ആ പയ്യൻ ഉപയോഗിച്ച് കളയുന്ന വസ്ത്രങ്ങൾ ആണ് ഞാൻ ഇടുന്നത്

ബിഗ് ബോസ് വീട്ടിലേക്ക് ഹെറ്റർസുമായി കടന്നുവന്നിട്ടുള്ള ഒരു മത്സരാർത്ഥി ആയിരുന്നു റിയാസ്. റിയാസിന്റെ ആഷ് പുഷ് സംസാരവും പ്രവർത്തികളും ഒക്കെ റിയാസ് ജീവിച്ചത് വിപരീതമായ സാഹചര്യങ്ങളിൽ ആണെന്ന് കാണിച്ചു തന്നു. റിയാസിന്റെ ജീവിതകഥ എന്നാൽ പലപ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും കരയിപ്പിക്കുന്നതും ആയിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ് ബോസ് വീട്ടിൽ വച്ചു റിയാസ് തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇപ്പോഴും എന്റെ കൂട്ടുകാർ വിചാരിക്കുന്നത് ഞാൻ റിച്ച് ആണെന്നാണ്. കാരണം ഞാൻ ജോലി ചെയ്യുന്ന വീട്ടിലെ പയ്യൻ ഉപയോഗിച്ച് കളയുന്ന വസ്ത്രങ്ങൾ ആണ് ഞാൻ ഇടുന്നത്.

എന്റെ ഉമ്മ ജോലി ചെയ്യുന്ന വീട്ടുകാരുടെ സഹായത്തോടെയാണ് ഞാൻ കോളേജ് പഠനം പൂർത്തിയാക്കിയത്. അതിലൊന്നും എനിക്കൊരു നാണക്കേട് ഇല്ല. ഞാൻ ഇത് തുറന്നു പറയുന്നതുകൊണ്ട് ഉമ്മയ്ക്കും വാപ്പയ്ക്കും നാണക്കേട് ഉണ്ടാവാം. പക്ഷേ എനിക്ക് ഉമ്മയെയും ഉപ്പയെയും കുറിച്ചു വല്ലാത്ത അഭിമാനമാണ് തോന്നുന്നതെന്നും റിയാസ് പറഞ്ഞു. കൂടെയുള്ളവർ എല്ലാം വലിയ പണക്കാർ ആയതുകൊണ്ട് ഒന്നും ഇല്ലെങ്കിലും എല്ലാം ഉണ്ട് എന്ന് ആൾക്കാരെ കാണിച്ചു നടക്കുമായിരുന്നു എന്നും റിയാസ് പറയുന്നു. എന്റെ വാപ്പയുടെ ദുശീലം കാരണം അസുഖം വന്നു കുറേ കാലം ആശുപത്രിയിൽ കഴിയേണ്ടി വന്നു.

അതിലൂടെയാണ് കുറെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചായക്കട പോയിഉ, ഉമ്മ വീടുപണിക്ക് പോയി തുടങ്ങി. പത്തു വർഷത്തോളം അവിടെ ജോലിക്ക് പോവുകയാണ്. ഞങ്ങൾക്ക് വീടില്ല,4000 രൂപയിൽ വാടക വീട്ടിലാണ് ഞങ്ങൾ കഴിയുന്നത്. ബുദ്ധിമുട്ട് ഉണ്ടായാൽ ഉമ്മ എന്നെ ഒന്നും അറിയിക്കാതെ എനിക്ക് വേണ്ടതെല്ലാം നടത്തി തരാൻ ശ്രമിക്കും.

ഞാൻ ഒന്നും ചോദിക്കാറില്ല എന്നും റിയാസ് പറയുന്നു. തുടർപഠനത്തിന് പോകുവാൻ വേണ്ടി 5 ലക്ഷം രൂപയുടെ ആവശ്യം ഉണ്ട്. കുറച്ചു പൈസയ്ക്ക് എന്നെ ഒരാൾ ഹെൽപ് ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്. ബാക്കി പൈസയുടെ കാര്യം ഞാൻ ഉമ്മയോട് പറഞ്ഞിട്ടില്ല. പറഞ്ഞാൽ ഉമ്മ ഇപ്പോൾ മുതൽ തന്നെ അത് ഉണ്ടാക്കാൻ നോക്കും എന്ന് എനിക്കറിയാം.

അതുകൊണ്ടാണ് ഞാൻ പറയാതിരുന്നത് എന്നും പറയുന്നുണ്ടായിരുന്നു. നിറകണ്ണുകളോടെയാണ് അതിനെക്കുറിച്ചൊക്കെ ബ്ലെസ്സ്ലി സംസാരിച്ചത്. വേദനയോടെ റിയാസിന്റെ ഓരോ വാക്കുകളും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. എപ്പോഴും ചിരിച്ച പ്രേക്ഷകർക്ക് മുൻപിൽ എത്തുന്ന റിയാസിന് ഇത്തരത്തിൽ ഒരു പിന്നാമ്പുറം കൂടി ഉണ്ടോ എന്നാണ് പ്രേക്ഷകർ ചോദിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply