 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലും ഇത്തരത്തിൽ എത്തുന്നത് എന്ന് പലരും പറയുന്നത്. വളരെ വേഗം തന്നെ ഈ ഒരു വീഡിയോ വൈറലായി മാറുകയും ചെയ്തു. ഡോക്ടർ പറഞ്ഞത് കൃത്യമായ കാര്യമാണെന്നും ഇപ്പോഴത്തെ കുട്ടികൾക്ക് ഒരുവിധത്തിലുള്ള സെന്റിമെൻസുകളും ഇല്ലന്ന് ഒക്കെയാണ് പലരും പറയുന്നത്.. ഇപ്പോഴത്തെ കുട്ടികൾ കുറച്ചു കൂടി നല്ല രീതിയിൽ തങ്ങളുടെ ജീവിതത്തെ നോക്കി കാണുക മാത്രമാണ് ചെയ്യുന്നത് എന്നും ചില കമന്റുകളിലൂടെ പറയുന്നുണ്ട് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply